കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണ ബാങ്കില്‍ വായ്പ ക്രമക്കേട്; ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളടക്കം 14 ജീവനക്കാര്‍ അറസ്റ്റില്‍

ബാങ്കില്‍ ലോണിന് വേണ്ടി പണയപ്പെടുത്തിയിരിക്കുന്ന ഭൂമിയുടെ വില പത്തിരട്ടിയിലധികം വര്‍ധിപ്പിച്ച് കാണിച്ച് ലോണ്‍ നല്‍കിയതായാണ് തെളിഞ്ഞിരിക്കുന്നത്.

  • By Akshay
Google Oneindia Malayalam News

കണ്ണൂര്‍: വളപട്ടണം സഹകരണ ബാങ്കിലെ വായ്പാ ക്രമക്കേടുമായി ബന്ധപ്പെട്ട് 14 ജീവനക്കാര്‍ അറസ്റ്റില്‍. തിരിമറിയെ തുടര്‍ന്ന് പത്തുകോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നു കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളും ജീവനക്കാരുമടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. രണ്ട് വര്‍ഷമായി തുടരുന്ന അന്വേഷണത്തിന് ഒടുവിലാണ് അറസ്റ്റ് നടന്നിരിക്കുന്നതെന്ന് കണ്ണൂര്‍ ഡിവൈഎസ്പി പറഞ്ഞു.

2012ലാണ് ക്രമക്കേട് കണ്ടെത്തിയത്. ബാങ്കില്‍ ലോണിന് വേണ്ടി പണയപ്പെടുത്തിയിരിക്കുന്ന ഭൂമിയുടെ വില പത്തിരട്ടിയിലധികം വര്‍ധിപ്പിച്ച് കാണിച്ച് ലോണ്‍ നല്‍കിയതായാണ് തെളിഞ്ഞിരിക്കുന്നത്. 3.6 കോടി രൂപയാണ് ലോണ്‍ നല്‍കി ക്രമക്കേട് നടത്തിയിരിക്കുന്നത്. ഇനിയും കൂടുതല്‍ പേര്‍ അറസ്റ്റിലാകാനുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഡിവൈഎസ്പി അറിയിച്ചു.

അറസ്റ്റില്‍

അറസ്റ്റില്‍

ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ മുന്‍ ഭരണ സമിതി അംഗങ്ങളും ഉദ്യോഗസ്ഥരുമുണ്ട്. 14 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

 ശക്തമായ നടപടികള്‍

ശക്തമായ നടപടികള്‍

സഹകരണ ഓഡിറ്റിങ് വിഭാഗം പലതവണ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ശക്തമായ നടപടികള്‍ എടുത്തതിനെ തുടര്‍ന്നായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

 പ്രവര്‍ത്തകര്‍

പ്രവര്‍ത്തകര്‍

മുസ്ലീം ലീഗിന്റെ പ്രവര്‍ത്തകരും നേതാക്കളുമാണ് അറസ്റ്റിലായത്.

മറ്റ് ബാങ്കുകള്‍

മറ്റ് ബാങ്കുകള്‍

പണയപ്പെടുത്തിയിരിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഇവിടുന്നെടുത്ത് മറ്റു ബാങ്കുകള്‍ക്കു നല്‍കി 1.69 കോടിയുടെ തട്ടിപ്പ് നടത്തിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

English summary
14 bank staffs arrested in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X