Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഹെഡ്‌ഗേവാറിന്റെ ചിത്രത്തിന് മുമ്പിൽ ലീഗ് എംഎൽഎയുടെ മതേതര പ്രസംഗം'; വിമർശിച്ച് എംവി ജയരാജൻ

കാസർഗോഡ്: മഞ്ചേശ്വരം എം എൽ എ എ കെ എം അഷറഫിനും ലീഗിനുമെതിരെ സിപിഎം നേതാവ് എംവി ജയരാജൻ. എംഎൽഎ ‌ ആർഎസ്‌എസ്‌ അനുകൂല ജാതി സംഘടനയുടെ പരിപാടിയിൽ പങ്കെടുത്തെന്നും പ്രതിപക്ഷ നേതാവ് ഗോൾവാൽക്കറുടെ ചിത്രത്തിന് മുമ്പിലാണ് നിലവിളക്ക് കൊളുത്തിയതെങ്കിൽ ലീഗ് എംഎൽഎ ഹെഡ്‌ഗേവാറിന്റെ ചിത്രത്തിന് മുമ്പിൽ നിന്നാണ് ഉജ്ജ്വലമായ 'മതേതര പ്രസംഗം' നടത്തിയതെന്നു ജയരാജൻ പരിഹസിച്ചു.

'ലീഗ് എംഎൽഎ ആർഎസ്എസ് വേദിയിൽ പ്രത്യക്ഷപ്പെട്ട ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാക്കിയത് സ്വന്തം അണികളാണ്. ബിജെപി ആർഎസ്എസ് വർഗ്ഗീയ നിലപാട് തുടർച്ചയായി സ്വീകരിച്ചിട്ടും അതിനെ എതിർക്കാത്തവർ രാജ്യസ്‌നേഹികളാണെന്ന് പറയാൻ കഴിയുമോ?', എന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

1


'പ്രതിപക്ഷ നേതാവിനോടൊപ്പം ലീഗ് എംഎൽഎയും ആർഎസ്എസ് വേദിയിൽ

ജനാധിപത്യവും മതനിരപേക്ഷതയും അട്ടിമറിക്കുകയും ന്യൂനപക്ഷ വേട്ട കർമ്മ പദ്ധതിയാക്കി മാറ്റുകയും ചെയ്യുന്ന ആർഎസ്എസ് ബിജെപി വേദികളിൽ പതിവായി പ്രത്യക്ഷപ്പെടുന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായിരുന്നു പ്രതിപക്ഷ നേതാവ്. മറവി രോഗം മൂലം അദ്ദേഹത്തിന് പ്രതിപക്ഷ നേതാവാകുന്നതിന് മുമ്പ് നടന്ന പഴയ കാര്യങ്ങൾ പലതും ഓർക്കാൻ കഴിയുന്നില്ല. അദ്ദേഹം ഒറ്റക്കല്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മഞ്ചേശ്വരം എംഎൽഎ യും ലീഗ് നേതാവുമായ കെ എൻ അഷ്‌റഫ് കഴിഞ്ഞ ദിവസം ആർഎസ്എസ് വേദിയിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

2

വി ഡി സതീശൻ ഗോൾവാൽക്കറുടെ ചിത്രത്തിന് മുമ്പിലാണ് നിലവിളക്ക് കൊളുത്തിയതെങ്കിൽ ലീഗ് എംഎൽഎ ഹെഡ്‌ഗേവാറിന്റെ ചിത്രത്തിന് മുമ്പിൽ നിന്നാണ് ഉജ്ജ്വലമായ 'മതേതര പ്രസംഗം' നടത്തിയത്. 1930കളിൽ സ്വാതന്ത്ര്യസമരത്തിൽ ആർഎസ്എസുകാർ പങ്കെടുക്കാൻ പാടില്ലെന്ന് അണികൾക്ക് നിർദ്ദേശം നൽകിയത് ഹെഡ്‌ഗേവാറായിരുന്നു.

3

നിരവധി ആർഎസ്എസ് ബിജെപി നേതാക്കൾ മുസ്ലിം ക്രിസ്ത്യൻ വേട്ടകൾക്ക് പ്രചോദനം നൽകുന്ന പ്രതികരണങ്ങൾ നടത്തിയത് സമീപകാലത്ത് മതേതര വിശ്വാസികളുടെ മനസ്സിൽ നൊമ്പരം ഉണ്ടാക്കിയിരുന്നു. പക്ഷെ അതൊന്നും സംഘപരിവാർ ബന്ധത്തിൽ നിന്ന് ഒഴിവായി നിൽക്കാൻ ഈ രണ്ടു നേതാക്കളെയും തെല്ലും പ്രേരിപ്പിക്കുന്നില്ല.

4

ലീഗ് എം എൽ എ ആർ എസ് എസ് വേദിയിൽ പ്രത്യക്ഷപ്പെട്ട ചിത്രം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാക്കിയത് സ്വന്തം അണികളാണ്. ബി ജെ പി ആർ എസ് എസ് വർഗ്ഗീയ നിലപാട് തുടർച്ചയായി സ്വീകരിച്ചിട്ടും അതിനെ എതിർക്കാത്തവർ രാജ്യസ്‌നേഹികളാണെന്ന് പറയാൻ കഴിയുമോ?', പോസ്റ്റിൽ എംവി ജയരാജൻ പറഞ്ഞു.

ബാക്കുട സേവാസമാജം കേരള- കർണാടക സമ്മേളനത്തിലാണ്‌ മുഖ്യാതിഥിയായി മുസ്ലിംലീഗ്‌ എംഎൽഎ പങ്കെടുത്തത്‌.ഹൊസങ്കടിയിൽ വിഎച്ച്‌പി ഉടമസ്ഥതയിലുള്ള ഓഡിറ്റോയത്തിലായിരുന്നു പരിപാടി.ആർഎസ്‌എസ്‌ നേതാക്കളായ ഹെഡ്‌ഗേവാർ, സവർക്കർ എന്നിവരുടെ ചിത്രങ്ങൾ വേദിയിൽ ഉണ്ട്. ഇതിന് മുന്നിൽ നിന്നും എംഎൽഎ പ്രസംഗിക്കുന്ന ചിത്രങ്ങളാണ് വാട്സ് ആപ്പിൽ വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽആർഎസ്‌എസ്സിന്റെയല്ല സമുദായ സംഘനയുടെ പരിപാടിയിലാണ്‌ താൻ പങ്കെടുത്തതെന്നാണ് എംഎൽഎയുടെ വിശദീകരിച്ചത്. ഫോട്ടോ മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയാണെന്നും ഇതിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

'മുടി മുന്നിലേക്കിട്ട് സ്റ്റൈലിഷ് ലുക്കിലെ കിടിലൻ സെൽഫി';സംയുക്ത മേനോന്റെ ചിത്രങ്ങൾ വൈറൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+