Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒ രാജഗോപാലാണ് താരം; ബിജെപി എംഎല്‍എയുടെ നിയമസഭയിലെ കന്നിവോട്ട് വിവാദമാകുന്നു!

തിരുവനന്തപുരം: ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ബി ജെ പി എം എല്‍ എ കേരള നിയമസഭയില്‍ വോട്ട് ചെയ്തത്. എം എല്‍ എ ആയി സത്യപ്രതിജ്ഞ ചെയ്ത ശേഷം നേമത്ത് നിന്നുള്ള നിയമസഭാംഗമായ ഒ രാജഗോപാല്‍ വോട്ട് ചെയ്തത് എല്‍ ഡി എഫിലെ പി ശ്രീരാമകൃഷ്ണന്. സ്പീക്കര്‍ തിരഞ്ഞെടുപ്പിലായിരുന്നു. നിയമസഭയിലെ ഒ രാജഗോപാലിന്റെ കന്നിവോട്ട് പാഴായില്ല. പി ശ്രീരാമകൃഷ്ണന്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച് സ്പീക്കറായി.

രാജഗോപാല്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും ശ്രീരാമകൃഷ്ണന്‍ ജയിക്കുമായിരുന്നു എന്നത് വേറെ കാര്യം. അസംബ്ലിയില്‍ 91 എം എല്‍ എമാരുടെ പിന്തുണ എല്‍ ഡി എഫിനുണ്ട്. എന്നാല്‍ ഒ രാജഗോപാലിന്റെ ഒരു വോട്ട് വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമാണ് ഇടവെച്ചിരിക്കുന്നത്. അസംബ്ലി തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ബി ജെ പി - എല്‍ ഡി എഫ് കൂട്ടുകെട്ടിന് തെളിവാണ് ഈ വോട്ടെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നത്.

orajagopal-

സഭയില്‍ ബി ജെ പിയുടെ വോട്ട് പ്രതിപക്ഷത്തിന് വേണ്ട എന്ന് രമേശ് ചെന്നിത്തല പറഞ്ഞതും വിവാദമായി. തന്റെ വോട്ട് വേണ്ടെന്ന് പ്രതിപക്ഷം പരസ്യമായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് താന്‍ ശ്രീരാമകൃഷ്ണന് വോട്ട് ചെയ്തത് എന്നാണ് ഒ രാജഗോപാല്‍ വോട്ടിന് ശേഷം പറഞ്ഞത്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള പ്രശ്‌നാധിഷ്ഠിത നിലപാടായിരിക്കും തനിക്ക് സഭയില്‍ എന്നും രാജഗോപാല്‍ നയം വ്യക്തമാക്കി.

ശ്രീരാമകൃഷ്ണന് വോട്ട് ചെയ്യാനുള്ള കാരണങ്ങളില്‍ ഒന്നായി അദ്ദേഹത്തിന്റെ പേര് ഒ രാജഗോപാല്‍ എടുത്തുപറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ വലിയ ചിരികള്‍ക്ക് വഴിവെച്ചിട്ടുണ്ട്. രാമനും കൃഷ്ണനും ഒരുമിച്ച് ഒരു പേരില്‍ വന്നാല്‍ പിന്നെ ബി ജെ പിക്കാരനായ ഒ രാജഗോപാല്‍ വോട്ട് ചെയ്യാതിരിക്കുമോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്. നല്ലൊരു പേരിനുടമയായ ശ്രീരാമകൃഷ്ണനുമായി ധാരാളം കാര്യങ്ങളില്‍ തനിക്ക് യോജിപ്പുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+