കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലം പണിയും വരെ വേമ്പനാട്ടു കായല്‍ നീന്തി കടക്കും; 14 കാരന്‍ സ്വീകരിച്ച സമരത്തിന്റെ മറ്റൊരു മുഖം

  • By Neethu
Google Oneindia Malayalam News

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പെരുമ്പളം എന്ന ദ്വീപിനെക്കുറിച്ച് പലപ്പോഴായി നമ്മള്‍ കേട്ടിരിക്കും. ഒറ്റപ്പെട്ടു നില്‍ക്കുന്ന ദ്വീപിനെ കരയുമായി ബന്ധിപ്പിക്കാന്‍ പെരുമ്പളംക്കാര്‍ വര്‍ഷങ്ങളായി പരിശ്രമിക്കുന്നു. ഇതൊന്ന് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ 14 കാരന്‍ അര്‍ജുന്‍ സ്വീകരിച്ച വഴി വളരെ വ്യത്യസ്തമായിരുന്നു.

എന്നും രാവിലെ എല്ലാ കുട്ടികളെയും പോലെ യൂണിഫോമും ബാഗും കയ്യിലുണ്ടാകും. കൂടാതെ മറ്റു കുട്ടികളില്‍ ഇല്ലാത്ത സ്വിമിംങ് സ്യൂട്ടും കണ്ണടയും കരുതിയിരിക്കും. എല്ലാവരും ബോട്ടിനായി കാത്തു നില്‍ക്കുമ്പോള്‍ അര്‍ജുന്‍ വേമ്പനാട്ടു കായലിലേക്ക് എടുത്ത് ചാടും... ഇവിടെ നിന്നും തുടങ്ങുന്നു അര്‍ജുന്റെ സമരം...

അര്‍ജുനൊരു ലക്ഷ്യമുണ്ട്

അര്‍ജുനൊരു ലക്ഷ്യമുണ്ട്


തുടക്കത്തില്‍ 14 കാരന്‍ വേമ്പനാട്ടു കായലില്‍ ചാടി നീന്തുന്നത് നാട്ടുകാര്‍ക്ക് അത്ഭുതമായിരുന്നു. പിന്നീട് വീട്ടുക്കാരും നാട്ടുക്കാരും അര്‍ജുന്റെ ലക്ഷ്യത്തിന് പൂര്‍ണപിന്തുണ നല്‍കി. അര്‍ജുന്‍ ചെയ്യുന്ന കാര്യത്തിന് പ്രത്യേക ലക്ഷ്യങ്ങളുണ്ട്. കുഞ്ഞു മനസ്സില്‍ തോന്നിയ കാര്യമാണെങ്കില്‍ പോലും അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടു.

ജന്മനാടിനൊരു കായല്‍ വേണം

ജന്മനാടിനൊരു കായല്‍ വേണം

പെരുമ്പളം ദ്വീപിലെ നിവാസിയാണ് അര്‍ജുന്‍. സ്വന്തം നാടിനെ കരയുമായി ബന്ധിപ്പിക്കാന്‍ കായല്‍ ഇല്ലാത്തതാണ് ഇവരുടെ പ്രശ്‌നം. കായല്‍ എന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടിയാണ് അര്‍ജുന്‍ സമരത്തിന്റെ പുതിയ രീതി സ്വീകരിച്ചത്.
അര്‍ജുന് സ്‌കൂളില്‍ പോകണം

അര്‍ജുന് സ്‌കൂളില്‍ പോകണം


14 കാരനായ വിദ്യാര്‍ത്ഥിയെ ഇതിന് പ്രേരിപ്പിച്ച ഘടകം വിദ്യാഭ്യാസം തന്നെയാണ്. സ്‌കൂളില്‍ എന്നും വൈകി എത്തുന്നതും വഴക്ക് കേള്‍ക്കുന്നതും പതിവായി. ചിലപ്പോള്‍ ക്ലാസ്സില്‍ പോകാന്‍ പോലും സാധിക്കില്ല. ഇതൊക്കെയായിരുന്നു അര്‍ജുന്റെ തുടക്കത്തിലെ പ്രശ്‌നങ്ങള്‍. പിന്നീടാണ് സംഭവത്തിന്റെ ഗൗരവം അര്‍ജുന് മനസ്സിലായത്.

പെരുമ്പളംക്കാരുടെ 25 വര്‍ഷത്തെ ആവശ്യം

പെരുമ്പളംക്കാരുടെ 25 വര്‍ഷത്തെ ആവശ്യം


25 വര്‍ഷമായി പെരുമ്പളത്തുക്കാര്‍ 700 മീറ്റര്‍ നീളത്തിലുള്ള പാലത്തിന് വേണ്ടി അധികൃതര്‍ക്ക് മുന്നില്‍ എത്തുന്നു. സര്‍ക്കാരുകള്‍ മാറി വരുന്നതല്ലാതെ ഒന്നും ഇവര്‍ക്കു വേണ്ടി ചെയ്തില്ല. പാലം എന്ന ആവശ്യം യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ടി ശ്രമിക്കുന്ന അര്‍ജുന് നാട്ടുക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്.

പാതി വിജയിച്ചു

പാതി വിജയിച്ചു

ജീവന്‍ പണയം വെച്ച് നടത്തിയ പോരാട്ടത്തില്‍ അര്‍ജുന്‍ പാതി ജയിച്ചു. ചെറിയ പ്രായത്തിലുള്ള കുട്ടിയെ വോമ്പനാട്ടു കായല്‍ നീന്താന്‍ അനുവദിക്കുന്നത് അധികൃതര്‍ക്ക് തന്നെ തലവേദനയാകും എന്ന സ്ഥിതിയിലായി കാര്യങ്ങള്‍. മഴക്കാലത്തുള്ള ഒഴുക്ക് ചിലപ്പോള്‍ ജീവന് തന്നെ ഭീഷണിയായേക്കും എന്ന ഭയത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അര്‍ജുന് നോട്ടീസ് അയച്ചു.
സമരം നിര്‍ത്താന്‍ അര്‍ജുന്‍ തയ്യാറാണ് പക്ഷേ...

സമരം നിര്‍ത്താന്‍ അര്‍ജുന്‍ തയ്യാറാണ് പക്ഷേ...


കളക്ടറുടെ നിര്‍ദേശത്തില്‍ സമരം അവസാനിപ്പിക്കാന്‍ അര്‍ജുന്‍ തയ്യാറായി. പക്ഷെ പാലം യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ സമരം തുടരും എന്നാണ് അര്‍ജുന്റെ തീരുമാനം.

English summary
Arjun Santhosh, a 14-year-old student from Kerala's Alappuzha, leaves home in the morning like any other student, wearing a school dress and carrying a bag.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X