രാഗ-ഭാവ- താളങ്ങളുടെ അരങ്ങുണര്‍ന്നു
കാസര്‍കോട്: 58-ാമത് കാസര്‍കോട് റവന്യു ജില്ലാ കലോത്സവത്തിന് വേദികള്‍ ഉണര്‍ന്നു. 13 സ്‌റ്റേജുകളിലായാണ് മത്സരങ്ങള്‍ നടന്നുവരുന്നത്. പ്രധാന വേദിയില്‍ ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി, യു.പി വിഭാഗം ദേശഭക്തിഗാനം, മാര്‍ഗംകളി, പരിച മുട്ടുകളി, ചവിട്ടുനാടകം എന്നിവ നടന്നുവരുന്നു. രണ്ടാം വേദിയില്‍ വയലിന്‍, ഓറിയന്റല്‍, ഗിത്താര്‍ എന്നിവ നടക്കുന്നു.
മറ്റു വേദികളില്‍ ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, പദ്യം ചൊല്ലല്‍, അക്ഷര ശ്ലോകം, കഥാകഥനം, പഥകം, മോണോ ആക്ട്, മിമിക്രി, ഓട്ടംതുള്ളല്‍, ഖുര്‍ആന്‍ പാരായണം, ഗദ്യ വായന, മുഷ്‌റഹ്, അറബിക് മോണോ ആക്ട്, അറബിക് ചിത്രീകരണം, ഇംഗ്ലീഷ് കിറ്റ്, കന്നഡ പ്രസംഗം, പദ്യം ചൊല്ലല്‍, അക്ഷരശ്ലോകം, കാവ്യ കേളി, പൂരം കളി, ബാന്റ് മേളം തുടങ്ങിയ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. വൈകീട്ട് മൂന്നിന് ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്രധാനവേദിയില്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കെ. കുഞ്ഞിരാമന്‍ എം.എല്‍.എ.

അധ്യക്ഷത വഹിക്കും. മികച്ച പി.ടി.എ.ക്കുള്ള അവാര്‍ഡ് വിതരണം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍വ്വഹിക്കും. ലോഗോ രൂപപ്പെടുത്തിയയാള്‍ക്ക് എം. രാജഗോപാലന്‍ എം.എല്‍.എ.യും സ്വാഗതഗാനം രചയിതാവിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീറും ഉപഹാരം സമ്മാനിക്കും. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു, ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.












Click it and Unblock the Notifications