കളക്ടറെ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍, കാര്യങ്ങള്‍ ജനം കൈകാര്യം ചെയ്യും, എൻഎ നെല്ലിക്കുന്ന്
കാസർഗോഡ്: സംസ്ഥാനത്ത് കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചതോടെ പല ജില്ലകളിലും നിയന്ത്രണങ്ങള്‍ കർശനമാക്കിയിട്ടുണ്ട്. കാസർഗോഡ് ജില്ലക്കുള്ളില്‍ സഞ്ചരിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ട് ജില്ലാ കളക്ടർ ഉത്തരവിട്ടതും ഇതിനോടനുബന്ധിച്ചാണ്. ഇതോടെ പലരും ജില്ലാ കളക്ടറുടെ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കാസര്‍ഗോഡ് കളക്ടറുടെ ഉത്തരവ് വിരോധാഭാസമെന്ന് കാസര്‍ഗോഡ് എംഎല്‍എ എന്‍എ നെല്ലിക്കുന്ന് വിശേഷിപ്പിക്കുന്നത്.
ഈ ഉത്തരവ് നേരത്തെ നടപ്പിലാക്കാനിരുന്നതായിരുന്നുവെന്നും ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നുവെന്നുമാണ് എംഎല്‍എ ചൂണ്ടിക്കാണിക്കുന്നത്. കളക്ടറുടെ ഇത്തരം നിര്‍ദേശങ്ങള്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്നതാണെന്നും സര്‍ക്കാര്‍ ഈ വിഷയത്തിൽ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

'14 ദിവസത്തിനുള്ളില്‍ കൊവിഡ് ടെസ്റ്റ് നടത്തിയ സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് കൊവിഡ്-19 വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ ഉള്ളവരെ മാത്രം ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ കാഞ്ഞങ്ങാട്, ഉപ്പള, കാസര്‍ഗോഡ്, ചെറുവത്തൂര്‍, നീലേശ്വരം, ഉപ്പള എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ സ്വീകരിച്ച തീരുമാനം. ഇതിന് വേണ്ടി ജില്ലയിൽ പൊലീസ് പരിശോധന കര്‍ശനമാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഒപ്പം കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി പ്രദേശങ്ങളില്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റീവിനെ നിയോഗിക്കും.' എന്നാണ് ജില്ലാ ദുരന്ത നിരവാരണ അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്.
'ജില്ലക്കുള്ളില്‍ യാത്ര ചെയ്യുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ രേഖകളോ വേണമെന്നാണ് കളക്ടർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
അതേ സമയം ജില്ലാ ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണുയരുന്നത്. ദിവസങ്ങള്‍ എണ്ണി പണിയെടുക്കുന്നവന്റെ ജിവിതത്തെ കാണാതെയെടുക്കുന്ന ഇത്തരം തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം. മഞ്ചേശ്വരം അതിര്‍ത്തി കടക്കണമെങ്കില്‍ കോവിഡില്ല എന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന യെഡിയൂരപ്പയുടെ തീരുമാനത്തിനെതിരെ സമരം ചെയ്ത ഞങ്ങള്‍ക്ക് ജില്ലയ്ക്ക് അകത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് ടൗണുകളിലേക്ക് പ്രവേശിക്കണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് പറയുമ്പോള്‍ അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. നേരത്തെ കൊവിഡ് വ്യാപനം തടയുന്നതിനായി കർണ്ണാടക സർക്കാർ നിയന്ത്രണള്‍ കടുപ്പിച്ചതോടെ കേരള- കർണ്ണാട അതിർത്തിയിലുള്ളവർ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
നടി പൂജിത പൊന്നാടയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications