'ദിലീപ് എന്തിനാണീ പരാക്രമം കാണിക്കുന്നത്'? ഒരു കളി തോൽക്കുമ്പോൾ അടുത്ത കളി: അഡ്വ. ടിബി മിനി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഏറ്റവും പുതിയ ട്വിസ്റ്റ് ആയിരിക്കുകയാണ് ഒന്നാം പ്രതിയായ പൾസർ സുനി മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. സുപ്രീം കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് പൾസർ സുനിയുടെ മാനസിക നില മോശമായത് എന്നാണ് റിപ്പോർട്ടുകൾ.
സുനിക്ക് നേരത്തെ ഏതെങ്കിലും തരത്തിലുളള മാനസിക പ്രശ്നം ഉളളതായി കുടുംബം പറയുന്നില്ല. മാത്രമല്ല ഇതിൽ ദുരൂഹത ഉണ്ടെന്ന് അമ്മ ശോഭന ആരോപിക്കുകയും ചെയ്യുന്നു. പള്‍സര്‍ സുനിയെ മാനസിക രോഗിയാക്കുന്നതിന് പിന്നിൽ ഗൂഢാലോചന ആണെന്ന് റിപ്പോർട്ടർ ടിവി ചർച്ചയിൽ അഡ്വ. ടിബി മിനി ആരോപിച്ചു.

ടിബി മിനിയുടെ വാക്കുകള്‍: ''പള്‍സര്‍ സുനിയെ മാനസിക രോഗിയാക്കുന്നത് മറ്റൊരു ഗൂഢാലോചനയാണ്. ഒരു മുന്‍ ജയില്‍ ഡിജിപി വന്ന് പ്രതി നിരപരാധിയാണ് എന്ന് യൂട്യൂബ് ചാനലില്‍ പറയുക. ആ ജയിലില്‍ എന്തായാലും ആ ഡിജിപിക്ക് നല്ല സ്വാധീനം ഉണ്ടാകും. റിട്ടയര്‍ ചെയ്‌തെങ്കില്‍ പോലും. ഇതൊരു വലിയ ഗൂഢാലോചനയാണ്. ആരാണ് ഈ രാജ്യത്ത് ഇതൊക്കെ അന്വേഷിക്കുകയെന്ന് തനിക്ക് അറിയില്ല''.

''ജനം ആരുടെ അടുത്ത് പോകും എന്നും അറിയില്ല. ഇത് സത്യസന്ധമായിട്ടുളള ഒരു മാനസിക പ്രശ്‌നമല്ല. ഒന്നുകില്‍ പള്‍സര്‍ സുനിയെ ഒരു മാനസിക രോഗിയാക്കി മാനസികാരോഗ്യ കേന്ദ്രത്തില്‍ തള്ളാനുളള ഗൂഢാലോചന ജയിലില്‍ നിന്ന് നടന്നിട്ടുണ്ടാകും എന്നാണ് താന്‍ മനസ്സിലാക്കുന്നത്. ഓരോരോ കളികളാണ് കളിച്ച് കൊണ്ടിരിക്കുന്നത്. ഒരു കളി തോല്‍ക്കുമ്പോള്‍ അടുത്ത കളിയിലേക്ക് കടക്കുകയാണ്''.

''പക്ഷേ സത്യമെന്ന് പറയുന്നത് ഇങ്ങനെ മൂടി വെച്ചാലോ പല തരത്തിലുളള കളികള്‍ കളിച്ചാലോ പോകുന്ന ഒന്നല്ല. അത് പിന്നെയും വന്ന് കൊണ്ടിരിക്കും. അങ്ങനെ വരുമ്പോള്‍ പിന്നെയും അതിനെ മറികടക്കാനുളള ശ്രമങ്ങള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഇതിലെ ഏറ്റവും സ്വാധീനമുളള പ്രതിയുടെ ഭാഗത്ത് നിന്ന് നടക്കുന്നത്''.

