കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

54ല്‍ 20 പിടിച്ചാല്‍ പിണറായിക്ക് രണ്ടാമൂഴം; ഇനി ഒരാഴ്ച... ആത്മവിശ്വാസത്തില്‍ ഉമ്മന്‍ ചാണ്ടി, ചിത്രം മാറുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടന്നു. ഒരാഴ്ച പിന്നിട്ടാല്‍ കേരളം പോളിങ് ബൂത്തിലെത്തും. നേരത്തെ പ്രചാരണത്തിന് ഇറങ്ങിയ ഇടതുപക്ഷം തന്നെയാണ് ഇപ്പോഴും ഒരുപടി മുന്നില്‍. എന്നാല്‍ യുഡിഎഫ് അവസാന നിമിഷം ചില രാഷ്ട്രീയ തന്ത്രങ്ങള്‍ പയറ്റുമെന്ന ആശങ്ക സിപിഎമ്മിനുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും മറിയുന്ന 54 മണ്ഡലങ്ങളുണ്ട് കേരളത്തില്‍. ഇവയാണ് ഇത്തവണയും ഗതി നിര്‍ണയിക്കുക. ഇതില്‍ 20 മണ്ഡലങ്ങള്‍ ഇടത്തോട്ട് ചാഞ്ഞാല്‍ പിണറായി വിജയന് രണ്ടാമൂഴം ലഭിക്കും. വിശദാംശള്‍ ഇങ്ങനെ....

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

Recommended Video

cmsvideo
ഫിറോസ് കുന്നുംപറമ്പിൽ വരില്ലേ ? ജലീലിനെ ക്ഷ വരപ്പിച്ചു ഈ കാന്താരി

സീറ്റുറപ്പിച്ച് ഇരുമുന്നണികളും

സീറ്റുറപ്പിച്ച് ഇരുമുന്നണികളും

ശക്തമായ രാഷ്ട്രീയ പോരാണ് കേരളത്തിലെ 140 മണ്ഡലങ്ങളിലും പ്രകടമാകുന്നത്. എന്നാല്‍ പകുതിയിലധികം മണ്ഡലങ്ങളിലും തങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന സീറ്റുകള്‍ എല്‍ഡിഎഫും യുഡിഎഫും ഉറപ്പിച്ചുകഴിഞ്ഞു. 54 മണ്ഡലങ്ങളാണ് മാറിമറിയുന്നവ. ഈ മണ്ഡലങ്ങളില്‍ തിളങ്ങാന്‍ സാധിക്കുന്നവരാണ് കേരളം ഭരിക്കുക.

51ല്‍ എല്‍ഡിഎഫ്

51ല്‍ എല്‍ഡിഎഫ്

51 മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തില്‍ വളരെ മുന്നിലാണ്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലവും ഇവര്‍ക്ക് അനുകൂലമാണ്. മാത്രമല്ല, കഴിഞ്ഞകാല നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളും ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്ന മണ്ഡലങ്ങളാണിത്.

71 എന്ന മാന്ത്രിക സംഖ്യ

71 എന്ന മാന്ത്രിക സംഖ്യ

51ല്‍ ഇടതുപക്ഷം ഉറപ്പിച്ച് നില്‍ക്കുമ്പോള്‍ ഇനി ബാക്കി വേണ്ടത് 20 സീറ്റുകളാണ്. 71 എന്ന മാന്ത്രിക സംഖ്യയിലെത്തുന്നവര്‍ക്കാണ് സംസ്ഥാനം ഭരിക്കാന്‍ സാധിക്കുക. അവിടെയാണ് മാറിമറിയുന്ന 54 മണ്ഡലങ്ങളുടെ പ്രസക്തി. ഈ മണ്ഡലങ്ങള്‍ ആര്‍ക്കൊപ്പമാണോ അവര്‍ ഭരിക്കും.

യുഡിഎഫിന്റെ പ്രതീക്ഷ

യുഡിഎഫിന്റെ പ്രതീക്ഷ

യുഡിഎഫ് വിജയം ഉറപ്പിച്ച മണ്ഡലങ്ങള്‍ 35 ആണ്. ഇവിടെ വ്യക്തമായ മേല്‍ക്കൈ വോട്ടിലും കഴിഞ്ഞകാല കണക്കുകളിലും യുഡിഎഫിനുണ്ട്. 36 മണ്ഡലങ്ങള്‍ കൂടി യുഡിഎഫിന് ഉറപ്പിക്കാന്‍ സാധിച്ചാല്‍ ഭരണം പിടിക്കാം. യുഡിഎഫ് തരംഗത്തിന് ഇതുവരെ പ്രകടമായ സാധ്യതകള്‍ കാണുന്നില്ല. മാത്രമല്ല, ബിജെപിയുടെയും പ്രാദേശിക കൂട്ടായ്മകളുടെയും സാന്നിധ്യം യുഡിഎഫിന് ഭീഷണി സൃഷ്ടിക്കുന്നു.

