കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇന്ന് 19 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 10 പ്രദേശങ്ങളെ ഒഴിവാക്കി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടുകളുടെ ഗണത്തിലേക്ക് മാറ്റി. സംസ്ഥാനത്ത് ഇന്ന് 19 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), ചിറയിന്‍കീഴ് (10, 11, 12 ,13, 14, 15), ആഴൂര്‍ (1), പൂവച്ചല്‍ (4, 6), വിളപ്പില്‍ (3), കരുംകുളം (14, 15, 16, 17), ചെങ്കല്‍ (2, 6, 8, 101), പനവൂര്‍ (4, 7, 10, 11), പത്തനംതിട്ട ജില്ലയിലെ പന്തളം മുന്‍സിപ്പാലിറ്റി (31, 32), ഏഴംകുളം (17), അരുവാപ്പുലം (3, 5), കോഴിക്കോട് ജില്ലയിലെ വടകര മുന്‍സിപ്പാലിറ്റി (6 ,7, 8, 9 , 10, 11, 18, 19, 20, 29), തലക്കുളത്തൂര്‍ (16), വില്യാപ്പള്ളി (13, 14), കൊല്ലം ജില്ലയിലെ കുലശേഖരം (4, 5, 6 ,10, 11, 12, 14, 16, 17, 22, 23), പേരയം (13), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (11, 13, 14, 29), പാലക്കാട് ജില്ലയിലെ പല്ലശന (3), കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് (4)എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍.

C

Recommended Video

cmsvideo
NIA issues non bailable warrant against faisal fareed | Oneindia Malayalam

അതേസമയം 10 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് സോണ്‍: വാര്‍ഡ് 17), നഗരൂര്‍ (5), ഒറ്റശേഖരമംഗലം (10), ബാലരാമപുരം (5), വെള്ളനാട് (12, 13), ആര്യനാട് (എല്ലാ വാര്‍ഡുകളും), പാലക്കട് ജില്ലയിലെ കോങ്ങാട് (2), എറണാകുളം ജില്ലയിലെ പള്ളിപ്പുറം (3, 21, 22), കൊല്ലം ജില്ലയിലെ കൊട്ടാരക്കര മുന്‍സിപ്പാലിറ്റി (2, 4, 6, 7, 8), മലപ്പുറം പൊന്നാനി താലൂക്ക് എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 227 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

എനിക്കിപ്പോള്‍ മുഖ്യമന്ത്രിയാകണമെന്ന് സച്ചിന്‍ പൈലറ്റ്!! പിടിച്ചുപുറത്താക്കാന്‍ സോണിയയും രാഹുലുംഎനിക്കിപ്പോള്‍ മുഖ്യമന്ത്രിയാകണമെന്ന് സച്ചിന്‍ പൈലറ്റ്!! പിടിച്ചുപുറത്താക്കാന്‍ സോണിയയും രാഹുലും

കേരളത്തില്‍ ഇന്ന് 608 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 70 പേര്‍ക്കും, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 58 പേര്‍ക്ക് വീതവും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 42 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 34 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 68 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 396 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

English summary
19 new places designated as Coronavirus Hot spot in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X