കാസർഗോഡ് 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ചു; 4 പേർ അറസ്റ്റിൽ
കാസർഗോഡ്; 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കേസിൽ അയൽവാസികളായ 4 പേർ അറസ്റ്റിൽ ഉളിയതടുക്കയിലാണ് സംഭവം. കേസിൽ ഒരാൾ കൂടി പിടിയാലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.
പെൺകുട്ടിയെ പ്രതികൾ ഏറെ നാളായി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ജൂൺ 26 ന് പ്രതികളിൽ ഒരാൾ പെൺകുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ വെച്ച് പീഡനത്തിനിരയാക്കിയിരുന്നു. ഇത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടതോടെ ഇവർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.തുടർന്ന് പെൺകുട്ടിയിൽ നിന്നും വിശദമായി മൊഴി രേഖപ്പെടുത്തിയതോടെയാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.

ആ വലിയ സ്വപ്‌നം ബാക്കിയാക്കി ജെഫ് ബെസോസ്; ലോകത്തെ ഏറ്റവും വലിയ സമ്പന്നനെ കുറിച്ച് അറിയാം
പീഡനത്തിനിരയായ പെൺകുട്ടി നിലവിൽ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ സംരക്ഷണയിലാണ്.പെൺകുട്ടിയിൽ നിന്നും കൂടുതൽ മൊഴിയെടുക്കാനൊരങ്ങുകയാണ് പോലീസ്. ഇതുവരെ 5 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ അഞ്ചാമനായ പ്രതിയ്ക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.
ബിക്കിനിയില്‍ ഞെട്ടിച്ച് കെനിഷ അശ്വതി; ഗ്ലാമറസ് ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications