• search
 • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തോൽക്കുമ്പോൾ ലീഗ് ആളുകളെ വകവരുത്തുന്നു: കെടി ജലീൽ, കൊലയ്ക്ക് പിന്നിൽ പ്രാദേശിക വിഷയങ്ങളെന്ന് മുനവ്വറലി തങ്ങൾ

Google Oneindia Malayalam News

കാസർഗോഡ്: കാഞ്ഞങ്ങാട് ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെടി ജലീലൽ. മുസ്ലിം ലീഗ് തോൽക്കുമ്പോൾ ആളുകളെ വകവരുത്തുകയാണെന്നും ലീഗ് അക്രമ രാഷ്ട്രീയം തുടരുകയാണെന്നും കെടി ജലീൽ കൂട്ടിച്ചേർത്തു. അതേ സമയം കൊലപാതകത്തിന് പിന്നിൽ രാഷഅട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കെടി ജലീൽ ആരോപിച്ചിരുന്നു.

അമ്പലപ്പുഴയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇരുട്ടടി; 21ഓളം പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്, വനിതകളുംഅമ്പലപ്പുഴയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇരുട്ടടി; 21ഓളം പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്ക്, വനിതകളും

 ഗൂഢാലോചന നടന്നു

ഗൂഢാലോചന നടന്നു

ഔഫിന്റെ കൊലപാതകത്തിൽ മുകളിൽ നിന്നുള്ള ഗൂഢാലോചന ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാഷ്ട്രീയമായി ഫ് ഡിവൈഎഫ്ഐ പ്രവർത്തകനായവും മത കാര്യങ്ങിൽ എപി സുന്നി വിഭാഗത്തിൽപ്പെട്ടയാളായിരുന്നു എന്നതുമാണ് രാഷ്ട്രീയ വൈര്യത്തിന ഇടയായതെന്നും കെടി ജലീൽ പറഞ്ഞു. കൊല്ലപ്പെട്ട ഔഫിന്റെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

വീടും ഖബറിടവും സന്ദർശിച്ചു

വീടും ഖബറിടവും സന്ദർശിച്ചു

''മുസ്ലിം യൂത്ത് ലീഗുകാരുടെ കഠാരക്കിരയായ കാഞ്ഞങ്ങാട്ടെ ഔഫ് അബ്ദുൽ റഹ്മാന്റെ വീടും ഖബറിടവും ഇന്ന് രാവിലെ സന്ദർശിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിൽ ഉണ്ടായ ഇടതുപക്ഷ വിജയത്തിൽ അരിശം പൂണ്ട ലീഗ് കാപാലികരാണ് ഔഫെന്ന ഡിവൈഎഫ്ഐ പ്രവർത്തകന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയത്. എസ്എസ്എഫിന്റെ പ്രവർത്തകനും പ്രസിദ്ധ പണ്ഡിത കുടുംബത്തിലെ അംഗവുമായിരുന്ന ഔഫ് അബ്ദുറഹ്മാൻ മത-സാസ്കാരിക രംഗത്തും സജീവമായിരുന്നു''വെന്നും ഔഫിന്റെ വീട് സന്ദർശിച്ച ശേഷം കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

 തെറ്റുചെയ്തില്ലെന്ന്

തെറ്റുചെയ്തില്ലെന്ന്

"കല്ലൂരാവിയിലെ ലീഗിന്റെ രണ്ട് പരമ്പരാഗത വാർഡുകളിൽ ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിച്ചു എന്ന തെറ്റല്ലാതെ മറ്റൊരു തെറ്റും ഔഫ് ചെയ്തിട്ടില്ലെന്നാണ് നാട്ടുകാർ പറഞ്ഞതെന്നും കെടി ജലീൽ കലഹപ്രിയനല്ലാത്ത മിതഭാഷിയും സൗമ്യനുമായിരുന്ന അബ്ദുറഹ്മാന്റെ ദാരുണമായകൊല കാഞ്ഞങ്ങാടിനെയാകെ ദു:ഖത്തിലാഴ്ത്തിയിട്ടുണ്ട്. ആറുമാസം ഗർഭിണിയായ ഭാര്യയും, രോഗിയായ ഉമ്മയുമടങ്ങുന്ന ഔഫിന്റെ കുടുംബം ചെങ്കൊടിത്തണലിൽ സുരക്ഷിതരായിരിക്കും. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയുടെ ജനകീയനായ മുൻ ചെയർമാൻ രമേശനും ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും ജില്ലാ ഡിവൈഎഫ്ഐ നേതാക്കളും ഉൾപ്പടെ നിരവധി പൗരപ്രമുഖരുമൊത്താണ് കല്ലൂരാവിയിലെത്തിയത്. കൊലയാളികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്ന്, മാതൃകാപരമായ ശിക്ഷ അവർക്ക് സർക്കാർ ഉറപ്പു വരുത്തും" മന്ത്രി വ്യക്തമാക്കി.

