എല്ലാ വര്‍ക്കും വീട് പാഴ് വാക്കാകുമോ?ഒരു വീട്ടില്‍ കഴിയുന്നത് 21 പേര്‍,കണ്ണ് നനയും ഈ കാഴ്ച കണ്ടാല്‍!

  • By: Akshay
Subscribe to Oneindia Malayalam

കൊച്ചി: പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിലും ഒരു വീട്ടില്‍ ഒന്നിച്ച് കഴിയുന്നത് അഞ്ച് ദരിദ്ര കുടുംബങ്ങള്‍. ഭവന രഹിതര്‍ക്ക് നിരവധി പദ്ധതികള്‍ നിലവിലുള്ള സാഹചര്യത്തിലാണ് ഇത്തരം ഒരു കാഴ്ച കേരളം കാണേണ്ടി വരുന്നത്.

സഹോദരങ്ങളും മക്കളും ചെറുമക്കളുമായി 21 പേരാണ് ഒരു വീട്ടില്‍ കഴിയുന്നത്. കിര്‍ത്താഡ്‌സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംവരണ ലിസ്റ്റില്‍ നിന്ന് നീക്കിയതിനാല്‍ പ്രതിസന്ധിയിലായ കാക്കാല സമുദായത്തില്‍ പെട്ടവരാണ് ഇവര്‍. സര്‍ക്കാരിന്റെയോ തദ്ദേശ സാഥാപനങ്ങളുടെയോ സഹായം ഇവര്‍ക്ക് ലഭിക്കുന്നില്ലെന്ന മീഡിവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 താമസിക്കുന്നത് 21 പേര്‍

താമസിക്കുന്നത് 21 പേര്‍

കോതമംഗലം-തൃപ്പൂണിത്തുറ സംസ്ഥാന പാതയുടെ അരികിലെ കാക്കാല സമുദായക്കാരുടെ കോളനിയിലാണ് കണ്ണനും സഹോദരി കുമാരിയും മറ്റ് സഹോദരങ്ങളും അവരുടെ മക്കളും ചെറുമക്കളും എല്ലാം അടങ്ങുന്ന 21 പേര്‍ അഞ്ച് കുടുംബങ്ങളായി കഴിയുന്നത്.

 വീട്ടില്‍ എല്ലാവര്‍ക്കും കൂടി ഒരു കക്കൂസ്

വീട്ടില്‍ എല്ലാവര്‍ക്കും കൂടി ഒരു കക്കൂസ്

കുടുംബത്തിലെ എല്ലാവര്‍ക്കും ഉപയോഗിക്കാനായി നിറഞ്ഞു തുടങ്ങിയ ഒരു കക്കൂസ് മാത്രം.

ഭക്ഷണമുണ്ടാക്കുന്നത് ശോച്യാലയത്തിന്റെ സമീപം

ഭക്ഷണമുണ്ടാക്കുന്നത് ശോച്യാലയത്തിന്റെ സമീപം

മഴക്കാലത്ത് കക്കൂസിന് തൊട്ടടുത്ത് കെട്ടിയുണ്ടാക്കിയ ഷീറ്റിന് താഴെ അടുപ്പുകൂട്ടിയാണ് ഭക്ഷണമുണ്ടാക്കുന്നത്.

 ആനുകൂല്യങ്ങളില്ല

ആനുകൂല്യങ്ങളില്ല

പിന്നാക്കാവസ്ഥയിലാണ് കഴിയുന്നതെങ്കിലും സംവരണമോ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യമോ പോലും ഇവരുടെ സമുദായത്തിന് ലഭിക്കുന്നില്ല.

 ക്ഷയരോഗവും ശ്വാസം മുട്ടലും

ക്ഷയരോഗവും ശ്വാസം മുട്ടലും

ക്ഷയരോഗവും ശ്വാസം മുട്ടലും അലട്ടുന്ന 55 കാരനായ കണ്ണനാണ് അഞ്ച് കുടുംബങ്ങളിലെ കാരണവര്‍. ഭാര്യ സരസു വീടിന് പുറത്ത് ചവറ് കത്തിക്കുമ്പോള്‍ പൊള്ളലേറ്റ് മരിച്ചു.

 നഷ്ടപരിഹാരം കൊണ്ട് പടുത്തുയര്‍ത്തിയ ചെറ്റ കുടില്‍

നഷ്ടപരിഹാരം കൊണ്ട് പടുത്തുയര്‍ത്തിയ ചെറ്റ കുടില്‍

ഒരു സഹോദരന്‍ വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ കിട്ടിയ നഷ്ടപരിഹാരം കൊണ്ടാണ് ഓലക്കുടില്‍ മാറ്റി ഒറ്റമുറിയും അടുക്കളയുമുള്ള വീട് പണിതത്.

 കൂട്ടിച്ചേര്‍ത്ത മുറികള്‍

കൂട്ടിച്ചേര്‍ത്ത മുറികള്‍

അംഗങ്ങളുടെ എണ്ണം കൂടിയതോടെ കൂട്ടിച്ചേര്‍ത്ത ചെറിയ മുറികളും അടുക്കളയും ചായ്പ്പും എല്ലാം ഓരോ വീടുകളായി. ഇരുട്ടുനിറഞ്ഞ മുറികളില്‍ അഞ്ചും ആറും പേരടങ്ങിയ കുടുംബങ്ങള്‍ താമസിക്കുന്നു.

ഓഫീസുകള്‍ കറി ഇറങ്ങി

കുടുംബം ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ഒരു സഹായവും കിട്ടിയില്ല. ജീവിതത്തിലെ പ്രതീക്ഷകളെല്ലാം ഇപ്പോള്‍ കെട്ടുപോയിരിക്കുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

പ്ലസ് വണ്‍ പ്രവേശനം; സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി, സിബിഎസ്‌സി ഫലം വന്നാലും കാത്തിരക്കണം!കൂടുതല്‍ വായിക്കാം

ഭഗവതിയെ കാര്‍ക്കിച്ച് തുപ്പിയ എംടിയുടെ വെളിച്ചപ്പാട് എതിര്‍ക്കപ്പെടാത്തത്!! കാരണം ശശികല പറയും!!കൂടുതല്‍ വായിക്കാം

തിരുവനന്തപുരത്ത് ജോഗിങിനിറങ്ങുന്നവര്‍ കരുതിയിരിക്കണം; ഇരുളിന്‍മറവില്‍ അവരുണ്ട്, ആയുധങ്ങളുമായി!കൂടുതല്‍ വായിക്കാം

English summary
21 family members lived in one room home
Please Wait while comments are loading...