ഹൊസങ്കടിയില്‍ കാര്‍ നിര്‍ത്തി വിശ്രമിക്കുകയായിരുന്ന പാലക്കാട് സ്വദേശിയെ ഭീഷണിപ്പെടുത്തി പണം തട്ടി; 17കാരനുള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

മഞ്ചേശ്വരം: ഹൊസങ്കടിയില്‍ റോഡരികില്‍ കാര്‍ നിര്‍ത്തി വിശ്രമിക്കുകയായിരുന്ന പാലക്കാട് സ്വദേശിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസില്‍ 17കാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ മഞ്ചേശ്വരം എസ്.ഐ. ഇ. അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തു.

ബജങ്കളയിലെ മൊയ്തീന്‍ (21), കജെയിലെ 17കാരന്‍ എന്നിവരാണ് അറസ്റ്റിലായത്. കാറിലെത്തി തവണ വ്യവസ്ഥയില്‍ വസ്ത്രവില്‍പ്പന നടത്തുന്ന പാലക്കാട് സ്വദേശി ഹക്കീമിനെ ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

arrest

രണ്ടാഴ്ച മുമ്പ് രാത്രിയാണ് സംഭവം. ഉള്ളാളിലെ പള്ളിയില്‍ പോയി തിരികെ മടങ്ങുമ്പോഴാണ് ഹക്കിം ഉറക്കം തൂങ്ങുന്നതിനാല്‍ വിശ്രമിക്കാനായി ഹൊസങ്കടിയിലെ റോഡരികില്‍ കാര്‍ നിര്‍ത്തിയത്. അതിനിടെയാണ് സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്.

കുട്ടികളുടെ ഡ്രൈവിംഗ്: കാസര്‍കോട് ഈടാക്കിയത് 5 ലക്ഷം രൂപ പിഴ

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
2 arrested for taking money by threatening

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്