കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് കോടികളുടെ കഞ്ചാവ് വേട്ട; പിടികൂടിയത് 120 കിലോ, എത്തിയത് ആന്ധ്രയില്‍ നിന്ന്

Google Oneindia Malayalam News

കോഴിക്കോട്: ലോറിയില്‍ കടത്തുകയായിരുന്നു കോടിക്കണക്കിന് രൂപയുടെ കഞ്ചാവുമായി യുവാവ് പിടിയില്‍. തിരൂര്‍ സ്വദേശ് പ്രതീപ് കുമാറിനെയാണ് വാഹന പരിശോധനയ്ക്കിടെ പന്തിരാങ്കാവ് പൊലീസ് പിടികൂടിയത്. പൊതികളിലാക്കിയ 120 കിലോ കഞ്ചാവ് ഒഡീഷയിലെ റായ്ഘട്ടില്‍ നിന്നും നാഷനല്‍ പെര്‍മിറ്റ് ലോറിയില്‍ കേരളത്തിലേക്ക് കടത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കുടകില്‍ നിന്നും ഇഞ്ചിയുമായി ചെന്നൈയിലേക്ക് പോയ ലോറി തിരികെ വരുമ്പോള്‍ കഞ്ചാവ് കടത്തുന്നതിനായി ഉപയോഗിക്കുകയായിരുന്നു.

സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളില്‍ ഒന്നാണ് ഇത്. ആന്ധ്രപ്രദേശിലെ മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളില്‍ നിന്നും കേരളത്തിലേക്ക് കടത്തിയിരുന്ന കഞ്ചാവ് നേരത്തേയും കേരള പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ഏക്കറ് കണക്കിന് വരുന്ന കഞ്ചാവ് തോട്ടങ്ങള്‍ ആന്ധ്രാ പൊലീസ് നശിപ്പിക്കുകയും ചെയ്തിരുന്നു. കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് എത്തുന്നുവെന്ന രഹസ്യ വിവരം കോഴിക്കോട് ഡിസ്ട്രിക്ട് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ഫോഴ്സിന് ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പന്തീരങ്കാവിലെ പരിശോധന.

jeepa

Recommended Video

cmsvideo
കോഴിക്കോട്; ടിബി, എയ്ഡ്സ് രോഗികൾക്കായുള്ള ക്യാച്ച് അപ് ക്യാമ്പയിന് കോഴിക്കോട് ജില്ലയിൽ തുടക്കം

അന്യസംസ്ഥാനത്ത് നിന്നും എത്തുന്ന ലോറികള്‍ നിരിക്ഷിക്കാന്‍ കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ സുജിത്ത്ദാസ് നാര്‍ക്കോട്ടിക് സെല്ലിന് നിര്‍ദേശം നല്‍കുകായിരുന്നു. കുടകില്‍ നിന്നും ലോഡുമായി ചെന്നൈയിലേക്ക് പോയ ലോറി ചരക്കില്ലാതെ തമിഴ്നാട് അതിര്‍ത്തി കടന്ന വിവരം ലഭിച്ചതോടെ പൊലീസ് പരിശോധന ശക്തമാക്കുകയായിരുന്നു. നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്നതിനായി ക്രൈം സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രദീപ് കുമാറിന്‍റെ ലോറിയില്‍ നിന്നും ഡ്രൈവര്‍ ക്യാബിനില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവുകള്‍ കണ്ടെത്തുകയായിരുന്നു..

English summary
120 kg cannabis seized in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X