 പ്രാദേശിക നേതാക്കളെ തടഞ്ഞു

പ്രാദേശിക നേതാക്കളെ തടഞ്ഞു

ഇന്ന് രാവിലെ 11 മണിയോടെ യൂത്ത് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും ഔഫിന്റെ വീട് സന്ദർശിച്ചിരുന്നു. ഔഫിന്റെ ബന്ധുക്കളെ കണ്ട് ശേഷമാണ് അദ്ദേഹം മടങ്ങിയത്. അക്രമരാഷ്ട്രീയത്തിന് പാർട്ടി എതിരാണെന്നും ഔഫിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പ്രതികരിച്ചു. പ്രാദേശിക ലീഗ് നേതാക്കളും അദ്ദേഹത്തിനൊപ്പം എത്തിയിരുന്നുവെങ്കിലും മുനവ്വറലി തങ്ങളെ മാത്രമാണ് ഔഫിന്റെ വീട്ടിലേക്ക് പ്രവേശിപ്പിച്ചത്. വാഹനം തടഞ്ഞ ശേഷം ബാക്കിയുള്ള നേതാക്കളെ വീട്ടിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും നാട്ടുകാർ വ്യക്തമാക്കി ഇതോടെയാണ് തങ്ങൾ മാത്രം ഔഫിന്റെ ബന്ധുക്കളെ കണ്ട് മടങ്ങിയത്.

 ഗുഢാലോചനയില്ല

ഗുഢാലോചനയില്ല


കൊലപാതകത്തിലേക്ക് നയിച്ചത് പ്രാദേശിക വിഷയങ്ങളാണെന്നും സംഭവത്തിൽ ഉന്നത ഗൂഢാലോചന നടന്നിട്ടില്ലെന്നും മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മുസ്ലിം ലീഗിന്റെ രാഷ്ട്രീയ ലക്ഷ്യം അതല്ലെന്നും സംഭവത്തെ അപലപിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗോ മുസ്ലിം ലീഗോ അക്രമ രാഷ്ട്രീയത്തെ അനുകൂലിക്കുന്നില്ലെന്നും പാർട്ടി അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ നിർദേശം അനുസരിച്ചാണ് താൻ ഔഫിന്റെ വീട് സന്ദർശിക്കാനെത്തിയതെന്നും തങ്ങൾ വ്യക്തമാക്കി.

cmsvideo
  കേരള: തിരഞ്ഞെടുപ്പിൽ തോൽക്കുമ്പോൾ ലീഗ് ആളുകളെ വകവരുത്തുന്നു;മന്ത്രി കെടി ജലീൽ
   പ്രതികളെ സംരക്ഷിക്കില്ല

  പ്രതികളെ സംരക്ഷിക്കില്ല

  രാഷ്ട്രീയ കൊലപാതകങ്ങളിൽ ഇരകളുടെ വികാരം മനസ്സിലാക്കുകയും അവർക്കൊപ്പം നിൽക്കുന്ന പാർട്ടിയുമാണ് മുസ്ലിം ലീഗ്. അതേസമയം പ്രതികളെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയത്തിന്റെ പേരിൽ ഇന്നാട്ടിൽ ആരും കൊല്ലപ്പെടരുതെന്നും ഔഫിന്റെ മരണത്തിൽ വിശദമായ അന്വേഷണം നടക്കണമെന്ന ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളെ ഇന്നലെ തന്നെ യൂത്ത് ലീഗിൽ നിന്ന് പുറത്താക്കിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  കുത്തിക്കൊലപ്പെടുത്തി

  കുത്തിക്കൊലപ്പെടുത്തി

  ബുധനാഴ്ച രാത്രി 10 മണിയോടെ പഴയ കടപ്പുറം സ്വദേശിയായ ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എന്ന അബ്ദുൾ റഹ്മാനെ മുസ്ലിം ലീഗ് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. സംഘർഷത്തിനിടെ മുസ്ലിം ലീഗ് പ്രവർത്തകനും പരിക്കേറ്റിരുന്നു. ഹൃദയധമനിയിലേറ്റ കുത്താണ് മരണത്തിന് കാരണമായിട്ടുള്ളതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ മൂന്ന് പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. അതേ സമയം ഈ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുള്ളതായി അറസ്റ്റിലായവർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

  അനിൽ നെടുമങ്ങാട് ആദ്യത്തെ ആളല്ല, അവസാനത്തേയും; 2019 ൽ കേരളത്തിൽ മുങ്ങിമരിച്ചത് 1,500 ഓളം പേർ- തുമ്മാരുകുടിഅനിൽ നെടുമങ്ങാട് ആദ്യത്തെ ആളല്ല, അവസാനത്തേയും; 2019 ൽ കേരളത്തിൽ മുങ്ങിമരിച്ചത് 1,500 ഓളം പേർ- തുമ്മാരുകുടി

  തേന്‍കുറിശ്ശി ദുരഭിമാന കൊലപാതകം; കൊലപാതകത്തിന്‌ പിന്നില്‍ ഭാര്യ പിതാവ്‌ തന്നെയെന്ന്‌ സഹോദരന്‍തേന്‍കുറിശ്ശി ദുരഭിമാന കൊലപാതകം; കൊലപാതകത്തിന്‌ പിന്നില്‍ ഭാര്യ പിതാവ്‌ തന്നെയെന്ന്‌ സഹോദരന്‍

  English summary
  Minister KT Jaleel and Munavvarali Shihab Thangal visits Ouf's hosue today
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  Desktop Bottom Promotion