കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് ആറായിരം പേർ കോണ്‍ഗ്രസില്‍: കുടെ ഒരു പഞ്ചായത്ത് ഭരണവും, ലയനം പൂർണ്ണം

Google Oneindia Malayalam News

കാസര്‍ഗോഡ്: മുന്‍ കെ പി സി സി വൈസ് പ്രസിഡന്‌റും ഡി സി സി അധ്യക്ഷനുമായ സികെ ശ്രീധരന്‍ കഴിഞ്ഞയാഴ്ചയായിരുന്നു കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലേക്ക് പോവുന്ന കാര്യം പ്രഖ്യാപിച്ചത്. പ്രമുഖ അഭിഭാഷകന്‍ കൂടിയായ നേതാവിന്‌റെ പാര്‍ട്ടിവിടല്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതേ കാസര്‍ഗോഡ് തന്നെ കോണ്‍ഗ്രസിന് അഭിമാനിക്കാവുന്ന ഒരു നേട്ടമാണ് സ്വന്തമായിരിക്കുന്നത്.

സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന ഡി ഡി എഫ് സംഘടന കോണ്‍ഗ്രസില്‍ ലയിച്ചതോടെ ഒറ്റയടിക്ക് ആറായിരം അണികളും ഒരു പഞ്ചായത്തും രണ്ട് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളുമാണ് കോണ്‍ഗ്രസിന് പരോക്ഷമായെങ്കിലും സ്വന്തമാവുക.

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍,

കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍,
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ഡിസിസി പികെ ഫൈസല്‍, ഡിഡിഎഫ് നേതാവും ഈസ്റ്റ് എളേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ ജെയിംസ് പന്തമ്മാക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ ചിറ്റാരിക്കലില്‍ വെച്ചായിരുന്നു ഡി ഡി എഫ്-കോണ്‍ഗ്രസ് ലയന സമ്മേളനം. ഏറെ നാളത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലയനം സാധ്യമായത്.

പൂജ ബംബര്‍ വിജയി പുറത്ത് വരില്ല?: മുന്നില്‍ അനൂപിന്റെ ദുരനുഭവം, രാമചന്ദ്രനും കിട്ടും ഒരു കോടിപൂജ ബംബര്‍ വിജയി പുറത്ത് വരില്ല?: മുന്നില്‍ അനൂപിന്റെ ദുരനുഭവം, രാമചന്ദ്രനും കിട്ടും ഒരു കോടി

നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ജയിംസ് പന്തമാക്കലിനെ

നേരത്തെ കോണ്‍ഗ്രസ് നേതാവായിരുന്ന ജയിംസ് പന്തമാക്കലിനെ സികെ ശ്രീധരന്‍ ഡി സി സി അധ്യക്ഷനായിരിക്കെയാണ് അച്ചടക്ക നടപടിയുടെ ഭാഗമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുന്നത്. പാര്‍ട്ടിവിട്ട അദ്ദേഹം ഈസ്റ്റ് എളേരി കേന്ദ്രീകരിച്ച് ഡി ഡി എഫ് എന്ന സംഘടന രൂപീകരിച്ച് പ്രവര്‍ത്തിച്ച് വരികയായിരുന്നു.

അന്ന് ദിലീപ് കാണിച്ച അതേ തന്ത്രമാണ് ഇന്ന് ഷോണ്‍ ജോര്‍ജും കാണിക്കുന്നത്: ബൈജു കൊട്ടാരക്കരഅന്ന് ദിലീപ് കാണിച്ച അതേ തന്ത്രമാണ് ഇന്ന് ഷോണ്‍ ജോര്‍ജും കാണിക്കുന്നത്: ബൈജു കൊട്ടാരക്കര

കഴിഞ്ഞ രണ്ടു പഞ്ചായത്ത് തെരഞ്ഞെടുപ്പിലും

കഴിഞ്ഞ രണ്ടു പഞ്ചായത്ത് തെരഞ്ഞെടുപ്പിലും ഈസ്റ്റ് എളേരി പഞ്ചായത്തില്‍ കോണ്‍?ഗ്രസിനെ മറികടന്ന് ഡി ഡി എഫിന് അധികാരത്തിലെത്താനും സാധിച്ചു. എന്നാല്‍ കെ സുധാകരന്‍ കെ പി സി സി അധ്യക്ഷനായതിന് പിന്നാലെ ഇവരെ പാർട്ടിയിലേക്ക് തിരികെ എത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ സാധ്യമായിരിക്കുന്നത്.

