അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരു വയോധികന്റെ കൂടി മരിച്ചു: കാസർഗോഡ് മരിച്ചവരുടെ എണ്ണം 13 ആയി!!
കാഞ്ഞങ്ങാട്: കാസര്‍ഗോഡ് ജില്ലയിൽ ചികിത്സ കിട്ടാതെ ഒരാള്‍ കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുൾ സലീമാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തെ മംഗളുരുവിലെ ആശുപത്രിയിൽ എത്തിക്കാനായില്ല. രണ്ടുദിവസം മുമ്പാണ് അബ്ദുൾ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചത്. എന്നാൽ അതിർത്തിയിൽ വെച്ച് കർണാടക അധികൃതർ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഇതോടെ കാസർകോട് ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.
അടിയന്തരാവശ്യത്തിനുള്ള ചികിത്സയ്ക്കായി കേരളത്തിൽ അതിർത്തി കടന്ന് മംഗളുരുവിലേക്ക് പോയ മൂന്ന് പേരിൽ രണ്ട് രോഗികൾക്കും ഇന്നലെ കർണാടക ചികിത്സ നിഷേധിച്ചിരുന്നു. കാസർകോട് സ്വദേശി തസ്ലീമയ്ക്കും, പയ്യന്നൂർ മാട്ടൂലിൽ നിന്ന് പോയ റിഷാനയ്ക്കുമാണ് ദുരവസ്ഥ. ഇന്നലെ മൂന്ന് പേരാണ് കേരളത്തിൽ നിന്നും കർണാടകത്തിന്റെയും കേരളത്തിന്റെയും മെഡിക്കൽ സംഘത്തിന്റെ അനുമതിയോടെ മംഗളൂരുവിലേക്ക് പോയത്. ഇതിൽ രണ്ട് പേരും മടങ്ങിയതോടെ ഇനിയുള്ള ദിവസങ്ങളിൽ അടിയന്തര ആവശ്യത്തിന് പോയാലും കർണാടകത്തിലെ ആശുപത്രികൾ ചികിത്സ നൽകില്ലെന്നുറപ്പായി.

അതേസമയം, ചികിത്സ നിഷേധിക്കപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, കർണാടക മുഖ്യമന്ത്രിയുമായി അടിയന്തരമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അടിയന്തര ആവശ്യങ്ങൾ ഉള്ള, ഗുരുതരാവസ്ഥയിലുള്ള രോഗികൾ അതിർത്തി കടന്ന് പോയാൽ മതിയെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.
ഇതിനിടെ കാസർകോടുള്ള രോഗികൾക്ക് കേരളത്തിന്റെ ഏതു ഭാഗത്തും അടിയന്തിര ഘട്ടത്തിൽ ചികിത്സ ഉറപ്പാക്കാൻ എയർലിഫ്റ്റിംങ് സാധ്യത ഉറപ്പാക്കാൻ സർക്കാർ ഉത്തരവിട്ടു. കർണ്ണാടക കേരളത്തോട് കാട്ടിയ മനുഷ്യത്വ രഹിതമായ നടപടികൾ ചൂണ്ടി കാട്ടി രോഗികളെ എയർലിഫ്റ്റിംങിലൂടെ കോഴിക്കോടും കൊച്ചിയിലൂം ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ ഗാന്ധി പീസ് ഫൗണ്ടേഷൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിനെ തുടർന്നാണ് നടപടി.
കർണ്ണടക സർക്കാർ മണ്ണിട്ട് റോഡ് അടച്ചതിനെ തുടർന്ന് ചികിത്സ കിട്ടാതെ പതിനൊന്ന് കാസർകോട് സ്വദേശികൾ മരിച്ചത് ചൂണ്ടികാട്ടി രോഗികൾക്ക് കോഴിക്കോടോ കൊച്ചിയിലോ എയർലിഫ്റ്റിംങിലൂടെ ചികിത്സ നൽകണമെന്നാവശ്യപ്പെട്ട് മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ് പ്രദീപ്കുമാർ മുഖ്യമന്ത്രിക്ക് കത്ത് അയച്ചതിനെ തുടർന്നാണ് സർക്കാർ നടപടി. മുഖ്യമന്ത്രിയുടെ സെക്രട്ടറി എം ശിവശങ്കർ ഐഎഎസ് കത്ത് നടപടിക്കായി ഡിജിപിക്ക് കൈമാറി. തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹറാ എഡിജിപിക്കും കാസർകോഡ്, കൊച്ചി, കോഴിക്കോട് സിറ്റികമ്മീണർമാരോട് ജില്ലാ കളക്ടർമാരുടെ സഹകരണത്തോടെ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
-
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications