കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ ഭീതി; വൈറസ് ബാധിച്ചു മരിച്ച ഷിജിതയുടെ വീട് സന്ദര്‍ശിച്ചവരടക്കം 11പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

  • By നാസര്‍
Google Oneindia Malayalam News

മലപ്പുറം: നിപ ബാധിച്ച് മരണപ്പെട്ട മുന്നിയൂരിലെ ഷിജിതയെ ചികിത്സയിലിരിക്കെ സന്ദര്‍ശിച്ച എട്ടു പേരേയും പനി ബാധിച്ച് ചികിത്സ തേടിയെത്തിയ മൂന്നു പേരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും വിദഗ്ദ പരിശോധനക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷിജിതയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായ കൊടക്കല്‍,മംഗലം പ്രദേശങ്ങളിലെ ആറ് പുരുഷന്‍മാരും രണ്ടു സ്ത്രീകളുമാണ് ജില്ലാ ആശുപത്രിയിലെത്തിയത്. മരിച്ച ഷിജിതയേയും ചികില്‍സയിലുള്ള ഭര്‍ത്താവിനേയും ഇവര്‍ സന്ദര്‍ശിച്ചിരുന്നു. ഷിജിത മരണപ്പെട്ടതാണ് ഇവരെ ഭയപ്പെടുത്തിയത്. ഇവര്‍ക്ക് പനിയോ രോഗലക്ഷണങ്ങളോ ഇല്ലെങ്കിലും വിദഗ്ദ പരിശോധന ആവശ്യമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. സാധാരണ പനിക്ക് ചികില്‍സ തേടിയെത്തിയ മൂന്നു പേരേയും മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഇന്നലെ വരെ നിപ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

nipa

നിപ പരിശോധിക്കാന്‍ കേന്ദ്ര ആരോഗ്യസംഘം മലപ്പുറത്തെത്തിയപ്പോള്‍.മരിച്ച ഷിജിത ഇന്‍സെറ്റില്‍.

തെന്നല മണ്ണത്തനാട്ടുകോളനിക്ക് സമീപം മണ്ണത്തനാട്ടു പടിക്കല്‍ ഉബീഷിന്റെ ഭാര്യ ഷിജിത(26)യാണ് മരണെപ്പട്ടത്.

പനിബാധിച്ചതിനെ തുടര്‍ന്ന് രണ്ടുദിവസം മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ 1 മണിക്ക് മരിച്ചു. തുടര്‍ന്നു നിപ ബാധിച്ചതാണോയെന്നറിയാന്‍ ഇവരുടെ രക്ത സാമ്പിള്‍ വിഗദ്ധ പരിശോധനക്കയച്ചിരുന്നു. തുടര്‍ന്നു ഇന്നലെ റിസള്‍ട്ടവന്നപ്പോഴാണ് മരണ കാരണം നിപയാണെന്ന് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍വെച്ചു നേരത്തെ നിപ ബാധിച്ചു മരണപ്പെട്ടവരില്‍നിന്നും ഇവര്‍ക്ക് വൈറസ് പകര്‍ന്നതാകാമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. മലപ്പുറം ജില്ലയില്‍ ഇതുവരെ നിപ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ആരോഗ്യവകുപ്പിന് കഴിഞ്ഞിട്ടില്ല. നേരത്തെ നിപ ബാധിച്ചുമരിച്ചവരുമായി ഷിജിത ആശുപത്രിയില്‍വെച്ച് അടുപ്പത്തിലായിരുന്നുവെന്നും സംസാരിക്കാറുണ്ടായിരുന്നുവെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. ഇതാകാം രോഗം പകരാന്‍ കാരണമായതെന്ന് സംശയിക്കുന്നു. മാതാവ്:കാളി. അച്ഛന്‍: അയ്യപ്പന്‍.സഹോദരന്‍: മനോജ്.

Recommended Video

cmsvideo
നിപ്പ വൈറസ് ഇങ്ങനെയും പകരും | Oneindia Malayalam

മൂന്നിയൂര്‍ ആശങ്കയില്‍

മൂന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടു സ്വദേശി മേച്ചേരി സുബ്രമണ്യന്റെ ഭാര്യ സിന്ധുവും തെന്നല കൊടക്കല്ല് സ്വദേശി മണ്ണത്താനത്ത് പടിക്കല്‍ ഉബീഷിന്റെ ഭാര്യ സുജിതയുമാണ് കഴിഞ്ഞ ഞായറാഴ്ച്ച പനി ബാധിച്ച് മരിച്ചത്. മെയ് 15 മുതലാണ് രണ്ട് പേര്‍ക്കും പനി അനുഭവപ്പെട്ടു തുടങ്ങിയത്. രണ്ടു പേര്‍ക്കും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. അപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞിരുന്ന മരിച്ച ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിനൊപ്പം ഒരാഴ്ച ഷിജിതയും ആശുപത്രിയില്‍ കഴിഞ്ഞിരുന്നു. മരിച്ച മൂന്നിയൂര്‍ സ്വദേശി സിന്ധുവും പനി ബാധിക്കുന്നതിനു മുന്‍പ് അമ്മയോടൊപ്പം മെഡിക്കല്‍ കോളേജില്‍ പോയിരുന്നു. ഷിജിതക്ക് അസഹനീയമായ കാലു വേദനയും വിറയലുമാണ് തുടങ്ങിയത്. വെന്നിയൂരിലെ സ്വകാര്യ ആശുപത്രിയിലും കോട്ടക്കലിലും പിന്നീട് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയെങ്കിലും മാറ്റമുണ്ടായില്ല. ഇതോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഞായറാഴ്ച മരിച്ചത്. . മൂന്നിയൂര്‍ സ്വദേശി സിന്ധു പനി മൂലം രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിലും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. പിന്നീട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ മരിച്ചു. തെന്നലയില്‍ മരിച്ച ഷിജിതയുടെ ഭര്‍ത്താവ് ഉബീഷിനെ പനി മൂലം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ക്ക് നിപ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരണമില്ല.

English summary
11 peoples who visited shijitha's home shifted to medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X