കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മഴ: കാസർഗോഡ് നിമിഷനേരം കൊണ്ട് ഇടിഞ്ഞ് താണ് കിണർ; വീഡിയോ

Google Oneindia Malayalam News

കാസർഗോഡ്: കനത്ത മഴ തുടരുന്ന കാസർഗോഡ് ജില്ലയിൽ കിണർ ഇടിഞ്ഞ് താണു. അണങ്കൂർ ജങ്ഷനിൽ ദേശീയപാതക്കരികിലെ പൊതുകിണറാണ് ഇടിഞ്ഞത്. നിമിഷം നേരം കൊണ്ടാണ് കിണർ ഇടിഞ്ഞ് വീണത്.

ചുറ്റുമതില്‍ സഹിതം കിണർ താഴേക്ക് അമർന്ന് വീഴുകയായിരുന്നു. പിന്നീട് മണ്ണിടിഞ്ഞ് പൂര്‍ണമായും കിണര്‍ അപ്രത്യക്ഷമായി.അതേസമയം ജില്ലയിൽ പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്. ഇന്ന് കാസർഗോഡ് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

 kasgd-1659709423.jpg -

ജില്ലയിൽ മലയോര മേഖലയിലെല്ലാം മഴ കനത്തിരുന്നു. എങ്കിലും മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന മഴ കുറവായിരുന്നു.എല്ലാ ജില്ലകളിലും സാധാരണയെക്കാൾ കൂടുതൽ മഴ ലഭിച്ചപ്പോൾ കാസർഗോഡ് ജില്ലയിൽ മാത്രം 2 ശതമാനം കുറവ് മഴയാണ് രേഖപ്പെടുത്തിയത്.

അതേസമയം മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലും അതീവ ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് താലൂക്കിൽ തുറന്ന് ദുരിതാശ്വാസ ക്യാംപ് പ്രവർത്തനം തുടരും. ബളാൽ പഞ്ചായത്തിലെ സിവി കോളനിയിലെ കുടുംബങ്ങളെ ചുള്ളിയിലെ സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലാണ് മാറ്റിയിരിക്കുന്നത്. ഇവിടെ 18 കുടുംബങ്ങളിൽ നിന്നുള്ള 50 ഓളം പേരെയാണ് താമസിപ്പിച്ചിരിക്കുന്നത്.

ശോചനാവസ്ഥയിലായ ചിറ്റാരിക്കാല്‍ ഭീമനടി റോഡ് കളക്ടര്‍ സന്ദര്‍ശിച്ചു

ശോച്യാവസ്ഥയിലായ ചിറ്റാരിക്കാല്‍ ഭീമനടി റോഡ് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് സന്ദര്‍ശിച്ചു. റോഡ് ശോച്യാവസ്ഥയിലായതിനെത്തുടര്‍ന്ന് വാഹന ഗതാഗതം നിലച്ചിരുന്നു. ഇതേത്തുടര്‍ന്ന് ബസുകള്‍ കുന്നുംകൈ വഴിയാണ് സര്‍വീസ് നടത്തിയിരുന്നത്. ഇതുവഴി ഈ റോഡിലൂടെ സര്‍വീസ് തുടരാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ബസുകള്‍ സമരത്തിലേക്ക് കടന്നിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ സന്ദര്‍ശനം.

ചിറ്റാരിക്കാൽ നർക്കിലക്കാട് വരെ 10 കിലോമീറ്ററോളം സഞ്ചരിച്ച് സ്ഥിതിഗതികൾ കളക്ടർ വിലയിരുത്തി. പൊതു ജനങ്ങൾ വിദ്യാർത്ഥികൾ ബസ്സുടമകൾ എന്നിവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വെള്ളരിക്കുണ്ട് ജോയിന്റ് ആര്‍ ടി ഒ മേഴ്‌സിക്കുട്ടി സാമുവല്‍, പിഡബ്ല്യൂഡി , കിഫ്ബി ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബസ് ഉടമകൾ, പൊതു ജനങ്ങള്‍ തുടങ്ങിയവര്‍ അനുഗമിച്ചു.

സാധിക ഇത് തകർത്തൂ!! ആ മുഖത്തെ ചിരിയും കോൺഫിഡൻസും നോക്കൂ..വൈറൽ ചിത്രങ്ങൾ

'ദിലീപിന്റെ ആധി അതാണ്, അതിന് വേണ്ടിയാണ് സുപ്രീം കോടതി വരെ പോയത്'; പ്രകാശ് ബാരെ'ദിലീപിന്റെ ആധി അതാണ്, അതിന് വേണ്ടിയാണ് സുപ്രീം കോടതി വരെ പോയത്'; പ്രകാശ് ബാരെ

English summary
kasargod; Well Collapses in Rain ,video goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X