''ജയില്‍ ഡിജിപിയെ പോലും സ്വാധീനിച്ച പ്രതിയാണ്. ഈ മന്ത്രിസഭയുടെ കാലത്ത് തന്നെയാണ് അവര്‍ ജയില്‍ ഡിജിപി ആയിരുന്നത്. അവര്‍ വിരമിച്ച ശേഷമാണ് ഇതൊക്കെ സംസാരിച്ചത് എന്നേ ഉളളൂ. മുഖ്യമന്ത്രി തന്നെയാണ് അന്നും ആഭ്യന്തര മന്ത്രി. ആ ഡിജിപി വന്ന് നിയമവിരുദ്ധമായി ദിലീപ് നിരപരാധിയാണ് എന്ന് പറഞ്ഞിരിക്കുന്ന കാലഘട്ടമാണ്''.

''ഒരു നിരപരാധിയെ ശിക്ഷിക്കണം എന്ന് തങ്ങള്‍ക്ക് ആര്‍ക്കും ആഗ്രഹം ഇല്ല. എന്നാല്‍ ആള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഞങ്ങള്‍ ജയവും തോല്‍വിയുമൊന്നും പറയുന്നില്ല. തങ്ങള്‍ ഒരു കേസും ജയിച്ചിട്ടില്ല. തോറ്റ് കൊണ്ടിരിക്കുന്ന, തോല്‍ക്കപ്പെടുന്ന ഒരാളാണ് എന്നാണ് താന്‍ പറയുന്നത്''.

''ഈ സമൂഹത്തിന് ഒരിക്കലും സ്വീകാര്യമല്ലാത്ത ഒരു കാര്യം അത് ആര് ചെയ്താലും കണ്ടെത്തുകയും ശിക്ഷിക്കുകയും വേണം. അതീ സമൂഹത്തിന്റെ ആവശ്യമാണ്. ഇത് തങ്ങളെ സംബന്ധിച്ച് കാവിലെ പാട്ട് മത്സരം ഒന്നും അല്ല, കാവിലെ പാട്ട് മത്സരം നിങ്ങള്‍ നടത്തിക്കൊള്ളൂ എന്ന് ടിബി മിനി രാഹുല്‍ ഈശ്വറിനോട് പറഞ്ഞു. മത്സരത്തിന് പോലും തങ്ങള്‍ തയ്യാറല്ല. മത്സരത്തിന് താല്‍പര്യവും ഇല്ല.''
കിടുക്കാച്ചി മേക്കോവറില്‍ എസ്തര്‍; ഇത് ഒരു രക്ഷയുമില്ലാത്ത ലുക്കെന്ന് ആരാധകര്‍
Recommended Video

''ദിലീപിനെതിരെ തെളിവുകള്‍ ഇല്ല എന്നാണെങ്കില്‍ എന്തിനാണ് ഈ പരാക്രമം കാണിക്കുന്നത്. അവരവരുടെ വീട്ടിലിരുന്നാല്‍ പോരെ. പിന്നെ സാക്ഷികളെ സ്വാധീനിക്കേണ്ട കാര്യമില്ല, തെളിവ് നശിപ്പിക്കേണ്ട കാര്യമില്ല, ആരെയും സ്വാധീനിക്കേണ്ട കാര്യമില്ല. തെറ്റ് ചെയ്തില്ലെങ്കില്‍ ആര് വിചാരിച്ചാലും തെളിവ് ഉണ്ടാക്കാന്‍ സാധിക്കില്ല. ഇനി ഉണ്ടാക്കിയാല്‍ തന്നെ അത് ഫലപ്രദം ആവുകയും ഇല്ല. അതുകൊണ്ട് തന്നെ രാഹുല്‍ ഈശ്വറുമായി അടുത്ത കാവിലെ പാട്ട് മത്സരത്തിന് വരാന്‍ തയ്യാറാല്ല''.












Click it and Unblock the Notifications