കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തെരഞ്ഞെടുപ്പ്; രണ്ടാംഘട്ടത്തില്‍ 76.86 ശതമാനം പോളിങ്

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: സംസ്ഥാനത്തെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം അവസാനിക്കുമ്പോള്‍ 76.86 ശതമാനം വോട്ടിങ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. അന്തിമ കണക്ക് വെള്ളിയാഴ്ച ഉച്ചയോടെമാത്രമേ വ്യക്തമാവുകയുള്ളൂ. മലപ്പുറത്തും തൃശൂരും ചില പോളിങ് ബൂത്തുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ഒടുവില്‍ ലഭിക്കുന്ന വിവരപ്രകാരം എറണാകുളത്താണ് ഉയര്‍ന്ന പോളിങ്, 84 ശതമാനം. ഏറ്റവും കുറവ് മലപ്പുറത്ത് 71 ശതമാനം. പത്തനംതിട്ട 74%, പാലക്കാട് 82.34%, കോട്ടയം 79%, ആലപ്പുഴ 77.5%, തൃശൂര്‍ 70.2 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്ക്. പലയിടത്തും ശക്തമായി മഴ പെയ്തത് പോളിങ്ങിനെ കാര്യമായി ബാധിച്ചു.

vote

കൂടാതെ പോളിങ് മെഷീനുകള്‍ കേടായതുകാരണം പലസ്ഥലത്തും വോട്ടിങ് നിര്‍ത്തിവെക്കേണ്ടിവന്നതും പോളിങ്ങിനെ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. പോളിങ് ശതമാനം കുറയ്ക്കുന്നതിനുവേണ്ടി മന:പൂര്‍വം ചിലര്‍ വോട്ടിങ് യന്ത്രം കേടുവരുത്തയതായി ആരോപണമുണ്ട്. സംഭവത്തെക്കുറിച്ച് തെരഞ്ഞെടുപ്പു കമ്മീഷന്‍ അന്വേഷണം നടത്തിയേക്കും.

മലപ്പുറത്ത് വോട്ടിങ്ങിനിടെ ഉണ്ടായ പ്രശ്‌നങ്ങളില്‍ ജില്ലാകളക്ടര്‍ വേണ്ടവിധം റിപ്പോര്‍ട്ട് നല്‍കിയില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ആരോപിച്ചു. യന്ത്രത്തിന് സ്വാഭാവിക തകരാര്‍ മാത്രമാണ് സംഭവിച്ചതെന്നാണ് കളക്ടറുടെ വാദം. എന്നാല്‍, സെല്ലോ ടേപ്പും പേപ്പറുകളും ഉപയോഗിച്ച് യന്ത്രം തകരാറിലാക്കിയതാണെന്ന് കണ്ടെത്തിയിരിന്നു.

English summary
76 percent turnout in Kerala civic polls' second phase
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X