Get Updates
Get notified of breaking news, exclusive insights, and must-see stories!

​ഗാന മേളയ്ക്കുള്ള പണവുമായി സംഘാടകർ മുങ്ങി; ആരാധകരെ നിരാശരാക്കാതെ കണ്ണൂർ ഷെരീഫും കൊല്ലം ഷാഫിയും

കാസർകോട്ടെ സൗത്ത് തൃക്കരിപ്പൂരിൽ ഗാനമേളയ്ക്കായി സമാഹരിച്ച പണവുമായി സംഘാടകർ മുങ്ങിയതായി പരാതി. എന്നാൽ ​ഗാനമേള ആസ്വദിക്കാൻ എത്തിയ ആളുകളെ കലാകാരന്മാർ നിരാശപ്പെടുത്തിയില്ല. 50 ഓളം കലാകാരന്മാരായിരുന്നു ​ഗാനമേളയ്ക്ക് എത്തിയത്, എന്നാൽ എത്തി ഏറെ നേരമായിട്ടും സംഘാടകർ എത്തിയില്ല, സമയം കഴിഞ്ഞിട്ടും ഇവർ എത്താതായതോടെ ആണ് ഇവർ പറ്റിച്ചെന്ന് എല്ലാവർക്കും മനസ്സിലായത്. എന്നാൽ ​ഗാനമേളയ്ക്കെത്തിയ ജനങ്ങളെ നിരാശപ്പെടുത്താൻ കലാകാരന്മാർക്ക് തോന്നിയില്ല, കാണികൾക്ക് മുന്നിൽ ഇവർ ​ഗാന മേള അവതരിപ്പിച്ചു.

പരിപാടി ബുക്ക് ചെയ്ത് പണം പിരിച്ചെടുത്ത രണ്ടംഗ സംഘം മുങ്ങിയതായും പക്ഷേ ആസ്വാദകരെ മാനിച്ച് പരിപാടി അവതരിപ്പിക്കുകയാണെന്നും അറിയിച്ച ശേഷം കണ്ണൂർ ഷെറീഫ്, കൊല്ലം ഷാഫി, രഹന എന്നിവരടങ്ങിയ ഗായകരും കലാകാരൻമാരും പരിപാടി അവതരിപ്പിച്ചു. പരിപാടി ആരംഭിക്കുന്നതിനു മുൻപ് രാത്രി 8നും വേദിയുടെ അരികിൽ നിന്നു പണം പിരിച്ച ശേഷം പെട്ടെന്നാണ് രണ്ടംഗ സംഘത്തെ കാണാതായതെന്നാണ് അറിഞ്ഞത്.

Kollam

ഇരിട്ടി മേഖലയിൽ നിന്നുള്ളവരാണ് എല്ലാവരേയും പറ്റിച്ച് കടന്നുകളഞ്ഞ സംഘാംഗങ്ങളെന്നാണ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർക്കെതിരെ ചന്തേര, പയ്യന്നൂർ,പോലീസ് സ്റ്റേഷനിൽ പരാതി നൽകി.ഓൺലൈനിലൂടെ അഡ്വാൻസ് ബുക്ക് ചെയ്ത മുഴുവൻ തുകയുമായാണ് ഇവർ മുങ്ങിയത്. 2 ലക്ഷത്തോളം രൂപ നൽകാനുള്ള ലൈറ്റ് ആൻഡ് സൗണ്ടിന് അമ്പതിനായിരം രൂപയുടെ ചെക്കാണ് നൽകിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+