15 പേരെ കൂടി രക്ഷിച്ചു... മൂന്നു പേരെ കൂടി മരണം തട്ടിയെടുത്തു, തിരച്ചില്‍ തുടരുന്നു

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് ഏഴു ദിനങ്ങള്‍ പിന്നിട്ടെങ്കിലും കടലില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. 15 പേരെ കൂടി വ്യാഴാഴ്ച വ്യോമസേന രക്ഷപ്പെടുത്തി. അതിനിടെ കാണാതായവരുടെ എണ്ണത്തെ സംബന്ധിച്ച് ആശയക്കുഴപ്പം തുടരുകയാണ്. എണ്ണത്തില്‍ കൃത്യത വരുത്താന്‍ സര്‍ക്കാരിനു സാധിക്കാത്തത് വലിയ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കിയിട്ടുണ്ട്.

നൂറില്‍ താഴെ പേരെ ഇനിയും രക്ഷപ്പെടുത്താനുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ 200ലേറെ ഇനിയും കടലില്‍ നിന്നു മടങ്ങിയെത്താനുണ്ടെന്നാണ് ലത്തീന്‍ രൂപത ചൂണ്ടിക്കാട്ടുന്നത്. പരമ്പരാഗത ബോട്ടുകളിലും ചെറു ബോട്ടുകളിലുമായി നിരവധി പേര്‍ കടലില്‍ പോയിട്ടുണ്ടെന്നും ലത്തീന്‍ രൂപത ചൂണ്ടിക്കാട്ടുന്നു.

രക്ഷിച്ചത് കോഴിക്കോട്ട് വച്ച്

രക്ഷിച്ചത് കോഴിക്കോട്ട് വച്ച്

15 മല്‍സ്യ തൊഴിലാളികളെ വ്യോമസേന രക്ഷിച്ചത് കോഴിക്കോട് തീരത്തു വച്ചാണ്. ഈ മല്‍സ്യ തൊഴിലാളികളെ ഇനി ഹെലികോപ്റ്റര്‍ മാര്‍ഗം കവരത്തിയിലെത്തിക്കുമെന്നാണ് വിവരം. രക്ഷപ്പെടുത്തിയവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ബുധനാഴ്ച കൊച്ചിയില്‍ 23 പേരെയും ലക്ഷദ്വീപില്‍ 111 പേരെയും കണ്ടെത്തിയിരുന്നു. കടലില്‍ ഇപ്പോഴും ബോട്ടുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.

മൂന്നു മരണം കൂടി

മൂന്നു മരണം കൂടി

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള മരണസംഖ്യ ഉയരുന്നു. മൂന്നു പേര്‍ കൂടി വ്യാഴാഴ്ച മരണത്തിനു കീഴടങ്ങി. കടലില്‍ 100 നോട്ടിക്കല്‍ മൈല്‍ അകലെ ഒഴുകി നടന്ന രണ്ടു മൃതദേഹങ്ങള്‍ തീരസേനയുടെ വൈഭവ് കപ്പലാണ് കണ്ടെത്തിയത്.
മൂന്നു മൃതദേഹങ്ങളും ഇനി വിഴിഞ്ഞം തീരത്തേക്ക് എത്തിക്കും. മല്‍സ്യ തൊഴിലാളികളെ ഒപ്പം കൂട്ടി തീരസേനയും നാവികസേനയും മൂന്നു രാപ്പകല്‍ തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയതോടെയാണ് കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചത്. ഇതുവരെ കണ്ടെടുത്ത മൃതദേഹങ്ങളില്‍ ഒമ്പതെണ്ണം തിരിച്ചറിയാന്‍ പോലും സാധിച്ചിട്ടില്ല.

സര്‍ക്കാര്‍ കണക്കെടുപ്പ് തുടങ്ങി

സര്‍ക്കാര്‍ കണക്കെടുപ്പ് തുടങ്ങി

കാണാതായവരെക്കുറിച്ചുള്ള കണക്കില്‍ പിശകുള്ളതായി വ്യക്തമായതോടെ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കണക്കെടുപ്പ് തുടങ്ങിയെന്നാണ് വിവരം. വില്ലേജ് ഓഫീസര്‍മാര്‍ നേരിട്ടെത്തി വിവരം ശേഖരിച്ചു പുതിയ പട്ടികയുണ്ടാക്കാന്‍ റവന്യു അഡീഷനല്‍ ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.
174 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ടെന്നാണ് ലത്തീന്‍ രൂപത വ്യക്തമാക്കുന്നത്. ഇതില്‍ 103 പേരും ചെറുവള്ളങ്ങളില്‍ പോയവരാണെന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

128 പേരെ രക്ഷപ്പെടുത്തി

128 പേരെ രക്ഷപ്പെടുത്തി

128 പേരെ രക്ഷപ്പെടുത്തിയതടക്കം കടലില്‍ പോയ 1200 പേര്‍ കൊച്ചിയില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ബുധനാഴ്ച 12 പേരെ കോസ്റ്റ് ഗാര്‍ഡ് രക്ഷിച്ചിരുന്നു.
മല്‍സ്യബന്ധനത്തിനായി പോയ 155 പേര്‍ കടലില്‍ നിന്നും ഇതിനകം മടങ്ങിയെത്തിക്കഴിഞ്ഞു. നാവികസേന, കോസ്റ്റ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവരുടെ നേതൃത്വത്തില്‍ തിരച്ചില്‍ എട്ടാം ദിവസവും തുടരുകയാണ്.

വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം

വിവരങ്ങള്‍ ശേഖരിക്കാന്‍ നിര്‍ദേശം

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ ഭാഗികമായ പൂര്‍ണമായോ തകര്‍ന്ന വീടുകളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
പ്രത്യേക സംഘത്തെ ഇതിനായി നിയോഗിച്ചാവും വിവരങ്ങള്‍ ശേഖരിക്കുക. കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന വീടുകളുടെ എസ്റ്റിമേറ്റ് തയ്യാറാക്കി നഷ്ടപരിഹാരം ലഭ്യമാക്കാനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
15 more people saved who were trapped in sea

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്