കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനത്താവളത്തില്‍ നക്ഷത്ര ആമകളെ പിടികൂടി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 400 നക്ഷത്ര ആമകളെ പിടിച്ചെടുത്തു. ആമകളെ വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെയാണ് പിടികൂടിയത്. തമിഴ്‌നാട് സ്വദേശിയെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആമകളെ കൊളംബോയിലേക്ക് കടത്താനാണ് ഉദ്ദേശിച്ചിരുന്നതത്രെ. നാനൂറ് ആമകള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കോടിക്കണക്കിന് രൂപ വിലവരും എന്നാണ് കസ്റ്റംസ് അധികൃതര്‍ നല്‍കുന്ന വിവരം.

ഓമന വളര്‍ത്തുമൃഗങ്ങളില്‍ മുന്‍നിരയിലാണത്രെ നക്ഷത്ര ആമകളുടെ സ്ഥാനം കൂടാതെ ഇവയുടെ ഇറച്ചിക്ക് ഔഷധ ഗുണം ഉണ്ടെന്ന പ്രചാരണവും ഉണ്ട്. ഇത് രണ്ടും കാരണം ഇവ വ്യാപകമായി വേട്ടയാടപ്പെടുകയാണ്.

വിമാനത്താവളത്തില്‍ ആമ

വിമാനത്താവളത്തില്‍ ആമ

നാനൂറ് നക്ഷത്ര ആമകളെയാണ് വിദേശത്തേക്ക് കടത്താനുള്ള ശ്രമത്തിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് പിടിച്ചെടുത്തത്. കാര്‍ഡ് ബോര്‍ഡ് ബോക്‌സുകളിലാണ് ആമകളെ സൂക്ഷിച്ചിരുന്നത്.

വളര്‍ത്തുമൃഗം

വളര്‍ത്തുമൃഗം

വിദേശ രാജ്യങ്ങളില്‍ ഓമന വളര്‍ത്തുമൃഗങ്ങളില്‍ പ്രധാനിയാണത്രെ ഈ നക്ഷത്ര ആമകള്‍. വമ്പന്‍ പണക്കാരാണ് ഇവയുടെ ആവശ്യക്കാര്‍

ഇറച്ചി ഔഷധം

ഇറച്ചി ഔഷധം

നക്ഷത്ര ആമയുടെ ഇറച്ചിക്ക് ഔഷധ ഗുണമുണ്ടെന്നാണ് വ്ാപകമായ പ്രചാരണം. പലപ്പോഴും ഇറച്ചിയാക്കാണ് ഇവയെ പിടിക്കുന്നത് എന്നതാണ് കഷ്ടം. ഇതുകൊണ്ട് തന്നെ വംശനാശ ഭീഷമി നേരിട്ടുകൊണ്ടിരിക്കുകയാണ് ഈ ജീവി വര്‍ഗ്ഗം.

ഇന്ത്യയിലും ശ്രീലങ്കയിലും

ഇന്ത്യയിലും ശ്രീലങ്കയിലും

ഇന്ത്യയിലും ശ്രീലങ്കയിലും ആണ് നക്ഷത്ര ആമകളെ കൂടുതലായും കണ്ടുവരുന്നത്. പുറംതോടിലെ നക്ഷത്രാകൃതിയിലുള്ള വരകളാണ് ഇതിന്റെ ഭംഗി. പൊതുവേ വലുപ്പം കുറഞ്ഞ ഇവക്ക് 80 വര്‍ഷം വരെയാണ് ആയുസ്സ്‌.

English summary
400 Indian Star Tortoise seized from Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X