കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെർക്കളത്തിന്റെ മരണം: സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സിപിഎം പ്രവർത്തകനെ വിട്ടയച്ചതില്‍ പ്രതിഷേധം!

  • By Desk
Google Oneindia Malayalam News

കാസര്‍കോട്: മുന്‍മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും കാസര്‍കോട് സംയുക്ത ജമാഅത്ത് പ്രസിഡണ്ടുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സി.പി.എം പ്രവർത്തകനായ ബളാൽ സ്വദേശി രാജേഷിനെ പോലീസ് അറസ്റ്റ് ചെയിതു. അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് ഒരാൾ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പോസ്റ്റ് ചെയ്തിരുന്നു അതിന് താഴെയാണ് രാജേഷ് ചെർക്കളത്തെ അപമാനിക്കുന്ന രീതിയിൽ കമന്റ് ഇട്ടത്.

ഇത് ശ്രദ്ധിച്ച മുസ്ലിം ലീഗ് ബളാൽ പഞ്ചായത്ത് സെക്രട്ടറി ലത്തീഫ് ഈ പോസ്റ്റും കമന്റും സ്‌ക്രീൻഷോട്ട് എടുക്കുകയും പോലീസിൽ പരാതി നൽകുകയും ചെയിതു. പരാതിയെ തുടർന്ന് രാജേഷ് കമന്റ് ഡിലീറ്റ് ചെയ്‌തു. രാജേഷ് സി.പി.എം പ്രാദേശിക നേതാവും സിനിമാപ്രവർത്തകനും കലാകാരനും കൂടിയാണ്. വെള്ളരിക്കുണ്ട് സി.ഐ എം സുനിൽ കുമാറാണ് രാജേഷിനെ അറസ്റ്റ് ചെയ്‌തത്‌ എന്നാൽ മണിക്കൂറുകൾക്കുള്ളിൽ തന്നെ രാജേഷിന് ജാമ്യം നൽകുകയും ചെയ്‌തു.

cherkkalamabdullah

ഇതിൽ പ്രതിഷേധിച്ച് ഇന്ന് ബളാൽ ടൗണിൽ മുസ്ലിം ലീഗ് പ്രധിഷേധ പ്രകടനം നടത്തുമെന്നും നേതാക്കൾ അറിയിച്ചു. സോഷ്യൽ മീഡിയകളിൽ വേറെയും കള്ള പ്രചരണങ്ങൾ നടന്നതായി മുസ്ലിം ലീഗ് ജില്ലാ നേതൃത്വം പറഞ്ഞു. ഇതേ തുടർന്ന് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ജില്ലാ പോലീസ് ചീഫ് ഡോ.എ ശ്രീനിവാസന് പരാതി നൽകിയിട്ടുമുണ്ട് . ചെര്‍ക്കളം അബ്ദുള്ളയുടെ മരണം മൂന്ന് ദിവസം മുമ്പേ സംഭവിച്ചതാണെന്നും മുസ്ലിം ലീഗ് നേതാക്കൾക്ക് ഡൽഹിയിൽ നിന്നും വരാനുള്ള സന്ദര്‍ശന സൗകര്യത്തിന് വേണ്ടിയാണ് മരണ വിവരം രഹസ്യമാക്കിയതെന്നുമാണ് നവമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

English summary
Kasargod Local News about facebook post on death of cherkkalam a abdullah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X