റോഡിലെഴുതിയതിനെ ചൊല്ലി തര്‍ക്കം; സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം നാലുപേര്‍ക്ക് പരിക്ക്

  • Posted By:
Subscribe to Oneindia Malayalam

മുന്നാട്: സമ്മേളന പ്രചാരണം റോഡില്‍ എഴുതിയതുമായി ബന്ധപെട്ട് സംഘര്‍ഷം. സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. പറയംപള്ളം ബ്രാഞ്ച് സെക്രട്ടറി വി.എന്‍. പുഷ്പരാജ്, ഡി.വൈ.എഫ്.ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറി ടി.വി. അഖില്‍ (20), മിഥുന്‍ രാജ് (21), കെ. സുരേഷ് പുലിക്കോട് (21) എന്നിവര്‍ക്കാണ് പരിക്ക്. മിഥുന്‍രാജിന് തലക്കാണ് പരിക്ക്. പൂടംക്കല്ല് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മുന്നാട് കുണ്ടംപാറയിലാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടായത്.

മാധ്യമപ്രവർത്തകർ ഇങ്ങനെയൊന്നും ആയാൽ പറ്റില്ല... നന്നാക്കാനൊരുങ്ങി പിണറായി സർക്കാർ, പുതിയ പദ്ധതി?

പടുപ്പില്‍ നടക്കുന്ന സി.പി.എം ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡിലെഴുതിയിരുന്നു. അവിടെയെത്തിയ ഒരു സംഘം ഇതിനെ ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടായി. വിവരമറിഞ്ഞെത്തിയ പൊലീസ് റോഡില്‍ എഴുതുന്നത് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

cpm

എന്നാല്‍ തങ്ങളെഴുതിയതിന്റെ മുകളിലൂടെ മറുവിഭാഗം ആളുകള്‍ എഴുതിയതിനെ ചോദ്യം ചെയ്തപ്പോള്‍ കത്തിയും വടിയുമായി തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നും ബി.ജെ.പി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നും സി.പി.എം. ആരോപിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
4 injured in dispute including cpm branch secretary

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്