• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വരനും വധുവിനും പരലോകത്ത് താലികെട്ട്; ആരെയും അതിശയിപ്പിക്കുന്ന കാസര്‍ഗോട്ടെ പ്രേതകല്യാണം

Google Oneindia Malayalam News

കാസര്‍കോട്: തിരുവല്ലയില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തോടെ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചാ വിഷയമാകുന്നത് അന്ധവിശ്വാസങ്ങളെ കുറിച്ചും അനാചാരങ്ങളെ കുറിച്ചുമാണ്. സംസ്ഥാനത്ത് ഇത്തരം അനാചാരങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍ ഇപ്പോഴിതാ കാസര്‍കോട് നിലനില്‍ക്കുന്ന ഒരു അന്ധവിശ്വാസത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

1

യുവാക്കളെ പ്രേതങ്ങളായി സങ്കല്‍പ്പിച്ച് വിവാഹം കഴിപ്പിക്കുന്നതാണ് ഇവിടെ നിലനില്‍ക്കുന്ന ആചാരം. രാത്രകാലങ്ങളില്‍ ആരും അറിയാതെ അതീവ രഹസ്യമായിട്ടാണ് പ്രേതകല്യാണം നടക്കുന്നത്. ഈ ആചാരം ഇപ്പോഴും നടത്തിവരുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.

2

തുളുനാട്ടിലെ മൊകോര്‍ സമുദായത്തിലുള്ളവരാണ് പ്രേതകല്യാണം ഇപ്പോഴും ആചാരമായി ഇപ്പോഴും നടത്തിപ്പോന്നിരുന്നത്. ചെറിയ പ്രായത്തില്‍ മരിച്ചവര്‍ പ്രേതമായി എത്തുകയും യൗവന ഘട്ടത്തില്‍ അവര്‍ക്കായി വിവാഹം ഒരുക്കുന്നതുമാണ് വിചിത്രമായ ഈ ആചാരത്തിന്റെ വിശ്വാസം. മരിച്ച ആളിന്റെ പ്രേതത്തിന് പങ്കാളിയായ ആത്മാവിനെ കണ്ടെത്തി വിവാഹം ഒരുക്കാതെ കുടുംബത്തിലെ മറ്റ് അംഗങ്ങള്‍ക്ക് കല്യാണത്തിന് അനുവാദം ഉണ്ടാകില്ല.

3

ആചാര പ്രകാരം വധുവിന്റെ വീട്ടില്‍ നിന്നാണ് വിവാഹം നടത്തുന്നത്. വൈക്കോല് കൊണ്ട് തയ്യാറാക്കിയ വധു വരന്മാരുടെ രൂപങ്ങള്‍ വേറിട്ട രീതിയില്‍ അലങ്കരിക്കും. വധുവിനെ മുല്ലപ്പൂ ചൂടിച്ച് കരിമണിയില്‍ കോര്‍ത്ത താലിമാല അണിയിപ്പിക്കും. തുടര്‍ന്ന് വിവാഹം കഴിഞ്ഞ് വധു വരന്റെ വീട്ടില്‍ കയറുന്നതോടെ ചടങ്ങുകള്‍ പൂര്‍ത്തിയാകും. ഈ ആചാരം പിന്തുടരാത്ത കുടുംബങ്ങള്‍ക്ക് അനിഷ്ട സംഭവങ്ങള്‍ തുടരുമെന്നാണ് വിചിത്രമായ മറ്റൊരു സങ്കല്‍പം.

4

വിവാഹത്തിന്റെ രീതി ഇങ്ങനെയാണ്. ജോല്‍സ്യന്‍ നിര്‍ദേശിക്കപ്പെട്ടാല്‍ മരിച്ചുപോയ പുരുഷന് ആദ്യം പെണ്ണിനെ കണ്ടെത്തും. സ്വന്തം സമുദായത്തില്‍പ്പെട്ട മരിച്ചുപോയ അവിവാഹിതയെ ആണ് വധുവായി കണ്ടെത്തുക. പിന്നീട് കല്യാണത്തിനുള്ള എല്ലാ ചടങ്ങുകളും മുറതെറ്റാതെ നടക്കും.

5

പക്ഷേ, ജാതകങ്ങള്‍ പരസ്പരം ചേരണം. ജാതകം ചേര്‍ച്ചയില്ലെങ്കില്‍ പ്രേതക്കല്യാണം നടക്കില്ല. മിശ്രവിവാഹങ്ങളും പ്രേതങ്ങളുടെ കാര്യത്തിലില്ല. സ്വന്തം സമുദായത്തില്‍പ്പെട്ടവരെ മാത്രമേ കല്യാണം കഴിക്കൂ. വധുവിന് സൗന്ദര്യം വേണമെന്നതും നിര്‍ബന്ധമാണ്. നാട്ടുകാര്‍ക്ക് കല്യാണക്കുറി നല്‍കിയാണ് ചടങ്ങിന് ക്ഷണിക്കുക. വധുവും വരനുമില്ലെങ്കിലും അവരുടെ രൂപം തയ്യാറാക്കി വയ്ക്കും. രൂപങ്ങളെ അലങ്കരിക്കുകയും ചെയ്യും.

6

സാധാരണ വിവാഹങ്ങള്‍ പോലെ തന്നെ എല്ലാ ചടങ്ങുകളും ഈ വിവാഹത്തിനും ഉണ്ടാകും. മോതിരം കൈമാറും, മാലയിടും എല്ലാം പതിവ് കല്യാണങ്ങള്‍ പോലെ തന്നെ. ശേഷം ഗൃഹപ്രവേശനത്തിന് ശേഷം വധൂവരന്‍മാരെ പാലച്ചോട്ടില്‍ കുടിയിരുത്തും. ഈ സമയം പരലോകത്തിരുന്ന് ഇരുവരും എല്ലാം കാണുകയും ആദ്യരാത്രിയില്‍ പ്രവേശിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.

7

അതേസമയം, മാസങ്ങള്‍ക്ക് മുമ്പ് കര്‍ണടകയിലെ ക്ഷിണ കന്നഡ ജില്ലയില്‍ നടന്ന ഒരു പ്രേതകല്യാണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ച ശോഭയും ചന്ദപ്പയുമാണ് അന്ന് വിവാഹിതരായത്. പ്രേത കല്യാണം എന്ന വ്യത്യസത്മായ ആചാരത്തിലൂടെയാണ് ഇവര്‍ വീണ്ടും വിവാഹിതരായത്.

8

8 വർഷങ്ങൾക്ക് മുമ്പ് ഒരു കോടി ലോട്ടറിയടിച്ചു; ഇന്ന് അക്കൗണ്ട് ബാലൻസ് 6000, മാറിമറിഞ്ഞ ജീവിതം8 വർഷങ്ങൾക്ക് മുമ്പ് ഒരു കോടി ലോട്ടറിയടിച്ചു; ഇന്ന് അക്കൗണ്ട് ബാലൻസ് 6000, മാറിമറിഞ്ഞ ജീവിതം

യൂട്യൂബറായ അന്നി അരുണ്‍ ആണ് ഈ വിവാഹത്തിന്റെ കാര്യം അന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഞാനിന്നൊരു വിവാഹത്തില്‍ പങ്കെടുക്കുകയാണ്. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് ഇത്തരമൊരു ട്വീറ്റിന്റെ ആവശ്യമുണ്ടോ എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എന്താണെന്നു വെച്ചാല്‍ വരന്‍ മരിച്ചു, വധുവും മരിച്ചതാണ്, ഏതാണ്ട് 30 കൊല്ലം മുമ്പ്. അവരുടെ വിവാഹമാണിന്ന് എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍

English summary
Viral: Things to know about the ghost wedding in Kasaragod district
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X