Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടത്തോട്ട് ചാഞ്ഞ് തൃക്കരിപ്പൂർ: എൽഡിഎഫിന്റെ വോട്ട് ചോർച്ചയിൽ പ്രതീക്ഷ വെച്ച് യുഡിഎഫ്

കാസർഗോഡ്: കാസർഗോഡ്‌ ജില്ലയിൽ കണ്ണൂരിനോട് അതിർത്തി പങ്കിടുന്ന മണ്ഡലമാണ് ​തൃക്കരിപ്പൂർ. 2008ൽ മണ്ഡലം പുനർനിർണയിക്കുന്നതിന് മുമ്പ് കണ്ണൂർ ജില്ലയിലെ ചില പ്രദേശങ്ങളും ഈ മണ്ഡലത്തിലാണ് ഉൾപ്പെട്ടിരുന്നത്. ഹോസ്ദുർഗ് താലൂക്കിലെ നീലേശ്വരം മുനിസിപ്പാലിറ്റിയും ചെറുവത്തൂർ, തൃക്കരിപ്പൂർ, വെസ്റ്റ്‌ എളേരി, ഈസ്റ്റ് എളേരി, കയ്യൂർ, ചീമേനി, പിലിക്കോട്, പടന്ന, വലിയപറമ്പ എന്നീ പഞ്ചായത്തുകളും ഈ മണ്ഡലത്തിൽ ഉൾപ്പെടുന്നുണ്ട്.

ഇടതുപക്ഷത്തിന് വളക്കൂറുള്ള മണ്ഡലമാണ് തൃക്കരിപ്പൂർ. 1977 മുതൽ സ്ഥിരമായി സിപിഐ(എം) ജയിച്ചു വരുന്ന മണ്ഡലമാണിത്. കാസർഗോഡ് ലോകസഭ മണ്ഡലത്തിലെ നിലവിലെ എംപി പി കരുണാകരൻ, ഇ കെ നായനാർ, ഒ ഭരതൻ തുടങ്ങിയ പ്രമുഖർ ഇവിടെ നിന്നും മത്സരിച്ചു ജയിച്ചിട്ടുണ്ട്. നിലവിൽ കെ കുഞ്ഞിരാമനാണ് ഈ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്.

 cpmimagesone-1

സിപിഎം മാത്രം മത്സരിച്ച് വിജയിച്ച ചരിത്രമാണ് തൃക്കരിപ്പൂരിനുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോള്‍ ഇത്തവണയും വിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. സിറ്റിംഗ് എംഎൽഎയായ എം രാജഗോപാലാണ് ഇത്തവണയും സ്ഥാനാർത്ഥി. ചുവപ്പുകോട്ടയായ തൃക്കരിപ്പൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജഗോപാൽ വിജയിക്കുമെന്നാണ് കരുതുന്നത്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ കുറഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ ഇടിവുണ്ടായിരുന്നു. ഇടതുമുന്നണിയുടെ വോട്ടിലുണ്ടായ ചോർച്ചയാണ് യുഡിഎഫിനുള്ള പ്രതീക്ഷ. യുഡിഎഫിനുള്ളിലും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ തവണ മുൻ എംഎൽഎ ആയിരുന്ന കെപി കുഞ്ഞിക്കണ്ണനായിരുന്നു മത്സരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+