കേരളം കുടിക്കുന്നത് മലിന ജലം; 73 ശതമാനം ജലസ്രോതസ്സുകളും മലിനം... ഹോട്ടലുകാര്‍ ചെയ്യുന്ന ക്രൂരത

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: 44 നദികളും ഒരുപാട് കായലുകളും എണ്ണിയാലൊതുങ്ങാത്ത കുളങ്ങളും കിണറുകളും ഒക്കെയുള്ള നാടാണ് കേരളം. എന്നാല്‍ കുടിവെള്ളത്തിന്റെ കാര്യത്തില്‍ കേരളത്തിന്റെ സ്ഥിതി അത്രയ്ക്ക് ശുഭകരമല്ലെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന പഠനങ്ങള്‍ തെളിയിക്കുന്നത്. കുടിക്കാന്‍ വെള്ളമില്ല എന്നത് മാത്രമല്ല പ്രശ്‌നം, ഉള്ളത് മലിന ജലം ആണ് എന്നതാണ്.

കേരളത്തിലെ ഡോക്ടർമാർ പെട്ടെന്ന് മരിക്കുന്നു; അകാല ചരമങ്ങൾക്കുള്ള കാരണങ്ങൾ... ഞെട്ടിപ്പിക്കുന്ന പഠനം

കേരളത്തിലെ ജല സ്രോതസ്സുകളില്‍ 73 ശതമാനവും മലിനമാണെന്ന പഠന റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍. സംസ്ഥാത്ത് ആദ്യമായാണ് ഇത്തരം ഒരു പഠനം നടത്തുന്നത്. പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ആയിരുന്നു.

Water

കേരളത്തിലെ 58,463 കുടുംബങ്ങളുമായി ബന്ധപ്പെട്ടാണ് പഠനം നടത്തിയത്. കേരളത്തിലെ നദികളും അരുവികളും കുളങ്ങളും കായലുകളും കിണറുകളും അടക്കം 3,606 ജല സ്രോതസ്സുകള്‍ പൂര്‍ണമായും മലിനമാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. 27 ശതമാനത്തോളം സ്രോതസ്സുകള്‍ ഭാഗികമായും മലിനമാക്കപ്പെട്ട നിലയില്‍ ആണ് ഉള്ളത്.

വീണ്ടും 'സംഘി ദുരന്തം'... ടോം മൂഡിയുടെ ഫേസ്ബുക്കിലെ പൊങ്കാല 'കമ്മി' വകയല്ല; എല്ലാം ഫേക്ക് സംഘികള്‍?

ഹോട്ടലുകളും വീടുകളും തന്നെ ആണ് ജല സ്രോതസ്സുകളെ മലിനമാക്കുന്നതില്‍ മുന്‍ പന്തിയില്‍ ഉള്ളത്. ജലം മലിനമാക്കുന്നതില്‍ 55.2 ശതമാനവും ഇത്തരത്തിലാണ്. ഇതില്‍ തന്നെ, ഖരമാലിന്യങ്ങള്‍ കൊണ്ട് ജലസ്രോതസ്സുകളെ മലിനമാക്കുന്നത് 40 ശതമാനത്തിനും ഉത്തരവാദികള്‍ ഹോട്ടലുകള്‍ ആണെന്ന് പറയുന്നുണ്ട്. വാഹനം കഴുകുന്നത് വഴിയാണ് ജലമലിനീകരണത്തിന്റെ 20 ശതമാനം സംഭവിക്കുന്നത്. വ്യവസായ ശാലകള്‍ വഴിയുള്ള മലിനീകരണം 11 ശതമാനം ആണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A first-of-its-kind survey in Kerala, based on 58,463 households, has found that an alarming 73% of water sources in the state is contaminated.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്