 യുഡിഎഫ് തരംഗമുണ്ടായപ്പോള്‍

യുഡിഎഫ് തരംഗമുണ്ടായപ്പോള്‍

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് തൂത്തുവാരിയതായിരുന്നു കേരളത്തിലെ ചിത്രം. അതിന് കാരണം രണ്ടെണ്ണമായിരുന്നു. ഒന്ന് ബിജെപി വീണ്ടും രാജ്യം ഭരിക്കരുത് എന്ന മലയാളികളുടെ വികാരം. മറ്റൊന്ന് രാഹുല്‍ ഗാന്ധി വയനാട് മല്‍സരിച്ചതിലൂടെ ഉണ്ടായ ഒരു രാഹുല്‍ തരംഗവും. 20ല്‍ 19ലും യുഡിഎഫ് ജയിക്കുകയായിരുന്നു.

ആവേശത്തില്‍ പ്രവര്‍ത്തകര്‍

ആവേശത്തില്‍ പ്രവര്‍ത്തകര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫ് തരംഗം ഇപ്പോഴില്ല. അടുത്തിടെ പുറത്തുവന്ന ചാനല്‍ സര്‍വ്വെ ഫലങ്ങളെല്ലാം ഇടതുപക്ഷത്തിന് അനുകൂലമാണ്. ഈ തിരഞ്ഞെടുപ്പ് ജീവന്‍ മരണ പോരാട്ടമാണ് എന്ന ഒരു തോന്നല്‍ യുഡിഎഫ് ക്യാമ്പില്‍ ഉടലെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ യുഡിഎഫ് പ്രവര്‍ത്തകരില്‍ ആവേശം പ്രകടമാണ്.

പ്രതീക്ഷ നല്‍കുന്ന ഘടകം

പ്രതീക്ഷ നല്‍കുന്ന ഘടകം

ചാനല്‍ സര്‍വ്വെകള്‍ക്ക് ഉമ്മന്‍ ചാണ്ടി കഴിഞ്ഞ ദിവസം നന്ദി പറഞ്ഞത് ഈ സാഹചര്യത്തിലാണ്. ഞങ്ങള്‍ എത്ര ശ്രമിച്ചിട്ടും സജീവമാകാത്ത പ്രവര്‍ത്തകര്‍ പോലും ഇപ്പോള്‍ മുഴുസമയം പ്രവര്‍ത്തിക്കുന്നു. ചാനല്‍ സര്‍വ്വെകളില്‍ ഇടതുപക്ഷം ജയിക്കുമെന്ന വിധികള്‍ വന്നതോടെ പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുവന്നിട്ടുണ്ട് എന്ന് ഉമ്മന്‍ ചാണ്ടി പറയുന്നു.

തെക്കന്‍ കേരളം പിടിക്കാന്‍ തന്ത്രം

തെക്കന്‍ കേരളം പിടിക്കാന്‍ തന്ത്രം

രാഹുലിനെയും ഒപ്പം പ്രിയങ്കയെയും കളത്തിലിറക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ചിത്രം മാറുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പ്രിയങ്ക ഗാന്ധി കേരളത്തിലുണ്ടാകും. കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് അവര്‍ പ്രധാനമായും കേന്ദ്രീകരിക്കുക. എറണാകുളം മുതല്‍ പത്തനംതിട്ട വരെയുള്ള മണ്ഡലങ്ങളില്‍ രാഹുല്‍ പ്രചാരണം നടത്തിയിരുന്നു. തെക്കന്‍ കേരളം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീക്കം.

മാറിമറിയുന്ന മണ്ഡലങ്ങള്‍ ഇങ്ങനെ

മാറിമറിയുന്ന മണ്ഡലങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം, എറണാകുളം ഒമ്പത് വീതം മണ്ഡലങ്ങള്‍, കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ മൂന്ന് വീതം, കോഴിക്കോട് ആറ്, തൃശൂരിലും ആലപ്പുഴയിലും നാല്, പാലക്കാട്, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ രണ്ടു വീതം, കാസര്‍കോട് ഒരു മണ്ഡലം എന്നിവിടങ്ങളിലാണ് ഇരുമുന്നണികള്‍ക്കും വ്യക്തമായ ഉറപ്പില്ലാത്തത്. ഈ മണ്ഡലങ്ങളില്‍ ഇത്തവണ പൊരിഞ്ഞ പോരാട്ടമാണ്. ഇവിടെ മേല്‍ക്കൈ നേടുന്നവര്‍ക്ക് ഭരണം നടത്താം.

ലേറ്റായി വന്താലും... വൈകി പ്രചാരണം തുടങ്ങി നടി പ്രിയങ്ക; അരൂരില്‍ പൊരിഞ്ഞ പോര്, എന്തുകൊണ്ട് രാഷ്ട്രീയംലേറ്റായി വന്താലും... വൈകി പ്രചാരണം തുടങ്ങി നടി പ്രിയങ്ക; അരൂരില്‍ പൊരിഞ്ഞ പോര്, എന്തുകൊണ്ട് രാഷ്ട്രീയം

മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

English summary
54 swing seats in Kerala that crucial for both LDF and UDF; These are details
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X