• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സൗമിനി ജെയിന്‍ തെറിക്കും.... ആറ് വനിതാ കൗണ്‍സിലര്‍മാര്‍ മേയര്‍ക്കെതിരെ രംഗത്ത്

കൊച്ചി: മേയര്‍ സൗമിനി ജെയിനിനെതിരെ പടയൊരുക്കവുമായി കോണ്‍ഗ്രസ് നേതൃത്വം. എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചതിന് പിന്നാലെ ആറ് വനിതാ കൗണ്‍സിലര്‍മാരും രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ മേയര്‍ പുറത്താവുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ രണ്ട് കൗണ്‍സിലര്‍മാരുടെ പിന്‍ബലത്തില്‍ കെപിസിസി നേതൃത്വത്തെയും എറണാകുളം എംപി ഹൈബി ഈഡനെയും സൗമിനി ജെയിന്‍ വെല്ലുവിളിച്ചിരുന്നു.

എന്നാല്‍ മേയറില്‍ നിന്നുണ്ടായ വെല്ലുവിളി കെപിസിസിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇവരെ എത്രയും പെട്ടെന്ന് തന്നെ നീക്കണമെന്നാണ് ആവശ്യം. മുന്‍ എസ്എഫ്‌ഐക്കാരിയുടെ ധാര്‍ഷ്ട്യം എന്ന് വരെ മുന്നണിയില്‍ നിന്ന് കുറ്റപ്പെടുത്തലുണ്ടായിരുന്നു. അതേസമയം തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമാണ് ഉള്ളത്. ഈ സാഹചര്യത്തില്‍ മേയറെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്ന് ഒരു വിഭാഗം വാദിക്കുന്നുണ്ട്.

മേയര്‍ പുറത്താവും

മേയര്‍ പുറത്താവും

സൗമിനി ജെയിനെതിരെ പടയൊരുക്കം ശക്തമായതോടെ അവരെ മാറ്റുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. കോണ്‍ഗ്രസിലെ ആറ് വനിതാ കൗണ്‍സിലര്‍മാരും ഇതേ ആവശ്യവുമായി രംഗത്തെത്തി. രണ്ടരവര്‍ഷത്തിന് ശേഷം മേയര്‍ സ്ഥാനമൊഴിയാമെന്ന മുന്‍ ധാരണ പാര്‍ട്ടിയിലുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ മേയറെ അപമാനിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനം തെറ്റാണെന്നും വനിതാ കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

ധാരണ തെറ്റിച്ചു

ധാരണ തെറ്റിച്ചു

രണ്ടര വര്‍ഷത്തിന് ശേഷം സ്ഥാനമൊഴിയാമെന്ന പാര്‍ട്ടിയിലെ ധാരണ കുടുംബ കാര്യങ്ങളടക്കം ചൂണ്ടിക്കാട്ടി മേയര്‍ ലംഘിച്ചെന്ന് ഈ ആറ് കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു. മേയറെ മാറ്റിയില്ലെങ്കില്‍ കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ നേരില്‍ കണ്ട് പ്രതിഷേധമറിയിക്കുമെന്നും ഇവര്‍ പറഞ്ഞു. അതേസമയം മേയറെ അനുകൂലിച്ച് രണ്ട് വനിതാ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയതോടെയാണ് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയത്.

പറഞ്ഞത് ഇങ്ങനെ

പറഞ്ഞത് ഇങ്ങനെ

കാലാവധി കഴിഞ്ഞപ്പോള്‍ ആദ്യ മകളുടെ വിവാഹമായതിനാല്‍ അത് കഴിഞ്ഞ് സ്ഥാനം ഒഴിയാമെന്ന് മേയര്‍ നിലപാടെടുത്തു. ഇത് അംഗീകരിച്ചെങ്കിലും, ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പും പാര്‍ലമെന്റ് തിരഞ്ഞെടുപ്പും വന്നപ്പോള്‍ പെട്ടെന്നൊരു സ്ഥാനമാറ്റം ഗുണമാകില്ലെന്ന് വിശദീകരിച്ചതിനെ തുടര്‍ന്ന് തുടരാന്‍ അനുവദിക്കുകയായിരുന്നു. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും മേയര്‍ മാറുന്നതിന് വിമുഖത തുടരുന്ന പശ്ചാത്തലത്തിലാണ് പരസ്യമായി രംഗത്ത് വന്നതെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.

അതില്‍ കാര്യമില്ല

അതില്‍ കാര്യമില്ല

മേയര്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് മാറാന്‍ ആവശ്യപ്പെടുന്നതെന്ന് പറയുന്നതില്‍ കാര്യമില്ല. മുന്‍ ധാരണപ്രകാരമാണ് ഈ ആവശ്യം. നഗരസഭയില്‍ യുഡിഎഫിന് വീണ്ടും ഭരണം ലഭിച്ചത് ജനങ്ങള്‍ക്ക് വിശ്വാസമുള്ളത് കൊണ്ടാണ്. ഇപ്പോള്‍ കാര്യകക്ഷമമായി പ്രവര്‍ത്തിക്കാതിരുന്നാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകും. ഭരണ കാലാവധിയുടെ അവസാന വര്‍ഷങ്ങള്‍ കാര്യമായി പ്രവര്‍ത്തിക്കേണ്ട സമയമാണ്. ഇവിടെ മേയറെ മാത്രം മോശക്കാരിയാക്കി മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.

മുല്ലപ്പള്ളി തീരുമാനിക്കും

മുല്ലപ്പള്ളി തീരുമാനിക്കും

മേയറെ മാറ്റുന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് കെപിസിസി. അന്തിമ തീരുമാനമെടുക്കാന്‍ മുല്ലപ്പള്ളിയെയാണ് ചുമതലപ്പെടുത്തിയത്. വിഎം സുധീരനും എംഎം ഹസനും കെവി തോമസും സൗമിനി ജെയിന് വേണ്ടി വാദിക്കുന്നുണ്ട്. മുല്ലപ്പള്ളി കടുത്ത സമ്മര്‍ദത്തിലാണ്. രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ ചാണ്ടിയുമായും ആലോചിച്ച് തീരുമാനിക്കാമെന്നാണ് മുല്ലപ്പള്ളിയുടെ നിലപാട്. മേയറെ മാറ്റുന്നതിനോട് ഇവര്‍ക്കും അനുകൂല നിലപാടല്ലെന്നാണ് സൂചന.

പുതിയ തന്ത്രമൊരുക്കി സോണിയ... പവാറുമായി രഹസ്യകൂടിക്കാഴ്ച്ച, സര്‍ക്കാര്‍ നീക്കം സജീവം

English summary
6 congress councilers against soumini jain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X