കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് പ്രവാസിയുടെ കൊലപാതകം; മുഖ്യ പ്രതികളായ മൂന്ന് പേർ അറസ്റ്റിൽ

Google Oneindia Malayalam News

കാസർഗോഡ്; കുമ്പളയിൽ പ്രവാസിയായ അബൂബക്കർ സിദ്ധിഖിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതികളായ മൂന്ന് പേർ അറസ്റ്റിൽ. ഞ്ചേശ്വരം ഉദ്യാവർ റസീന മൻസിലിലെ റിയാസ് ഹസ്സൻ (33) ഉപ്പള ബിടി റോഡ് ന്യൂറഹ്മത്ത് മൻസിലിൽ അബ്ദുൽ റസാഖ് (46) കുഞ്ചത്തൂർ നവാസ് മൻസിലിൽ അബൂബക്കർ സിദ്ദീഖ് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്ത്.

page-1656684746.jp

ക്വട്ടേഷൻ നൽകിയ നാല്പേരും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാളുമടക്കം കേസിൽ ഇതുവരെ അഞ്ച് പേരാണ് അറസ്റ്റിലായത്. മഞ്ചേശ്വരം ഉദ്യാവർ ജെഎം റോഡിലെ അബ്ദുൽ അസീസ് (36) റൗഫ് റഹീം മൻസിലിലെ അബ്ദുൽ റഹീം (41) എന്നിവരെയാണ് പോലീസ് ആദ്യം കസ്റ്റഡിയിൽ എടുത്തത്.

'അനുപമ വാക്കുകളില്ല..പൊളിച്ചെന്ന് പറഞ്ഞാൽ കുറഞ്ഞ് പോകും'..വൈറലായി ചിത്രങ്ങൾ

ഗൾഫിലുള്ള ഒരാളെ ഏൽപ്പിക്കാനായി 30 ലക്ഷം രൂപ ട്രാവൽസ് ഉടമയായ അബ്ദുൽ റസാഖും റിയാസ് ഹസ്സനും ചേർന്ന് സിദ്ധിഖിന് കൈമാറിയെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.എന്നാൽ ഈ പണം എത്തേണ്ട സ്ഥലത്ത് സിദ്ധിഖ് എത്തിച്ചില്ലെന്നാണ് പ്രതികൾ ആരോപിക്കുന്നത്. അതേസമയം പണം നൽകിയെന്നും സംഭവത്തിൽ മറ്റെന്തോ ചതി നടന്നെന്നുമാണ് കൊല്ലപ്പെടുന്നതിന് മുൻപ് സിദ്ധിഖ് ക്വട്ടേഷൻ സംഘത്തോട് പറഞ്ഞത്.

'പച്ചയായ അർത്ഥം ഒരു മുസല്‍മാനും സിനിമ സുരേഷ് ഗോപി ചിത്രം കാണില്ലെന്നായിരുന്നു'; ജോസ് തോമസ് പറയുന്നു

അതേസമയം സിദ്ധിഖിനെ കൊലപ്പെടുത്തിയ ക്വട്ടേഷൻ സംഘത്തിനായുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി. ഇവരിൽ 10 പേരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പൈവളികെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരാണ് ക്വട്ടേഷൻ സംഘം. പണം തിരിച്ച് കിട്ടണമെന്നും അതിന് എന്ത് വേണമെങ്കിലും നിങ്ങൾക്ക് ചെയ്യാമെന്നും പറഞ്ഞാണ് അബ്ദുൾ റസാഖിന്റെ നേതൃത്വത്തിൽ ഉള്ള നാല് പേർ ഇവർക്ക് ക്വട്ടേഷൻ കൊടുത്തത്. ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും പണം തിരിച്ചെടുക്കാനായിരുന്നു ക്വട്ടേഷൻ സംഘം ശ്രമിച്ചത്.

'എനിക്കൊപ്പം ജീവിച്ചവർക്ക് പരാതിയില്ല,സെലിബ്രിറ്റികൾ ഗർഭപാത്രത്തിൽ നിന്ന് വന്നവരല്ലേ?';ഗോപി സുന്ദർ'എനിക്കൊപ്പം ജീവിച്ചവർക്ക് പരാതിയില്ല,സെലിബ്രിറ്റികൾ ഗർഭപാത്രത്തിൽ നിന്ന് വന്നവരല്ലേ?';ഗോപി സുന്ദർ

തുടക്കത്തിൽ സിദ്ധിഖിന്റെ സഹോദരൻ അൻവറിനേയും സുഹൃത്ത് അൻസാരിയേയും തട്ടിക്കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു. പിന്നീട് അൻവർ സിദ്ധിഖിനോട് നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഇത് പ്രകാരമാണ് സിദ്ധിഖ് നാട്ടിലെത്തിയത്. നാട്ടിലെത്തിയ പിന്നാലെ തന്നെ ക്വട്ടേഷൻ സംഘം സിദ്ധിഖിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അതേസമയം കൂടുതൽ മർദ്ദനത്തിന് ഇരയായതോടെ സിദ്ധിഖ് അബോധാവസ്ഥയിലാവുകയായിരുന്നു. ഉടൻ തന്നെ ക്വട്ടേഷൻ സംഘം റിയാസിനെ ബന്ധപ്പെട്ട് ക്വട്ടേഷൻ സങ്കേതത്തിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഉടൻ തന്നെ സിദ്ധിഖിനെ ആശുപത്രിയിൽ എത്തിക്കണമെന്നും പറഞ്ഞു. തുടർന്ന് സിദ്ധിഖുമായി റിയാസും കൂട്ടരും ആശുപത്രിയിൽ എത്തുകയായിരുന്നു. ഭയം കാരണമാണ് തങ്ങൾ രക്ഷപ്പെട്ടതെന്നാണ് പ്രതികൾ പോലീസിന് നൽകിയ മൊഴി.

Recommended Video

cmsvideo
പിസി ജോര്‍ജ് അറസ്റ്റില്‍, പണി കിട്ടിയത് പീഡന ശ്രമത്തില്‍? | *Politics

English summary
Kasargod Aboobacker siddique case;Two More people taken in to custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X