കാഞ്ഞങ്ങാട് കോൺഗ്രസിന് തന്നെ? 15000 വോട്ടുകളുടെ ഭൂരിപക്ഷമെന്ന് എൽഡിഎഫ്, കണക്കുകൂട്ടൽ ഇങ്ങനെ...
കാസർഗോഡ്: നിയമസഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതോടെ വോട്ടെടുപ്പിൽ വിജയം ആർക്കൊപ്പം നിൽക്കുമെന്നറിയാനുള്ള കണക്കുകൂട്ടലിലാണ് ഓരോ മുന്നണികളും. കാഞ്ഞങ്ങാട് മണ്ഡലത്തിൽ അധികാരമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഇടത് വലത് മുന്നണികൾ. കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന കാസർഗോഡ് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിൽ ബിജെപിക്ക് വേണ്ടി കർണ്ണാടകയിൽ നിന്നെത്തിയ നേതാക്കൾ വ്യാപകമായി പ്രചാരണം നടത്തിയിരുന്നു.

ചന്ദ്രശേഖരന് പ്രതീക്ഷ
കാസർഗോഡ് ജില്ലയിലെ ബളാൽ, കള്ളാർ, പഞ്ചായത്തുകളിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കുറഞ്ഞ പോളിംഗ് മാത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് അനുകൂലമായ സ്ഥിതിയായി കരുതി മുന്നോട്ടുപോകുകയാണ് എൽഡിഎഫ്. അതേ സമയം തന്നെ എൽഡിഎഫ് കോട്ടകളായ മടിക്കൈ, കിനാനൂർ, കരിന്തളം പഞ്ചായത്തുകളിൽ ഉയർന്ന പോളിംഗ് നിലനിർത്താൻ കഴിഞ്ഞതാണ് കാഞ്ഞങ്ങാട് മണ്ഡലത്തിൽ എൽഡിഎഫിന് പ്രതീക്ഷ നൽകുന്നത്. ഇതോടെ എൽഡിഎഫ് സ്ഥാനാർത്ഥിയായ ഇ ചന്ദ്രശേഖരന് തന്നെയാണ് മുൻതൂക്കം.

പോളിംഗ് കുറവ് യുഡിഎഫിന് ആശങ്ക
മണ്ഡലത്തിലെ ഇടത് കേന്ദ്രങ്ങളിൽ നിന്നുള്ള കള്ളവോട്ട് കുറഞ്ഞതാണ് പോളിംഗ് ശതമാനം കുറയാനുള്ള കാരണമെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന വാദം. കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ മലയോര മേഖലകളിലും പോളിംഗ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബൂത്തുകളിൽ നിന്ന് ലഭിക്കുന്ന വോട്ട് ചെയ്തവരുടെ കണക്ക് അനുസരിച്ച് 74.53 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം 2016 ലെ പോളിംഗ് ശതമാനം 78.66 ശതമാനമാണ്.

പോളിംഗ് കുറവ് യുഡിഎഫിന് ആശങ്ക
മണ്ഡലത്തിലെ ഇടത് കേന്ദ്രങ്ങളിൽ നിന്നുള്ള കള്ളവോട്ട് കുറഞ്ഞതാണ് പോളിംഗ് ശതമാനം കുറയാനുള്ള കാരണമെന്നാണ് യുഡിഎഫ് ഉന്നയിക്കുന്ന വാദം. കാഞ്ഞങ്ങാട് മണ്ഡലത്തിന്റെ മലയോര മേഖലകളിലും പോളിംഗ് കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബൂത്തുകളിൽ നിന്ന് ലഭിക്കുന്ന വോട്ട് ചെയ്തവരുടെ കണക്ക് അനുസരിച്ച് 74.53 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേ സമയം 2016 ലെ പോളിംഗ് ശതമാനം 78.66 ശതമാനമാണ്.

പോളിംഗിലെ വ്യത്യാസം
കാസർഗോഡ് ജില്ലയിൽ തന്നെ മടിക്കൈ പഞ്ചായത്തിലാണ് ഏറ്റവുമധികം പോളിംഗ് ശതമാനം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 84.20 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബളാൽ പഞ്ചായത്തിലാണ് ഏറ്റവും കുറവ് പോളിംഗ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് മടിക്കൈ പഞ്ചായത്തിലായിരുന്നു. ഇതേ പഞ്ചായത്തിൽ നിന്ന് തന്നെയാണ് എൽഡിഎഫിന് പ്രതീക്ഷ നൽകുന്നതാണ് വോട്ടർമാരുടെ എണ്ണത്തിൽ വ്യത്യാസമില്ല എന്നുള്ളള്ളത്.

കരിന്തളത്ത് അധികവോട്ട്
കാസർഗോഡ് ജില്ലയിലെ കരിന്തളം പഞ്ചായത്തിൽ ഇത്തവണ 3404 പേർ അധികമായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം അജാനൂർ പഞ്ചായത്തിൽ വോട്ട് വർധിച്ചത് അനുകൂല തരംഗമായാണ് എൽഡിഎഫ് വിലയിരുത്തൽ. എന്നാൽ മലയോര മേഖലയിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ എൽഡിഎഫിന് ഇത്തവണ സാധിച്ചിട്ടില്ല. കാഞ്ഞങ്ങാട് നഗരസഭയിൽ പോളിംഗ് ഇത്തവണ വർധിച്ചിട്ടുണ്ട്. ഇതാണ് യുഡിഎഫിന്റെ പ്രധാന പ്രതീക്ഷ. മലയോര മേഖലകളിൽ കാര്യമായ സ്വാധീനമുണ്ടാക്കാൻ മുന്നണിക്ക് കഴിയാത്തത് തീർച്ചയായും തിരിച്ചടിയാവും.

വോട്ടുകളിൽ ഇടിവ്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബളാൽ പഞ്ചായത്തിൽ 2061 വോട്ടുകളുടെ കുറവുണ്ട്. യുഡിഎഫ് ഇത്തവണ കൂടുതൽ പ്രതീക്ഷയിടത്തെ സ്ഥിതിയാണിത്. പനത്തടി, കള്ളാർ, പഞ്ചായത്തുകളിലും പോളിംഗ് ശതമാനത്തിൽ വർധനവില്ല. കോടോം ബേളൂരിൽ 1418 വോട്ടർമാർ കുറവുണ്ട്. എന്നാൽ ഇടത് വലത് മുന്നണികളെ ഒരുപോലെ ബാധിക്കും.
Recommended Video

സാധ്യത എൽഡിഎഫിന്
കാഞ്ഞങ്ങാട് മണ്ഡലത്തിലെ ബൂത്തുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങനുസരിച്ച് ഇ ചന്ദ്രശേഖരൻ കുറഞ്ഞത് 15000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് തന്നെയാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. എൽഡിഎഫ് കോട്ടകളിൽ കള്ളവോട്ടുകൾ നടക്കാതിരുന്നതാണ് യുഡിഎഫിന് ഇത്തവണ പ്രതീക്ഷ നൽകുന്ന ഘടകം. യുഡിഎഫ് ടിക്കറ്റിൽ മത്സരിച്ച പിവി സുരേഷിലൂടെ വിജയിക്കാനാവുമെന്നാണ് മുന്നണിയുടെ കണക്കുകൂട്ടൽ.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications