Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേശ്വരത്ത് പി എ അബ്ദുള്‍ റസാഖ് ജയിച്ചു, കെ സുരേന്ദ്രൻ തോറ്റത് വെറും 89 വോട്ടിന്!

കാസര്‍ഗോഡ്: തുളുനാടന്‍ പോരിന് ശക്തിപകര്‍ന്ന പോരാട്ടമാണ് മഞ്ചേശ്വരം മണ്ഡലത്തില്‍ നടന്നത്. യുഡിഎഫിന്റെ പി അബ്ദുള്‍ റസാഖ് ബി ജെ പിയുടെ കെ സുരേന്ദ്രനെ തോൽപിച്ചത് വെറും 89 വോട്ടുകൾക്കാണ്. എൽ ഡി എഫ് സ്ഥാനാർഥിയായ സി എച്ച് കുഞ്ഞന്പു മൂന്നാമതെത്തി.

udf

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രനെതിരെ 5828 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ 48,817 വോട്ടുകള്‍ നേടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി ബി അബുള്‍ റസാഖ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചത്.

2006ല്‍ സര്‍ക്കാര്‍ വിരുദ്ധ തരംഗമുണ്ടായപ്പോഴാണ് എല്‍ഡിഎഫ് മഞ്ചേശ്വരത്ത് വിജയക്കൊടി നാട്ടിയത്. 2006ല്‍ ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി കുഞ്ഞമ്പു 2011ലെ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 39,242 വോട്ടുകള്‍ നേടി 4829 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുഞ്ഞമ്പു വിജയിച്ചത്.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചവര്‍ തന്നെയാണ് ഈ തിരഞ്ഞെടുപ്പിലും ഏറ്റുമുട്ടിയതെന്നും ശ്രദ്ധേയമാണ്. നിലവിലെ എംഎല്‍എ പി ബി അബ്ദുള്‍ റസാഖ് 49,817 വോട്ട് നേടിയാണ് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കെ സുരേന്ദ്രന് 43,959 വോട്ടാണ് നേടാന്‍ കഴിഞ്ഞത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 46,631 ആയി വോട്ട് നില വര്‍ദ്ധിക്കുകയും ചെയ്തു.

ഭരണവിരുദ്ധവികാരവും വര്‍ഗ്ഗീയതക്കെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയിലാണെന്നുമുള്ള കാര്യങ്ങളാണ് എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടിയത്. കാസര്‍കോഡ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പുതിയ വോട്ടര്‍മാരുള്ള മണ്ഡലമാണ് മഞ്ചേശ്വരം. പുതിയ വോട്ടര്‍മാരുടെ വോട്ടുകളാണ് വിധി നിര്‍ണ്ണിയിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+