Get Updates
Get notified of breaking news, exclusive insights, and must-see stories!

അഞ്ചാം ക്ലാസ് മുതല്‍ അഞ്ച് വര്‍ഷം നിരന്തര പീഡനം; ഇളയച്ഛനെ കുറിച്ച് കുട്ടി പറഞ്ഞത് കേട്ടാല്‍ ഞെട്ടും

പഠനത്തില്‍ പിന്നാക്കമുള്ള കുട്ടിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രത്യേക കൂടിക്കാഴ്ചയ്ക്ക് വിളിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം കുട്ടി വെളിപ്പെടുത്തിയത്.

തിരുവനന്തപുരം: അഞ്ച് വര്‍ഷമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ അമ്മയുടെ അനുജത്തിയുടെ ഭര്‍ത്താവ് ഒളിവില്‍. നഗരത്തിലെ പ്രമുഖ അണ്‍എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്ന കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ ആലപ്പുഴ സ്വദേശി ചന്ദ്രബാബു(42) ആണ് ഒളിവ്ല്‍ പോയത്. അഞ്ചാം ക്ലാസുമുതല്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

പഠനത്തില്‍ പിന്നാക്കമുള്ള കുട്ടിയെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രത്യേക കൂടിക്കാഴ്ചയ്ക്ക് വിളിച്ചപ്പോഴാണ് പീഡനത്തിനിരയായ വിവരം കുട്ടി വെളിപ്പെടുത്തിയത്. ഉടന്‍ തന്നെ പ്രിന്‍സിപ്പല്‍ പോത്തന്‍കോട് പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. വനിത പോലീസ് കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കുട്ടികള്‍ക്കെതിരായ ലൈംഗീതിക്രമം തടയുന്ന നിയമപ്രകാരം പോലീസ് തയ്യാറായില്ല. തുടര്‍ന്ന് ശിശുസംരക്ഷണ ഓഫീസര്‍ കെകെ സുബൈര്‍ പോലീസില്‍ ശക്തമായി നടപടി ആവശ്യപ്പെട്ടതുകൊണ്ടാണ് പോലീസ് കേസെടുത്തത്.

 പോലീസ്

പോലീസ്

വിവരമറിഞ്ഞ ജില്ലാ ശിശുസംരക്ഷ ഓഫീസര്‍ കെകെ സുബൈര്‍ പോലീസിനോട് ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ആറ് മാസം ശിക്ഷ ലഭിക്കാവുന്ന കേസില്‍ പോലീസും പ്രതിയാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

 മാതാപിതാക്കള്‍ക്കൊപ്പം വിട്ടു

മാതാപിതാക്കള്‍ക്കൊപ്പം വിട്ടു

കുട്ടിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി 164-ാം വകുപ്പ് പ്രകാരം മൊഴി രേഖപ്പെടുത്തി. കുട്ടിയെ മാതാപിതാക്കളുടെ സംരക്ഷണയില്‍ അയച്ചെങ്കിലും ശിശുക്ഷേമ ഓഫീസറുടെ പ്രത്യേക നിരീക്ഷണത്തിലായിരിക്കും.

 ആദ്യമല്ല

ആദ്യമല്ല

ചേര്‍ത്തല സ്വദേശിയായാ ചന്ദ്രബാബു 12 വര്‍ഷമായി തിരുവനന്തപുരത്താണ് സ്ഥിര താമസം. മൊബൈല്‍ഫോണ്‍ ക്യാമറയില്‍ സ്ത്രീകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക്‌മെയില്‍ ചെയ്യുന്നെന്ന നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെയുണ്ട്.

 വെള്ളിമൂങ്ങ തട്ടിപ്പ്

വെള്ളിമൂങ്ങ തട്ടിപ്പ്

വെള്ളിമൂങ്ങ തട്ടിപ്പിനും ഇയാള്‍ പ്രതിയാണ്. മറ്റ് പലരോടും പണവും സ്വര്‍ണ്ണവും തട്ടിയതായും ഇയാള്‍ക്കെതിരെ പരാതി ഉയര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+