Get Updates
Get notified of breaking news, exclusive insights, and must-see stories!

ബല്‍റാം ഉള്‍പ്പടെ 17 ജന:സെക്രട്ടറിമാര്‍, ഗോപിനാഥ് വൈസ് പ്രസിഡന്റാവും: അന്തിമ പട്ടിക ഇങ്ങനെ

തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്ക് ഒടുവില്‍ കെ പി സി സി ഭാരവാഹി പാട്ടിക എ ഐ സി സിക്ക് കൈമാറി കേരളത്തിലെ നേതൃത്വം. നേരത്തെ നിശ്ചയിച്ച മാനദണ്ഡ‍ങ്ങളില്‍ കാര്യമായ ഇളവ് നല്‍കാതൊണ് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കിയിരിക്കുന്നത്. സ്ഥാനമൊഴിഞ്ഞ ഡി സി സി പ്രസിഡന്റുമാരില്‍ ആരേയും ഭാരവാഹിയായി പരിഗണിക്കേണ്ടതില്ലെന്നായിരുന്നു നേരത്തേയുള്ള ധാരണ. എന്നാല്‍ അവസാന നിമിഷം എംപി വിന്‍സെന്‍റ്, യു രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ക്ക് വേണ്ടി ഇളവുകള്‍ വരുത്താാന്‍ ചില ശ്രമങ്ങള്‍ ഉണ്ടായപ്പോഴാണ് തര്‍ക്കങ്ങള്‍ രൂക്ഷമായത്.

ഇവര്‍ക്ക് വേണ്ടി സംഘടന ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നുവെന്നായിരുന്നു ഗ്രൂപ്പുകളുടെ ആരോപണം. എന്നാല്‍ ഇതിനെ പരസ്യമായി തള്ളി കെസി വേണുഗോപാല്‍ തന്നെ രംഗത്ത് എത്തി. എന്തായാലും ഒടുവില്‍ സ്ഥാനമൊഴിഞ്ഞ ഡി സി സി പ്രസിഡന്റുമാരായ ആരേയും പട്ടികയില്‍ ഉള്‍പ്പെടുത്താതെയാണ് ഭാരവാഹി പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

സ്ഥാനമൊഴിഞ്ഞ 13 ഡി സി സി പ്രസിഡന്റുമാരും

സ്ഥാനമൊഴിഞ്ഞ 13 ഡിസിസി പ്രസിഡന്റുമാരും നിര്‍വാഹക സമിതിയില്‍ പ്രത്യേക ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. ഭാരവാഹി പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനെതിരെ സ്ഥാനമൊഴിഞ്ഞ ഡി സി സി പ്രസിഡന്റുമാര്‍ വലിയ അതൃപ്തിയായിരുന്നു പ്രകടിപ്പിച്ചത്. വിഷയത്തില്‍ നേതൃത്വത്തിന് പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നില്ലെന്ന നിലപാടില്‍ നേതൃത്വം ഉറച്ച് നിന്നു.

മഴ നനഞ്ഞ് അരുവിയില്‍ നീരാടി നിമിഷ സജയന്‍: വൈറലായി ചിത്രങ്ങള്‍

 കെ പി സി സി തീരുമാനിച്ചു

ഭാരവാഹികൾ അടക്കം 51 അംഗ നിർവാഹകസമിതി എന്നതിൽ മാറ്റം വരുത്തേണ്ടെന്നും കെ പി സി സി തീരുമാനിച്ചു. പ്രസിഡന്‍റ് കെ സുധാകരന്‍ ഇന്നലെ വൈകിട്ടോടെ തന്നെ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിച്ചിട്ടുണ്ട്. പട്ടികയ്ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഉടന്‍ അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് നിരവധി തവണ ചര്‍ച്ചകള്‍ നടന്നതിനാല്‍ തന്നെ ഹൈക്കമാന്‍ഡ് മാറ്റം വരുത്തില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

മുന്‍ കാലങ്ങളില്‍ സംസ്ഥാനത്ത് ചര്‍ച്ച പൂര്‍ത്തിയായാലും

മുന്‍ കാലങ്ങളില്‍ സംസ്ഥാനത്ത് ചര്‍ച്ച പൂര്‍ത്തിയായാലും അന്തിമ പട്ടിക വരുമ്പോള്‍ ഹൈക്കമാന്‍ഡിനെ സ്വാധീനിച്ച് ചിലര്‍ കടന്നകൂടലുണ്ടായിരുന്നു. അത് ഒഴിവാകും എന്നതാണ് നേതാക്കളുടെ ആത്മവിശ്വാസം. 15 ജനറൽ സെക്രട്ടറിമാർ മതിയെന്ന ധാരണയിൽ മാറ്റം വരും. വനിതാ പ്രാതിനിധ്യം ഉറപ്പ് വരുത്താനായി 3 വൈസ് പ്രസിഡന്റ് സ്ഥാനങ്ങളില്‍ ഒന്ന് വനിതയ്ക്ക് കൊടുക്കാന്‍ ആദ്യം തീരുമാനിക്കുകയും പിന്നീട് അത് വേണ്ടെന്ന് വെക്കുകയും ചെയ്തു. എന്നാല്‍ ഒടുവില്‍ വനിതാ വൈസ് പ്രസിഡന്റിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

3 വനിതകളും ജനറല്‍ സെക്രട്ടറിമാരും.

