മഞ്ചേശ്വരം യുഡിഎഫിന്, കെ സുരേന്ദ്രന്‍ രണ്ടാമതെന്ന് 24 ന്യൂസ് സര്‍വേ, ഉദുമയില്‍ എല്‍ഡിഎഫ് മുന്നില്‍
കാസര്‍കോട്: മഞ്ചേശ്വരത്ത് ഇത്തവണ യുഡിഎഫ് വിജയിക്കുമെന്ന് 24 ന്യൂസ് സര്‍വേ. ബിജെപി വളരെ പ്രതീക്ഷ വെക്കുന്ന മണ്ഡലമാണിത്. അതുകൊണ്ട് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ തന്നെയാണ് ഇവിടെ ബിജെപി ഇറക്കിയത്. എന്നാല്‍ സുരേന്ദ്രന്‍ രണ്ടാം സ്ഥാനത്ത് എത്തുമെന്ന് സര്‍വേ പ്രവചിക്കുന്നു. അതേസമയം എല്‍ഡിഎഫ് മൂന്നാം സ്ഥാനത്ത് എത്തും. മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി എകെഎം അഷ്‌റഫ് പ്രാദേശിക തലത്തില്‍ ജനപ്രിയനായത് കൊണ്ട് മണ്ഡലത്തില്‍ യുഡിഎഫിന് മുന്‍തൂക്കം നേടാനായെന്നാണ് സര്‍വേയുടെ വിലയിരുത്തല്‍.

നിലവില്‍ എംസി കമറുദ്ദീനെതിരെയുള്ള തട്ടിപ്പ് കേസ് അടക്കം ലീഗിനെ പ്രതിരോധത്തിലാക്കിയതാണ്. എന്നാല്‍ കമറുദ്ദീനെ മാറ്റിയത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. പിണറായി സര്‍ക്കാരിനും നിലവിലെ എംഎല്‍എ കമറുദ്ദീനും 50 മാര്‍ക്കില്‍ താഴെയാണ് മഞ്ചേശ്വരത്തെ വോട്ടര്‍മാര്‍ സര്‍വേയില്‍ നനല്‍കിയിരിക്കുന്നത്. പിണറായി സര്‍ക്കാരിന് 45 മാര്‍ക്കും കമറുദ്ദീന് 45 മാര്‍ക്കും തന്നെയാണ് സര്‍വേ നല്‍കിയിരിക്കുന്നത്. കമറുദ്ദീന്റെ പ്രകടനം വളരെ മികച്ചതെന്ന് 20 ശതമാനവും മികച്ചതെന്ന് 25 ശതമാനവും പറഞ്ഞു. ശരാശരിയെന്ന് 30 ശതമാനവും പറഞ്ഞു.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം
ഉദുമയില്‍ എല്‍ഡിഎഫ് വിജയം നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 49 ശതമാനം പേര്‍ ഉദുമയില്‍ എല്‍ഡിഎഫിന്റെ സിഎച്ച് കുഞ്ഞമ്പു വിജയിക്കുമെന്ന് സര്‍വേയില്‍ പറഞ്ഞു. 42 ശതമാനം പേരാണ് യുഡിഎഫിന്റെ പെരിയ ബാലകൃഷ്ണനെയാണ് പിന്തുണച്ചത്. അതേസമയം ഉദുമയില്‍ നൂറില്‍ 38 മാര്‍ക്ക് മാത്രമാണ് സര്‍വേയില്‍ പങ്കെടുത്തവര്‍ നല്‍കിയത്. എംഎല്‍എ കെ കുഞ്ഞിരാമന്റെ പ്രകടനം വളരെ മികച്ചതെന്ന് 21 ശതമാനവും മികച്ചതെന്ന് 26 ശതമാനവും പറഞ്ഞു. ശരാശരിയെന്ന് 25 ശതമാനവും സര്‍വേയില്‍ പറഞ്ഞു. എംഎല്‍എയ്ക്ക് മാത്രമായി നൂറില്‍ 39 മാത്രമാണ് നല്‍കിയത്.
കൃതി ഷെട്ടിയുടെ അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications