കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഏറ്റവും വലിയ പ്രചാരണ തുക കെ സുരേന്ദ്രന്: ജില്ലയിലെ കണക്ക് പുറത്ത്, മോശമല്ലാതെ കുഞ്ഞമ്പുവും

Google Oneindia Malayalam News

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാത്തതിന് പിന്നാലെ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ തന്നെ പ്രതിസന്ധിയിലാക്കുന്ന നിരവധി ആരോപണങ്ങളാണ് ബിജെപിക്കെതിരെ ഉയരുന്നത്. ആദ്യം പുറത്ത് വന്നത് കൊടകരയിലെ കുഴല്‍പ്പണ തട്ടിപ്പ് കേസിലെ പാര്‍ട്ടി ബന്ധങ്ങളായിരുന്നെങ്കില്‍ പിന്നാലെ വന്ന രണ്ടും കെ സുരേന്ദ്രനെ നേരിട്ട് ബന്ധിപ്പിക്കുന്ന ആരോപണങ്ങളായിരുന്നു.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആവട്ടെ മഞ്ചേശ്വരത്തെ കെ സുന്ദര എന്ന സ്ഥാനാര്‍ത്ഥിയെ കോഴ കൊടുത്ത് പത്രിക പിന്‍വലിപ്പിച്ചു എന്നതും. ഈ ആരോപണങ്ങളുടെ മുള്‍ മുനയില്‍ നില്‍ക്കെയാണ് മണ്ഡലത്തില്‍ കെ സുരേന്ദ്രന് വേണ്ടി ചിലവഴിച്ച തുകയുടെ കണക്കുകളും പുറത്ത് വരുന്നത്.

വട് സാവിത്രി പൂജ ആഘോഷത്തിന്റെ ചിത്രങ്ങള്‍ കാണാം

മഞ്ചേശ്വരം മണ്ഡലം

2016 ലെ തിരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട മഞ്ചേശ്വരം മണ്ഡലത്തില്‍ ഇത്തവണ ഏറെ വിജയ പ്രതീക്ഷയോടെയായിരുന്നു കെ സുരേന്ദ്രന്‍ മത്സരത്തിന് ഇറങ്ങിയത്. കെ സുരേന്ദ്രന്‍ വീണ്ടും വന്നതോടെ സംസ്ഥാനത്ത് തന്നെ ബിജെപി വിജയം ഉറപിച്ച് മണ്ഡലങ്ങളില്‍ ഒന്നായി മഞ്ചേശ്വരം വന്നു. നേമം നഷ്ടപ്പെട്ടാലും മഞ്ചേശ്വരം ബിജെപിക്ക് പിടിച്ചെടുത്തേക്കുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ വരെയുണ്ടായി.

പ്രചാരണം

മഞ്ചേസ്വരത്തിനൊപ്പം കോന്നി മണ്ഡലത്തില്‍ കൂടി മത്സരിക്കുന്ന സാഹചര്യത്തില്‍ ഹെലികോപ്ടര്‍ ഏര്‍പ്പെടുത്തിയായിരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ സുരേന്ദ്രന്‍റെ സഞ്ചാരം. വിജയ പ്രതീക്ഷിയില്‍ വലിയ പ്രചാരണം തന്നെ മഞ്ചേശ്വരത്ത് ബിജെപി അഴിച്ചുവിട്ടു. സുരേന്ദ്രന്‍ അനുകൂലികള്‍ പലരും മഞ്ചേശ്വരത്ത് തമ്പടിച്ചപ്പോള്‍ കേന്ദ്ര നേതാക്കള്‍ ഉള്‍പ്പടെ പലരും പലവട്ടം പ്രചാരണത്തിനായി എത്തി.

ഫലം പുറത്ത് വന്നപ്പോള്‍

കഴിഞ്ഞ തവണ 89 വോട്ടിന് പരാജയപ്പെട്ടിങ്കില്‍ ഇത്തവണ 5000 വോട്ടിനെങ്കിലും വിജയിക്കുമെന്നായിരുന്നു വിലയിരുത്തല്‍. റെക്കോര്‍ഡ് വോട്ടിങ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ ശതമാനം ഏറ്റവും ഉയര്‍ന്ന് നില്‍കുന്നത് ബിജെപി ശക്തി കേന്ദ്രങ്ങളിലാണ് എന്നുള്ളത് കെ സുരേന്ദ്രന്‍റേയും പാര്‍ട്ടിയുടേയും പ്രതീക്ഷകളുടെ ആക്കം വര്‍ധിപ്പിച്ചു. എന്നാല്‍ മെയ് 6 ന് ഫലം പുറത്ത് വന്നപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ വലിയ തോല്‍വി സുരേന്ദ്രന് മണ്ഡലത്തില്‍ നേരിടേണ്ടി വന്നു.

കെ സുന്ദര

ഇതിന് പിന്നാലെയാണ് ബിഎസ്പി സ്ഥാനാര്‍ത്ഥിയായി പത്രിക നല്‍കിയിരുന്ന തന്നെ തിരഞ്ഞെടുപ്പില്‍ നിന്നും പിന്തിരിപ്പിക്കാനായി ബിജെപി നേതാക്കള്‍ പണം നല്‍കിയെന്ന ആരോപണവുമായി കെ സുന്ദര രംഗത്ത് എത്തുന്നത്. 2016 ലെ തിരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ 89 വോട്ടിന് തോല്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ പേരിനോട് സാമ്യമുള്ള കെ സുന്ദര നാനൂറിലേറെ വോട്ട് പിടിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

കണ്ണപ്പണം

സുന്ദരയുടെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ വോട്ട് പിടിക്കാനായി സുരേന്ദ്രന്‍ മണ്ഡലത്തില്‍ വ്യാപകമായ തോതില്‍ പണം ഒഴുക്കിയെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ത്ഥിയും വിജയിയുമായ എകെഎം അഷ്റഫും മറ്റ് നേതാക്കളും രംഗത്ത് എത്തുന്നത്. കര്‍ണാടകയില്‍ നിന്നും മറ്റും എത്തിയ കണ്ണപ്പണമാണ് ഇതിന് ഉപയോഗിച്ചതെന്നും അവര്‍ അവകാശപ്പെടുന്നു.

കൂടുതല്‍ തുക

ഏതായാലും ഈ ആരോപണങ്ങള്‍ നിലനില്‍ക്കേയാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ ചിലവഴിച്ച തുകയുടെ ഔദ്യോഗിക കണക്കുകള്‍ പുറത്ത് വരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കുകള് പരിശോധിക്കുമ്പോള്‍ കാസര്‍കോട് ജില്ലയിലെ 5 മണ്ഡലങ്ങളിലേയും സ്ഥാനര്‍ത്ഥികളെ വെച്ച് നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ തുക പ്രചരണത്തിനായി ചിലവഴിച്ചത് കെ സുരേന്ദ്രനാണ്.

23 ലക്ഷം


23,75,445 രൂപയാണ് സുരേന്ദ്രന്റെ മഞ്ചേശ്വരത്തെ തിരഞ്ഞെടുപ്പ് ചിലവ്. കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ അന്തിമ കണക്കാണിത്. ആദ്യം ആറുലക്ഷത്തിൽ താഴെയുള്ള കണക്കാണ് അദ്ദേഹം സമർപ്പിച്ചിരുന്നത്. പാര്‍ട്ടിയില്‍ നിന്നും തിരഞ്ഞെടുപ്പ് ഫണ്ടായി ലഭിച്ച 15 ലക്ഷം രൂപയും സ്വന്തം നിലയില്‍ മുടക്കിയ 10500 രൂപയും തിരഞ്ഞെടുപ്പിന് വിനിയോ​ഗിച്ചതായാണ് സുരേന്ദ്രന്റെ കണക്ക്.

സിപിഎം സ്ഥാനാര്‍ത്ഥികള്‍

അതേസമയം, സംഭാവനയായി ഇത്തവണ ഒരു രൂപപോലും സ്വീകരിച്ചിട്ടില്ലെന്നും കെ സുരേന്ദ്രന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ സമര്‍പ്പിച്ച കണക്കില്‍ പറയുന്നു. തിരഞ്ഞെടുപ്പ് കണക്കിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത് ഉദുമയിലെ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന സിഎച്ച് കുഞ്ഞമ്പു ആണ്. മുന്നാമത് തൃക്കരിപ്പൂരിലെ ഇടത് സ്ഥാനാര്‍ത്ഥി രാജഗോപാലും.

കേസിന്‍റെ വഴി

അതേസമയം, സുരേന്ദ്രനെതിരായ കോഴക്കേസിലെ അന്വേഷണം കഴിഞ്ഞ ദിവസം ക്രൈബ്രാഞ്ച് ഏറ്റെടുത്തിരുന്നു. കാസര്‍കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. കേസ് രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് ബിജെപി നീക്കം. സുന്ദരക്ക് പിന്നില്‍ യുഡിഎഫ്-എല്‍ഡിഎഫ് നേതൃത്വമാണെന്നും ബിജെപി നേതാക്കള്‍ ആരോപിക്കുന്നു.

വേറിട്ട ലുക്കില്‍ പ്രഗ്യ നഗ്ര: നടിയുടെ അത്യാകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Crime branch investigation against K Surendran | Oneindia Malayalam

English summary
K Surendran spent the huge amount for election campaign in Kasargod district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X