മുലപ്പാല്‍ കുടിച്ച കുട്ടി പെട്ടെന്ന് ഉറങ്ങി; പിന്നെ കണ്ടത് തണുത്ത് വിറങ്ങലിച്ച ശരീരം

  • By: Akshay
Subscribe to Oneindia Malayalam

മലയിന്‍കീഴ്: മുലപ്പാല്‍ കുടിച്ച ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ച നിലയില്‍. മുലപ്പാല്‍ കൊടുത്ത് അമ്മ തൊട്ടിലില്‍ കിടത്തിയ കുട്ടിയെയാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. പേയാട് കുരിശുമുട്ടം കെവി നഗര്‍, കുഴിവിള പുത്തന്‍ വീട്ടില്‍ വിഷ്ണു-ആശ ദമ്പതികളുടെ മകള്‍ അക്ഷരയാണ് മരിച്ചത്.

ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഉച്ചയ്ക്ക് ഒരു മണിയോടെ പാല്‍ കൊടുക്കുമ്പോള്‍ കുഞ്ഞ് മയക്കത്തിലായി. അതിന് ശേഷം അമ്മ തൊട്ടിലില്‍ കിടത്തി ഉറക്കുകയായിരുന്നു. അരമണിക്കൂര്‍ കഴിഞ്ഞ് കുഞ്ഞിനെ എടുക്കാന്‍ അമ്മ ചെന്ന നോക്കുമ്പോള്‍ കുഞ്ഞ് തണുത്ത് വിറങ്ങലിച്ച നിലയിലായിരുന്നു.

Baby

പെട്ടെന്ന് തന്നെ കുട്ടിയെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജീവന്‍ നഷ്ടപ്പെട്ടതായി ഡോക്ടര്‍ സ്ഥിരീകരിക്കുകയായിരുന്നു. പോലീസ് സ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹം മോര്‍ച്ചരിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

English summary
6 month year old girl died in Thiruvananthapuram
Please Wait while comments are loading...