കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാസർഗോഡ് പുതിയ പോസിറ്റീവ് കേസുകളില്ല, ഒമ്പത് പേർക്ക് കോവിഡ് നെഗറ്റീവായി

  • By Desk
Google Oneindia Malayalam News

കാസർഗോഡ്; ജില്ലയ്ക്ക് ആശ്വാസ ദിനം. ഇന്ന് ആർക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. കോ വിഡ് ചികിത്സയിലായിരുന്ന ഒമ്പത് പേരുടെ ഫലം നെഗറ്റീവായി. ഇതോടെ ജില്ലയിൽ കോവിഡ് ചികിത്സയിലുള്ളത് 102 പേരാണ്.

corona35-15

രോഗം ഭേദമായവർ

കാസർകോട് ഉക്കിനടുക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 22 ന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 23 ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള പൈവളിഗെ സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 24ന് രോഗം സ്ഥിരീകരിച്ച 60 വയസുള്ള വോർക്കാടി സ്വദേശി യു.എ.യിൽ നിന്ന് വന്ന് മെയ് 25 ന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള ഉദുമ സ്വദേശി ,മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 25 ന് കോവിഡ് പോസിറ്റീവായ 45 വയസുള്ള മംഗൽപാടി സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 25 ന് കോവിഡ് പോസിറ്റീവായ 60 വയസുള്ള കുമ്പള സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 29 ന് കോവിഡ് പോസിറ്റീവായ 63 വയസുള്ള ബദിയടുക്ക സ്വദേശി എന്നിവർക്കും ഉദയഗിരി സി എഫ് എൽ ടി സി യിൽ ചികിത്സയിലായിരുന്ന മഹാരാഷ്ട്രയിൽ നിന്ന് വന്ന് മെയ് 31 ന് കോവിഡ് പോസിറ്റീവായ 23 വയസുള്ള മംഗൽപാടി സ്വദേശി, മഹാരാഷ്ട്രയിൽ നിന്ന് വന്ന് ജൂൺ ഒന്നിന് കോവിഡ് പോസിറ്റീവായ 36 വയസുളള ബദിയടുക്ക സ്വദേശി എന്നിവർക്കുമാണ് ഇന്ന് കോ വിഡ് നെഗറ്റീവായത്.

Recommended Video

cmsvideo
കോവിഡ് 19; കാസർകോട് കനത്ത സുരക്ഷ; ഇനി റൂട്ട് മാപ്പും അഭ്യർഥനയുമില്ല; ഉടൻ നടപടി

അതിനിടെ കാസർഗോഡ് ജനറൽ ആശുത്രിയിൽ വെർച്വൽ ക്യൂ സംവിധാനത്തിന് തുടക്കമായി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ വെർച്വർ സംവിധാനം ഒരുങ്ങുന്നത്. ആശുപത്രിയിൽ തിരക്ക് കൂടി തുടങ്ങിയതോടെയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. വീട്ടിലിരുന്ന് ഇനി ടോക്കൺ ബുക്ക് ചെയ്യാം. ഇംഗ്ലീഷിലും കന്നഡയിലും ആപ് ഉപയോഗിക്കാം. 50 ശതമാനം ടോക്കണുകളാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. കാസര്‍ഗോഡ് എല്‍ബിഎസ് എന്‍ജിനിയറിങ്ങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് ആപ്പ് വികസിപ്പിച്ച് നൽകിയത്.

4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക്; അതിവേഗ റെയിൽപദ്ധതിക്ക് മന്ത്രിസഭ അംഗീകാരം4 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡേക്ക്; അതിവേഗ റെയിൽപദ്ധതിക്ക് മന്ത്രിസഭ അംഗീകാരം

English summary
no covid cases in kasargod today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X