കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപ് തീരത്ത് മയക്കുമരുന്ന് വേട്ട; 1500 കോടിയുടെ ഹെറോയിന്‍ പിടികൂടി; സംഘത്തില്‍ മലയാളികളും

Google Oneindia Malayalam News

കൊച്ചി: ലക്ഷദ്വീപ് തീരത്ത് മയക്കുമരുന്ന് വേട്ട. 1526 കോടി രൂപ വിലവരുന്ന 220 കിലോഗ്രാം ഹെറോയിനാണ് പിടിച്ചെടുത്തത്. തമിഴ്നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളാണ് ഹെറോയിനുമായി പ പിടിയിലായത്. ഡി.ആര്‍.ഐയും കോസ്റ്റ് ഗാര്‍ഡും നടത്തിയ സംയുക്ത പരിശോധനയില്‍ അഗത്തി തീരത്ത് നിന്നാണ് ബോട്ടുകള്‍ കസ്റ്റഡിയില്‍ എടുത്തത്.

ലക്ഷദ്വീപ് തീരത്തുകൂടെ മയക്കുമരുന്ന് കടത്ത് നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ഡിആര്‍ഐയും കോസ്റ്റ്ഗാര്‍ഡും ചേര്‍ന്ന് തിരച്ചില്‍ നടത്തിയത്. പിടികൂടിയ രണ്ട് ബോട്ടുകളും കുളച്ചലില്‍ നിന്നാണ് വന്നത്. ഒരു കിലോഗ്രാം വീതമുള്ള 218 പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍ പിടികൂടിയത്.

heroin

അഫ്ഗാനിസ്ഥാനില്‍ നിന്ന് എത്തിയ കപ്പലില്‍ നിന്നാണ് ബോട്ടുകളില്‍ മയക്കുമരുന്ന് ഇറക്കിയതെന്നാണ് വിവരം.തമിഴ്നാട്ടിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

പിടികൂടിയ ബോട്ടില്‍ ഉണ്ടായിരുന്ന ഇരുപത് മത്സ്യത്തൊഴിലാളികളെ കൊച്ചിയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുകയാണ്. ഇവരില്‍ നാല് മലയാളികളും ഉണ്ടെന്നണ് വിവരം. ബാക്കിയുള്ളവര്‍ കുളച്ചല്‍ സ്വദേശികളാണ്. ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. മയക്ക് മരുന്ന് വേട്ടയെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല

English summary
220 kilo heroin seized fom kochi coast, malayalis in custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X