ഹാസനില്‍ ബസുകള്‍ കൂട്ടിയിടിച്ച് പാണലത്തെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയടക്കം മൂന്ന് പേര്‍ മരിച്ചു

  • Posted By:
Subscribe to Oneindia Malayalam

ഹാസന്‍: ഹാസനില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പാണലം സ്വദേശിനിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയടക്കം മൂന്ന് പേര്‍ മരിച്ചു.

ബോംബെന്ന് കരുതി കസ്റ്റഡിയിലെടുത്ത പൈപ്പിനുള്ളിൽ ചാരം

ചെങ്കള പഞ്ചായത്ത് മെമ്പര്‍ അബ്ദുല്‍ സലാം പാണലത്തിന്റെ മകള്‍ ഫാത്തിമ സുനീറ (27)യാണ് മരിച്ചത്. ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണ് സുനീറ. കാസര്‍കോട്ട് നിന്ന് ബംഗളൂരുവിലേക്ക് പോകുമ്പോഴാണ് അപകടം നടന്നത്. അബ്ദുല്‍ സലാം(57), മംഗളൂരു കദ്രിയിലെ വിദ്യ(50), പുത്തൂര്‍ കബക്കയിലെ രവികുമാര്‍ (33), മംഗളൂരു കദ്രിയിലെ സതീഷ് കാമത്ത് (60), ബൊമ്മബെട്ടയിലെ നവീന്‍ പ്രകാശ് (35), മംഗളൂരു അത്താവറിലെ ഷാനന്‍ (21), മല്ലേശ്വരയിലെ നാരായണ (40), എന്നിവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

bus

ഇന്ന് പുലര്‍ച്ചെ 3മണിക്ക് ഹാസന്‍ തളികുളെ ആലൂരിലാണ് അപകടം നടന്നത്. കെഎസ്ആര്‍ടിസി ബസും എതിരെ വന്ന സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
3 died in bus accident; Haasan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്