ടൂറിസ്റ്റ് വിസയില്‍ ഇറാനിലെത്തി... അപ്രത്യക്ഷരായ മലയാളികളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍
ദില്ലി: കാണാതായ മലയാളികള്‍ ഐസിസില്‍ ചേര്‍ന്നോ എന്ന കാര്യത്തില്‍ അധികൃതര്‍ ഒരു സ്ഥിരീകരണവും നല്‍കുന്നില്ല. എന്നാല്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇവരെ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കിട്ടിക്കൊണ്ടിരിയ്ക്കുന്നുണ്ട്.
കേരളത്തില്‍ നിന്ന് കാണാതായ 21 പേരും ഇറാനില്‍ എത്തിയിട്ടുണ്ടെന്നാണ് വിവരം. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലല്ല ഇത് പറയുന്നത്, മറിച്ച് കൃത്യമായ പാസ്‌പോര്‍ട്ട് വിവരങ്ങളെ അടിസ്ഥാനമാക്കിയാണ്.
കേരളത്തില്‍ നിന്ന് പോയവരില്‍ ആരും തന്നെ വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉപയോഗിച്ചിട്ടില്ലെന്നതാണ് സത്യം. എങ്ങോട്ടാണ് തങ്ങള്‍ പോകുന്നത് എന്നതില്‍ ഇവര്‍ക്ക് കൃത്യമായ ധാരണയും ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. ടൂറിസ്റ്റ് വിസയില്‍ ആണ് ഇവരെല്ലാം തന്നെ സിറിയയില്‍ എത്തിയത്.

21 പേരും
കേരളത്തില്‍ നിന്ന് അപ്രത്യക്ഷരായ 21 പേരും ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ എത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചു. അവിടെ നിന്ന് ഇവര്‍ സിറിയയിലേയ്ക്ക് കടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്.

ഇമിഗ്രേഷന്‍ രേഖകള്‍
കേരളത്തില്‍ നിന്ന് കാണാതായ 21 പേരുടേയും പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായിട്ടുള്ളത്.

ഒരുമിച്ചല്ല പോയത്
21 പേരും ഒരുമിച്ചല്ല ഇന്ത്യ വിട്ടത്. പലരും പല നഗരങ്ങളില്‍ നിന്നാണ് വിമാനമാര്‍ഗ്ഗം ടെഹ്‌റാനില്‍ എത്തിയിട്ടുള്ളത്.

ഗള്‍ഫ് രാജ്യങ്ങള്‍ വഴി
ഇന്ത്യയിലെ വ്യത്യസ്ത നഗരങ്ങളില്‍ നിന്നാണ് ഇവര്‍ യാത്ര തിരിച്ചത്. പിന്നീട് ഗള്‍ഫ് രാജ്യങ്ങളിലെത്തി അവിടെ നിന്ന് ഇറാനിലേയ്ക്ക് കടക്കുകയായിരുന്നത്രെ.

ടൂറിസ്റ്റ് വിസയില്‍
ടൂറിസ്റ്റ് വിസയിലാണ് ഇവര്‍ ഇറാനിലെത്തിയിട്ടുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

മെയ്, ജൂണ്‍, ജൂലായ്
മെയ് 24 നാണ് രണ്ട് പേരടങ്ങുന്ന ആദ്യ സംഘം ഇന്ത്യ വിട്ടത്.ബംഗളൂരുവില്‍ നിന്ന് കുവൈത്ത് വഴിയാണ് ഇവര്‍ സിറിയയില്‍ എത്തിയത്. ജൂലായ് അഞ്ചിനാണ് അവസാന സംഘം ഇന്ത്യ വിട്ടത്.

എല്ലാവരും ഒരുമിച്ചോ?
ഇറാനില്‍ എത്തിയതിന് ശേഷം 21 പേരും ഒരുമിച്ചാണോ യാത്ര തുടര്‍ന്നത് എന്ന കാര്യത്തില്‍ വ്യക്തതയൊന്നും ഇല്ല. അതിനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല.

പരസ്പരം
ഡോ ഇജാസും, അബ്ദുള്‍ റാഷിദും അപ്രത്യക്ഷരായ മിക്കവരുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവരാണ് ആളുകളെ ഐസിസിലേയ്ക്ക് റിക്രൂട്ട് ചെയ്തത് എന്നാണ് കരുതുന്നത്. അതുകൊണ്ട് ഇറാനില്‍ നിന്ന് ഇവര്‍ ഒരുമിച്ചായിരിക്കും യാത്ര തുടര്‍ന്നത് എന്ന് വിശ്വസിയ്‌ക്കേണ്ടി വരും.

സിറിയയിലോ ഇറാഖിലോ
ഇറാനില്‍ നിന്ന് ഇവര്‍ സിറിയയിലേക്കോ ഇറാഖിലേയ്‌ക്കോ കടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ഐസിസിന്റെ പ്രധാന കേന്ദ്രം ഇപ്പോഴും സിറിയ തന്നെയാണ്.

എളുപ്പമല്ല
ഐസിസിനെതിരെ അതി ശക്തമായ നിലപാടെടുക്കുന്ന രാഷ്ട്രമാണ് ഇറാന്‍. അവിടെ നിന്ന് സിറിയയിലേയ്ക്ക് കടക്കുക അത്ര എളുപ്പവും അല്ല.












Click it and Unblock the Notifications