Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവുനായകളുടെ അക്രമം വീണ്ടും, 17പേര്‍ക്ക് കടിയേറ്റു

വയനാട്: അക്രമകാരികളായ തെരുവുനായകളെ കൊല്ലാമെന്ന് കോടതി പറഞ്ഞെങ്കിലും ജനങ്ങള്‍ ഇപ്പോഴും സുരക്ഷിതരല്ല എന്നു വേണം പറയാന്‍. വയനാട്ടില്‍ തെരുവുനായയുടെ അക്രമം വീണ്ടും ഉണ്ടായിരിക്കുകയാണ്. ആക്രമത്തില്‍ 17പേര്‍ക്കാണ് പരിക്കേറ്റത്. വയനാട് മാനന്തവാടിയിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്.

പേ ഇളകിയ തെരുവുനായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊല്ലുകയാണുണ്ടായത്. പുലര്‍ച്ചെ നടക്കാനിറങ്ങിയവരെയാണ് നായ കടിച്ചത്. വില്ലേജ് ഓഫീസര്‍ക്കാണ് ആദ്യം കടിയേല്‍ക്കുന്നത്, മുഖത്ത് പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആ പ്രദേശത്തുള്ള മിക്കവരെയും നായ ആക്രമിക്കാന്‍ ശ്രമിച്ചു. കുട്ടികളടക്കം 17 പേര്‍ക്ക് നായയുടെ കടിയേറ്റെന്നാണ് പറയുന്നത്.

dog-china

നായയുടെ അക്രമം അറിഞ്ഞ പ്രദേശവാസികള്‍ പിന്നീട് പുറത്തിറങ്ങാന്‍ ഭയപ്പെട്ടു. കുട്ടികളെ സ്‌കൂളില്‍ വിടാന്‍ പോലും രക്ഷിതാക്കള്‍ തയ്യാറായില്ല. ഒടുവില്‍ നാട്ടുകാര്‍ നായയെ പിടികൂടി തല്ലിക്കൊല്ലുകയാണുണ്ടായത്.

മാനന്തവാടി എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസും സംഭവ സ്ഥലത്ത് എത്തിയിരുന്നു. നാട്ടുകാരും പോലീസും ചേര്‍ന്നാണ് നായയെ പിടികൂടിയത്. വയനാട്ടിന്റെ പലഭാഗത്തും തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. അധികൃതര്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+