Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് സഹോദരനെ വെടിവച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

കാസർഗോഡ് : മദ്യാപനത്തിന് പിന്നാലെയുണ്ടായ തർക്കത്തെ തുടർന്ന് ജ്യേഷ്ഠൻ അനുജനെ വെടിവെച്ചു കൊലപ്പെടുത്തി. കുറ്റിക്കോൽ വളവില്‍ നൂഞ്ഞങ്ങാനത്ത് അശോകൻ (45) ആണ് മരിച്ചത്. ജ്യേഷ്ഠൻ ബാലകൃഷ്ണനെ (47) ബേഡകം പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഞായറാഴ്ച രാത്രിയായിരുന്നു ഇരുവരും തമ്മിൽ തർക്കം ഉണ്ടായത്. ഇരുവരും പതിവായി മദ്യപിക്കുകയും വഴക്ക് കൂടുകയും ചെയ്യാറുണ്ട്. ഞായറാഴ്ചയും ഇരുവരും മദ്യപിച്ച് വരാന്തയില്‍ ഇരിക്കുകയായിരുന്നു. ഇതിനിടയിലാണ് തർക്കം ഉണ്ടായത്. തുടർന്ന് ബാലകൃഷ്ണന്റെ കാലില്‍ അശോകന്‍ വെട്ടുകല്ല് കൊണ്ടിടുകയായിരുന്നു. അരിശം തീരാതെ വീട്ടില്‍നിന്നിറങ്ങിയ ബാലകൃഷ്ണന്‍ അയല്‍വാസിയായ മാധവന്‍ നായരുടെ വീട്ടില്‍നിന്നും തോക്കുമായെത്തി അശോകനെതിരെ വെടിയുതിർത്തു.കാൽമുട്ടിനായിരുന്നു വെടിയേറ്റത്.

crime

ശബ്ദം കേട്ട് ഓടിക്കൂട്ടിയ നാട്ടുകാര്‍ അശോകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. യാത്രയായിരുന്നു സംഭവമെന്നതിനാൽ യാത്രാസൗകര്യം കുറഞ്ഞ സ്ഥലത്ത് വാഹനങ്ങൾ ലഭിച്ചിരുന്നില്ല. ഇതോടെ ചോര വാര്‍ന്നാണ് അശോകൻ മരിച്ചതെന്നാണ് പ്രാഥമിക വിവരം.

അശോകനും ഭാര്യ ബിന്ദുവും പ്രതി ബാലകൃഷ്ണനും ഒരേ വീട്ടിലാണ് താമസം. ഇവര്‍ മദ്യപിച്ച് സ്ഥിരമായി വഴക്ക് കൂടാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തോക്കിന് ഉടമായായ പ്രദേശവാസിക്കായി പോലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+