കാസർഗോഡ് കള്ളന്മാർ പച്ചക്കറിക്കടയിൽ മോഷ്ടിക്കാൻ കയറി, പെട്ടത് സിസിടിവിക്ക് മുന്നിലും; വീഡിയോ വൈറൽ
കാസർഗോഡ്: സിസിടിവി കാരണം ഏറ്റവും കുടുതൽ പണികിട്ടിയത് കള്ളന്മാർക്ക് തന്നെയാണ്. കാരണം മുമ്പത്തെ പോലെ മോഷണം അത്ര എളുപ്പത്തിൽ നടത്താൻ സാധിക്കുന്നില്ല, കാരണം എല്ലാത്തിനും സാക്ഷിയായി സിസിടിവി ക്യാമറ ഉണ്ടല്ലോ.
വീടുകളിലും കടകളിലും റോഡ് അരികിലുമൊക്കെ 24 മണിക്കൂറും മിഴി തുറന്ന് ഈ ക്യാമറകൾ ഉണ്ട്. ഇനി പറയാൻ പോകുന്നത് സിസിടിവി കാരണം പണികിട്ടിയ മോഷ്ടാക്കളെ കുറിച്ചാണ്. മോഷ്ടാക്കൾക്ക് പണികിട്ടിയെങ്കിലും പച്ചക്കറി കട ഉടമ രക്ഷപ്പെട്ടു. കാസർഗോഡാണ് സംഭവം നടന്നത്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അറിയാം.

ഉദുമയിലെ പച്ചക്കറിക്കടയിൽ മോഷ്ടിക്കാൻ കയറിയതായിരുന്നു കള്ളന്മാർ. വേഗം മോഷണം നടത്തി രക്ഷപ്പെടാം എന്നായിരുന്നു ഇവരുടെ മനസ്സിലെങ്കിലും കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. അകത്ത് കയറി പണം തിരയുന്നതിനിടയിലാണ് സിസിടിവി ഇവരുടെ കണ്ണിൽ പെട്ടത്. പച്ചക്കറി കടയിൽ സിസിടിവി ഉണ്ടാകുമെന്ന് ഇവർ കരുതിയിരുന്നില്ല.
പെട്ടെന്ന് സിസിടിവി കണ്ടപ്പോൾ ഇവർ ഒന്ന് പരിഭ്രമിച്ചു. പിന്നീട് എങ്ങനെയങ്കിലും സിസിടിവിയിൽ പെടാതെ പുറത്തുകടക്കാനുള്ള ശ്രമമായി. പണം ഒന്നും എടുക്കാതെ രണ്ടുപേരും ഇറങ്ങിപ്പോകുന്നത് കാണാം. മോഷണ ശ്രമത്തിന് പോലീസ് അന്വേഷണം തുടങ്ങി.
ഉദുമ എരോൽ സ്വദേശി സുഹൈലിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിൽ ആയിരുന്നു ഇവർ കയറിയത്, മുൻഭാഗത്തെ വല കെട്ടിയടച്ച ഭാഗത്തു കൂടെയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. പച്ചക്കറിത്തട്ടിൽ ചവിട്ടി വായിൽ ടോർച്ച് കടിച്ചുപിടിച്ച് ഇവർ കടയ്ക്കകത്ത് തിരയുന്നത് കാണാം, കള്ളന്മാരുടെ കയ്യിൽ ഇരുമ്പു വടിയുണ്ടായിരുന്നു,
കടയ്ക്കുള്ളിൽ പണം സൂക്ഷിച്ചിരിക്കുന്നത് എവിടെയാണെന്നായിരുന്നു ഇവർ തിരഞ്ഞത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കടയുടെ മുകൾ ഭാഗത്ത് ടോർച്ചടിച്ചപ്പോഴാണ് ഇവർ സിസിടിFവി കണ്ടത്. പണി ഉറപ്പായതോടെ ഇവർ അവിടെ നിന്ന് പോവുകയായിരുന്നു. അടുത്ത ദിവസം ദൃശ്യങ്ങൾ പരിശോധിച്ച കടയുടമ പൊലീസിൽ പരാതി നൽകി,
മോഷണശ്രമം നടത്തിയ മോഷ്ടാക്കളിൽ ഒരാൾ സ്ഥിരം മോഷണക്കേസുകളിൽ ഉൾപ്പെട്ട ആൾ ആണെന്ന് മേൽപറമ്പ് പൊലീസ് പറഞ്ഞു. ആദൂർ, നായന്മാർമൂല തുടങ്ങിയ സ്ഥലങ്ങളിൽ മോഷണം നടത്തിയ ആളാണെന്നാണ് സൂചന. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കളനാട് ഒരു സ്ഥാപനത്തിൽ കവർച്ച നടന്നിരുന്നു.












Click it and Unblock the Notifications