അവര്‍ക്കത് പാരമ്പര്യം... ഭാര്യമാര്‍ പെണ്‍കുട്ടികള്‍, പീഡനത്തിന് 20 പേര്‍ അറസ്റ്റില്‍...

  • Posted By: Sooraj
Subscribe to Oneindia Malayalam

വയനാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ വിവാഹം ചെയ്ത് കൂടെ താമസിപ്പിച്ചതിന് വയനാട്ടില്‍ 20 പേര്‍ അറസ്റ്റില്‍. ആദിവാസി യുവാക്കളെയാണ് പോലീസ് പിടികൂടിയത്.

ജ്വല്ലറി ഉടമ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി... ജോലിക്കാരി ചെയ്തത്, നാട് മുഴുവന്‍ പാട്ടായി...

ഇവര്‍ക്കെതിരേ കുട്ടികള്‍ക്കെതിരായ പീഡനവകുപ്പായ പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വയനാട്ടില്‍ നടന്ന വിവാഹങ്ങളാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്.

ഭാര്യാ, ഭര്‍ത്താക്കന്‍മാര്‍

ഭാര്യാ, ഭര്‍ത്താക്കന്‍മാര്‍

പ്രണയിച്ച് വിവാഹം കഴിച്ച് പിന്നീട് ഒരുമിച്ച് ഭാര്യാഭര്‍ത്താക്കന്‍മാരായി കഴിയുന്നതിനിടെയാണ് യുവാക്കളെ പോലീസ് പീഡനക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

സുപ്രീം കോടതി വിധി

സുപ്രീം കോടതി വിധി

ഭാര്യയാണെങ്കിലും പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് ബലാല്‍സംഗ കുറ്റമായി കണക്കാക്കാമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധി വന്നിരുന്നു. എന്നാല്‍ ഇതിനു മുമ്പ് തന്നെയാണ് വയനാട്ടില്‍ യുവാക്കളെ അറസ്റ്റ് ചെയ്തത്.

ആദിവാസികള്‍ക്ക് പ്രായം പ്രശ്‌നമല്ല

ആദിവാസികള്‍ക്ക് പ്രായം പ്രശ്‌നമല്ല

ആദിവാസികള്‍ക്കിടയില്‍ വിവാഹത്തിനു പ്രായം പ്രശ്‌നമാവാറില്ല. പാരമ്പര്യമായി അവര്‍ ചെയ്തു വരുന്നതും ഇതു തന്നെയാണ്. എന്നാല്‍ നിയമം കൂടുതല്‍ കര്‍ക്കശമാക്കിയതോടെയാണ് ഇവര്‍ കുടുങ്ങിയത്.

22 കാരന്റെ അറസ്റ്റ്

22 കാരന്റെ അറസ്റ്റ്

പൊഴുതന പഞ്ചായത്തിലെ പണിയ വിഭാഗത്തില്‍ പെട്ട 22 കാരനെ ജോലി പണി ചെയ്യുന്ന സ്ഥലത്തു വച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 45 ദിവസം മുമ്പ് ഇയാള്‍ വിവാഹം ചെയ്ത പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പുനരധിവാസ കേന്ദ്രത്തിലേക്ക് അയക്കുകയും ചെയ്തിരുന്നു.

യുവാവ് ചെയ്ത കുറ്റം

യുവാവ് ചെയ്ത കുറ്റം

16കാരിയെ ഒരു വര്‍ഷം പ്രണയിച്ച ശേഷം വിവാഹം കഴിക്കുകയും തുടര്‍ന്നു ഒരുമിച്ച് താമസിക്കുകയും ചെയ്തതാണ് യുവാവിനെതിരേ ചുമത്തിയ കുറ്റം. പെണ്‍കുട്ടി ലൈംഗികതയ്ക്കു ഇരയായിട്ടുണ്ടോയെന്നു വൈദ്യപരിശോധന നടത്തിയ ശേഷമാണ് പുനരധിവാസ കേന്ദ്രത്തിലാക്കിയത്.

യുവാവ് പറയുന്നത്

യുവാവ് പറയുന്നത്

തങ്ങളുടെ ആചാരമനുസരിച്ചുള്ള കാര്യം മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്നാണ് ജയിലിലുള്ള യുവാവ് പറയുന്നത്. ബലാല്‍സംഗവും 18 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്തുവെന്നതുമാണ് അറസ്റ്റ് ചെയ്ത യുവാക്കള്‍ക്കെതിരേ പോലീസ് ചുമത്തിയിരിക്കുന്നക്.

ബോധവവല്‍ക്കരണം നടത്തേണ്ടതുണ്ട്

ബോധവവല്‍ക്കരണം നടത്തേണ്ടതുണ്ട്

ആചാരങ്ങളുടെ പേരില്‍ ഇത്തരത്തിലുള്ള സംഭവങ്ങളെ ഒഴിവാക്കാന്‍ സാധിക്കില്ലെന്നാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

English summary
20 youths arrested for marrying childs in wayanad.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്