കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താലിബാന്റെ ആക്രമണത്തില്‍ രണ്ട് മലയാളികള്‍ കൊല്ലപ്പെട്ടു

  • By Soorya Chandran
Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ രണ്ട് മലയാളികളുള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കോട്ടയം സ്വദേശി പൊന്നപ്പന്‍, കൊല്ലം സ്വദേശി രവീന്ദ്രന്‍ എന്നിവരാണ് മരിച്ച മലയാളികള്‍.

കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് വച്ചാണ് ആക്രമണം നടന്നത്. ബൈക്കിലെത്തിയായിരുന്നു താലിബാന്‍ തീവ്രവാദികള്‍ സ്‌ഫോടനം നടത്തിയത്.

Taliban

അമേരിക്കന്‍ സുരക്ഷാ സ്ഥാപനമായ ഡൈന കോര്‍പ്പ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു മരിച്ച അഞ്ച് പേരും. കൊല്ലപ്പെട്ടവരെല്ലാം തന്നെ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരായിരുന്നു.

ആക്രമണത്തില്‍ അമേരിക്ക ദു:ഖം രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയും കാബൂള്‍ വിമാനത്താവളത്തിന് നേരെ താലിബാന്റെ നേതൃത്വത്തില്‍ ശക്തമായ ആക്രണം ഉണ്ടായിരുന്നു. വിമാനത്താവളത്തിന് നേരെ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെ താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. 15 പേരെ വധിച്ചു എന്നാണ് താലിബാന്റെ അവകാശ വാദം.

ഇന്ത്യക്കാര്‍ക്കെതിരെ താലിബാന്‍ ആക്രമണം ഇപ്പോള്‍ അഫ്ഗാനിസ്ഥാനില്‍ പതിവായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം ഒരു ഇന്ത്യക്കാരനെ ഹെറാത്ത് പട്ടണത്തില്‍ നിന്ന് താലിബാന്‍ തട്ടിക്കൊണ്ടുപോയിരുന്നു . അഫ്ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരേയും പലതവണ താലിബാന്‍ ആക്രമണം നടത്തിയിട്ടുണ്ട് .

English summary
Two Malayalees were among five foreign guards killed by a Taliban suicide bomber riding a motorbike on Tuesday in an attack on Kabul airport, the Indian foreign ministry said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X