ഇത് പിണറായി സര്‍ക്കാര്‍ ഡാ... പറഞ്ഞാല്‍ പറഞ്ഞതാ! ഇടത് കാലത്തെ 26ല്‍ 25 യുഎപിഎ കേസും ഒഴിവാക്കും

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഇടത് കാലത്ത് രജിസ്റ്റര്‍ ചെയ്ത 26 യുഎപിഎ കേസുകളില്‍ 25 കേസും ഒഴിവാക്കും. അതേസമയം മുന്‍ സര്‍ക്കാരുകളുടെ കാലത്ത് രജിസ്റ്റര്‍ ചെയ്ത 136 കേസുകളില്‍ യുഎപിഎ കുറ്റം ചുമത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് 2002 മുതല്‍ 42 യുഎപിഎ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 26 എണ്ണവും ഇടത് സര്‍ക്കാരിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്തതാണ്. ഇതില്‍ 25 കേസിലും യുഎപിഎ കുറ്റം ഒഴിവാക്കും.

 ചന്തേര പോലീസ് സ്‌റ്റേഷന്‍

ചന്തേര പോലീസ് സ്‌റ്റേഷന്‍

കാസര്‍കോട് ജില്ലയിലെ ചന്തേര പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഒരു ഐസിസ് കേസില്‍ മാത്രമാണ് യുഎപിഎ നിലനില്‍ക്കുക.

 കുറ്റപത്രം സമര്‍പ്പിച്ചു

കുറ്റപത്രം സമര്‍പ്പിച്ചു

162 കോസുകളാണ് കേരളത്തില്‍ യുഎപിഎ ചുമത്തിയിട്ടുള്ളത്. അതില്‍ 120 കേസുകളില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

 നടപടികള്‍ വേഗത്തില്‍

നടപടികള്‍ വേഗത്തില്‍

വേഗത്തില്‍ ഈ കേസുകളില്‍ യുഎപിഎ പ്രകാരമുള്ള കോടതി നടപടികള്‍ അവസാനിപ്പിക്കാനുള്ള ശ്രമം വേണമെന്ന് ആഭ്യന്തര വകുപ്പില്‍ നിന്ന് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 പോലീസ്

പോലീസ്

ഗവ. പ്ലീഡര്‍ സുമന്‍ ചക്രവര്‍ത്തി, ഡിജിപി ലോക്‌നാഥ് ബെഹ്‌റ, പോലീസിന്റെ നിയമകാര്യ ഉപദേഷ്ടാവ് എന്നിവരാണ് കേസുകള്‍ പുന:പരിശോധിച്ചത്.

English summary
25 of 26 UAPA cases registered in present LDF Government in Kerala droped
Please Wait while comments are loading...