വീണ്ടും ദുരന്തം... ആലപ്പുഴയില്‍ കിണറ്റിലിറങ്ങിയ രണ്ട് യുവാക്കള്‍ ശ്വാസം കിട്ടാതെ മരിച്ചു

  • Written By: Desk
Subscribe to Oneindia Malayalam

ആലപ്പുഴ: മാന്‍ഹോളുകളിലും കിണറുകളിലും ഇറങ്ങുമ്പോള്‍ അപകടങ്ങള്‍ സംഭവിക്കുന്നത് ഒരു പതിവ് സംഭവം ആയിരിക്കുകയാണ് കേരളത്തില്‍. അടുത്തിടെയുണ്ടായ അപകടകങ്ങളില്‍ നിന്ന് ഇപ്പോഴും നാം പാഠം പഠിച്ചില്ലെന്ന് പറയേണ്ടി വരും.

ഏറ്റവും ഒടുവില്‍ രണ്ട് ചെറുപ്പക്കാരുടെ ജീവന്‍ ആണ് നഷ്ടമായത്. ആലപ്പുഴ മണ്ണഞ്ചേരി പൊന്നാട് ആണ് അപകടം നടന്നത്. ഇവിടത്തെ പൊന്നാടന്‍ ലൈം ഇന്‍ഡസ്ട്രീസിലെ ജീവനക്കാരായ ഗിരീഷ് അമല്‍, ഗിരീഷ് എന്നിവരാണ് മരിച്ചത്. ഈ സ്ഥാപനത്തിലെ കിണര്‍ വൃത്തിയാക്കി കുഴല്‍ കിണര്‍ സ്ഥാപിക്കുന്നതിനിടെ ആയിരുന്നു അപകടം.

Alappuzha Map

കിണറ്റില്‍ വെള്ളം വറ്റിയതിനെ തുടര്‍ന്ന് കുഴല്‍ കിണര്‍ സ്ഥാപിക്കാനുള്ള ശ്രമം ആയിരുന്നു. കിണറ്റിലെ മാലിന്യങ്ങള്‍ അമലും ഗിരീഷും ചേര്‍ന്ന് പുറത്തെത്തിച്ചു. അതിന് ശേഷം കുഴല്‍ കിണര്‍ സ്ഥാപിക്കുകയും ചെയ്തു.

എന്നാല്‍ ഈ സമയം കുഴല്‍ കിണറില്‍ നിന്ന് പുറത്ത് വന്ന വാതകം രണ്ട് പേര്‍ക്കും ശ്വാസം മുട്ടലുണ്ടാക്കി. അപകടം മനസ്സിലാക്കി രണ്ട് പേര്‍ ഇവരെ രക്ഷിക്കാന്‍ വേണ്ടി കിണറ്റില്‍ ഇറങ്ങുകയും ചെയ്തു. എന്നാല്‍ കടുത്ത ഇവര്‍ക്കും കടുത്ത ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയായിരുന്നു. ഈ രണ്ട് പേരേയും നാട്ടുകാര്‍ ഇടപെട്ട് പുറത്തെത്തിച്ചു. എന്നാല്‍, അമലും ഗിരീഷും കിണറ്റിലെ ചെളിയില്‍ കുടുങ്ങുകയായിരുന്നു.

പിന്നീട് ഫയര്‍ഫോഴ്‌സും പോലീസും എത്തിയാണ് രണ്ട് പേരേയും പുറത്തെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണപ്പെട്ട അമലും ഗിരീഷും ബന്ധുക്കളാണ്.

English summary
Two killed due to asphyxiation while cleaning well in Alappuzha

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്