ഉദുമയിൽ ലീഡ് തിരിച്ചുപിടിച്ച് എൽഡിഎഫ്: സിഎച്ച് കുഞ്ഞമ്പു മുന്നിൽ, ജില്ലയിൽ മൂന്നിടത്ത് എൽഡിഎഫ്
കാസർഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ ഉദുമ നിയോജക മണ്ഡലത്തില്‍ ലീഡ് തിരിച്ചുപിടിച്ച് എല്‍ഡിഎഫ് ലീഡ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരരംഗത്തുള്ള ബാലകൃഷ്ണന്‍ പെരിയയെ പിന്നിലാക്കിക്കൊണ്ടാണ് എൽഡിഎഫിന്റെ സി എച്ച് കുഞ്ഞമ്പു മുന്നിട്ടുനിൽക്കുന്നത്. യുഡിഎഫിനെ പിന്തള്ളിക്കൊണ്ട് ആയിരത്തിലധികം വോട്ടുകള്‍ക്കാണ് മണ്ഡലത്തില്‍ എല്‍ഡിഎഫ് മുന്നിലെത്തിയിട്ടുള്ളത്.
മറ്റ് ജില്ലകളിലേതിന് സമാനമായി കാസര്‍ഗോഡ് ജില്ലയിലും എൽഡിഎഫ് ആധിപത്യമാണ് തുടരുന്നത്. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മൂന്ന് ഇടത്തും എല്‍ഡിഎഫിന് തന്നെയാണ് മുന്നേറ്റം. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി ഇ ചന്ദ്രശേഖരൻ മുന്നേറുമ്പോൾ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ഇടത് മുന്നണിയുടെ തന്നെ എം രാജഗോപാലനും മുന്നേറിക്കൊണ്ടിരിക്കുകയാണ്.
ഇന്ത്യയ്ക്ക് കൈത്താങ്ങ്, ഫ്രാന്‍സില്‍ നിന്ന് വൈദ്യ സഹായമെത്തി: ചിത്രങ്ങള്‍ കാണാം

അതേ സമയം മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫാണ് മുന്നിട്ടുനിൽക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്നാണ് കാസര്‍ഗോഡ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നുണ്ട്. കേരളത്തിൽ എല്‍ഡിഎഫ് ബഹുദൂരം മുന്നിലെത്തി വിജയമുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്. 92 മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ആണ് മുന്നില്‍. 46 ഇടങ്ങളില്‍ യുഡിഎഫും ഒരു മണ്ഡലത്തിൽ മാത്രമാണ് എന്‍ഡിഎ മുന്നേറ്റം നടത്തുന്നത്.
Recommended Video

ഗ്ലാമർ ലുക്കിൽ നടി നുസ്രത്ത് ബറൂച്ചയുടെ ചിത്രങ്ങൾ കാണാം












Click it and Unblock the Notifications