Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരം: രണ്ടാനച്ഛന്‍റെ ക്രൂരപീഡനം, എല്ലുകള്‍ ഒടിഞ്ഞ് തൂങ്ങിയ നിലയില്‍ 10 വയസുകാരന്‍

തിരുവനന്തപുരം: പത്തുവയസുകാരന്റെ രണ്ട് കൈകളും തല്ലിയൊടിച്ച് രണ്ടാനച്ഛന്റെ ക്രൂരത. തിരുവനന്തപുരം മെഡിക്കല്‍ കൊളെജ് ആശുപത്രിയിലെ അസ്ഥിരോഗ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ബിബിനാണ് രണ്ടാനച്ഛന്റെ ക്രൂര പീഡനത്തിന് ഇരയായത്.

വലിയതുറ എഫ്‌സിഐ ഗോഡൗണിന് സമീപം അമ്മ മഞ്ജുവിനും ചേച്ചി താരയ്ക്കുമൊപ്പമാണ് ബിബിന്റെ താമസം. രണ്ടാനച്ഛനായ അരുണ്‍ മദ്യപിച്ചെത്തിയാണ് ബിബിനെ തല്ലിയത്. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Rape

സ്‌കൂളില്‍ പോകാത്തതിനും ടൈംടേബിള്‍ എഴുതാത്തിനുമാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്ന് അമ്മ പറയുന്നു. എന്നാല്‍ സ്‌കൂളില്‍ സഹപാഠികളുമായി ബിബിന്‍ വഴക്കിടാറുണ്ടെന്നും മറ്റുകുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പരാതിപ്പെട്ടപ്പോള്‍ അരുണ്‍ കുട്ടിയെ മര്‍ദ്ദിയ്ക്കുകയായിരുന്നെന്നും പൊലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പറയുന്നു.

പത്തനംതിട്ട, കോന്നി സ്വദേശിയാണ് മഞ്ജു (30). ആദ്യഭര്‍ത്താവ് ഉപേക്ഷിച്ച് പോയതിനെത്തുടര്‍ന്ന് നാലു വര്‍ഷമായി അരുണിനൊപ്പമാണ് താമസമെന്നും നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെന്നും മഞ്ജു പറയുന്നു. രണ്ട് കൈകള്‍ക്കും മുഖത്തിനും സാരമായി പരിക്കേറ്റ ബിബിന്‍ ആശുപത്രിയിലെത്തുന്നവര്‍ക്ക് വേദനക്കാഴ്ചയാകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+