Friendship: ആ സുഹൃത്തിനെ വിശ്വസിക്കാമോ? യഥാർത്ഥ സുഹൃത്തുക്കളെ എങ്ങനെ അറിയാം, ഇതാ ചിലവഴികള്‍

അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഡി ഡി എഫ്

അടുത്ത പൊതുതെരഞ്ഞെടുപ്പിൽ ഡി ഡി എഫ് ഈസ്റ്റ് എളേരി പഞ്ചായത്തിൽ15,000 വോട്ടിന്റെ ഭൂരിപക്ഷം കോൺ​ഗ്രസിനുണ്ടാക്കി കൊടുക്കുമെന്നായിരുന്നു നേതാവ് ജയിംസ് പന്തമാക്കല്‍ ലയന സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞത്. കാലുവയ്ക്കുന്നതാണ് ജില്ലയിലെ കോൺഗ്രസിന് എല്ലായിപ്പോഴും തോൽവിക്കിടയാക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ നിന്നും ഒരു കോണ്‍ഗ്രസ് എം എല്‍ എ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലേക്ക് പോയ സികെ ശ്രീധരനെതിരെ

കോണ്‍ഗ്രസ് വിട്ട് സി പി എമ്മിലേക്ക് പോയ സികെ ശ്രീധരനെതിരെ ഡിഡിഎഫ് ലയന സമ്മേളനത്തിൽ രൂക്ഷ വിമർശനം ഉയരുകയും ചെയ്തു. സികെ ശ്രീധരൻ പാർട്ടി വിട്ടതിന് പിന്നാലെ കോൺ​ഗ്രസിലേക്ക് പകരം ആറായിരം പേർ എത്തിയെന്ന് മുൻ കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ പറഞ്ഞു. കോൺ​ഗ്രസിന്റെ ഒരു പൂവ് പോയപ്പോൾ കെ സുധാകരൻ ഒരു പൂന്തോട്ടമെത്തിച്ചെന്നായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം.

 2013ലാണ് സി.കെ ശ്രീധരൻ ഉൾപ്പെടുന്ന ഡി സി സി

2013ലാണ് സി.കെ ശ്രീധരൻ ഉൾപ്പെടുന്ന ഡി സി സി നേതൃത്വം ജെയിംസ് പന്തമ്മാക്കലിനെ പുറത്താക്കുന്നത്. ഈസ്റ്റ് ഏളേരിയിലെ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയോടെയായിരുന്നു അദ്ദേഹം ഡി ഡി എഫ് രൂപീകരിച്ചത്. തുടർന്നുവന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ, 16ൽ 10 സീറ്റുമായി ഭരണപിടിച്ചെടുത്തു. 2020 ലെ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനും ഡി ഡി എഫിനും ഏഴ് സീറ്റുകള്‍ വീതമായിരുന്നു പഞ്ചായത്തില്‍ ലഭിച്ചത്.

പുറത്താക്കപ്പെട്ട ദിവസം മുതൽ ഇന്നേ ദിവസം വരെ

പുറത്താക്കപ്പെട്ട ദിവസം മുതൽ ഇന്നേ ദിവസം വരെ തൻ്റെ സമയവും, ഊർജ്ജവും ഈസ്റ്റ് ഏളേരിയുടെ ജനങ്ങൾക്കായി മാറ്റിവെച്ച ഒരു നേതാവിനെയാണ് തിരികെ കോൺഗ്രസിന് ലഭിക്കുന്നതെന്നാണ് ഡി ഡി എഫ് പ്രവർത്തകർ അവകാശപ്പെടുന്നത്. വലിയ സാമ്പത്തിക നഷ്ടം സഹിച്ച് 10 വർഷം നീണ്ട പോരാട്ടം നടത്തേണ്ടി വന്നിട്ടും തൻ്റെ മാതൃപ്രസ്ഥാനത്തെ തള്ളിപ്പറയാത്തത് അദ്ദേഹം കറകളഞ്ഞ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രവർത്തകനായതുക്കൊണ്ട് മാത്രമാണെന്നും അണികള്‍ പറയുന്നു.

English summary
Kasaragod: Six thousand people join in Congress:DDF merge to congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X