3 വനിതകളും ജനറല്‍ സെക്രട്ടറിമാരും. നേരത്തെ പ്രസിഡന്റ് , 3 വര്‍ക്കിങ് പ്രസിഡന്‍റ് മാര്‍ എന്നിവരെ എ ഐ സി സി നേരിട്ട് നിയമിച്ചിരുന്നു. ഇവര്‍ക്ക് പുറമെയാണ് 22 ഭാരവാഹികള്‍ കൂടി വരുന്നത്. ഇതോടെ ആകെ 26 ഭാരവാഹികള്‍ വരും. നേരത്തെ 23 ഭാരവാഹികളും 28 നിർവാഹകസമിതി അംഗങ്ങളും എന്നതായിരുന്നു ധാരണ. പുതിയ ധാരണ പ്രകാരം നിര്‍വാഹക സമിതി അംഗങ്ങളുടെ എണ്ണം 28 ല്‍ നിന്നും 25 ആയി ചുരുങ്ങും.

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സുധാകരനും

പ്രതിപക്ഷ നേതാവ് വിഡി സതീശനും കെ സുധാകരനും ആലോചിച്ചാണു പട്ടികയ്ക്ക് അന്തിമ രൂപം നൽകിയത്. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരുമായും ചര്‍ച്ചകള്‍ നടന്നു. നേരത്തെ നിശ്ചയിച്ച് മാനദണ്ഡങ്ങള്‍ മാറ്റണോ വേണ്ടയോ എന്ന കാര്യത്തിലായിരുന്നു ഇവരുമായുള്ള ചര്‍ച്ച. മാനദണ്ഡങ്ങള്‍ മാറ്റേണ്ടതില്ലെന്നായിരുന്നു മുതിര്‍ന്ന നേതാക്കളുടെ നിലപാട്.

തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ

തര്‍ക്കങ്ങള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നല്‍കിയ പട്ടികയില്‍ നിന്നും ഭാരവാഹികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ആരെക്കെയാണ് എന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഉമ്മൻചാണ്ടിയോ താനോ ഒരു തരത്തിലുമുള്ള സമ്മർ‍ദത്തിനു ശ്രമിച്ചിട്ടില്ലെന്നാണ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പ്രതികരിച്ചത്.

മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി

മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കിയിരിക്കുന്നത് പത്മജ വേണുഗോപാലിന് മാത്രമാണ്. ദീർഘകാലം കെപിസിസി ഭാരവാഹികളായിരുന്നവരെ വീണ്ടും ഭാരവാഹിത്വത്തിലേക്കു പരിഗണിക്കേണ്ടെന്ന മാനദണ്ഡത്തിലാണ് പത്മജ വേണുഗോപാലിന് ഇളവ് നല്‍കിയിരിക്കുന്നത്. പുതിയ പട്ടികയില്‍ പത്മജ വേണുഗോപാലിനെ വൈസ് പ്രസിഡന്റാക്കിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ഇളവ് നല്‍കുന്ന കാര്യം കേന്ദ്ര നേതൃത്വത്തിന്റെ കൂടി പരിഗണന വിഷയമാവും. കേന്ദ്രം ഇളവ് അനുവദിച്ചില്ലെങ്കിൽ പത്മജയെ നിർവാഹകസമിതിയിൽ ഉൾപ്പെടുത്തും. ...

എവി ഗോപിനാഥും

കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എവി ഗോപിനാഥും പട്ടികയില്‍ ഇടംപിടിച്ചു എന്നതാണ് ശ്രദ്ധേയം. വൈസ് പ്രസിഡന്റായി തന്നെയാണ് ഗോപിനാഥിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ പാര്‍ട്ടിയില്‍ ഇപ്പോള്‍ തന്നെ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ട് കഴിഞ്ഞു. വിപി സജീന്ദ്രൻ, കെ മോഹൻകുമാർ, പത്മജ വേണുഗോപാൽ അല്ലെങ്കില്‍ സുമ ബാലകൃഷ്ണൻ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാവും.

കെ ശിവദാസൻ നായർ

കെ ശിവദാസൻ നായർ, എ എ ഷുക്കൂർ, റോയ് കെ പൗലോസ്, വി ടി ബൽറാം, അനിൽ അക്കര, പി എം നിയാസ്, ജ്യോതികുമാർ ചാമക്കാല, ഷാനവാസ് ഖാൻ, പഴകുളം മധു, ജോസി സെബാസ്റ്റ്യൻ, ജയ്‌സൺ ജോസഫ്, ജമാൽ മണക്കാടൻ, കെ പി ശ്രീകുമാർ, എം ജെ ജോബ്, പി എ സലീം, രമണി പി നായർ, പി കെ ജയലക്ഷ്മി, ഫാത്തിമ റോസ്ന എന്നിവരാണ് ജനറല്‍ സെക്രട്ടറിമാരാവുക.

കെ പി സി സി ഭാരവാഹി പട്ടിക

കെ സുധാകരന്‍ സമര്‍പ്പിച്ച് കെ പി സി സി ഭാരവാഹി പട്ടിക കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്കു കൈമാറും. നിലവില്‍ ബിഹാറിലുള്ള താരീഖ് അന്‍വര്‍ ഇന്ന് ഉച്ചയോടെ ദില്ലിയിലെത്തും. അതിന് ശേഷം സോണിയ ഗാന്ധിയുടെ അനുമതിയോടെ കെ സി വേണുഗോപാലായിരിക്കും പട്ടിക പ്രഖ്യാപിക്കുക

സഹതാരങ്ങള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ആര്‍ത്തുല്ലസിച്ച് നടി അനുശ്രി

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+