Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് കേസുകൾ കുറയുന്നു, ഇന്ന് 906 പേർക്ക് കൊവിഡ്, 4139 പേര്‍ രോഗമുക്തി നേടി

കൊല്ലം: കൊല്ലം ജില്ലയില്‍ ഇന്ന് 906 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 4139 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1892 പേര്‍ക്കും 10 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 544 പേര്‍ക്കാണ് രോഗബാധ. മുനിസിപ്പാലിറ്റികളില്‍ പരവൂര്‍-69, കരുനാഗപ്പള്ളി-42, കൊട്ടാരക്കര-23, പുനലൂര്‍-18 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

covid

ഗ്രാമപഞ്ചായത്തുകളില്‍ ആദിച്ചനല്ലൂര്‍-71, ഏരൂര്‍-67, ചവറ-60, പൂതക്കുളം-54, ഓച്ചിറ-39, തേവലക്കര-36, മൈനാഗപ്പള്ളി-35, കുളത്തൂപ്പുഴ-33, തൃക്കോവില്‍വട്ടം-32, കൊറ്റങ്കര, നെടുമ്പന, മയ്യനാട് എന്നിവിടങ്ങളില്‍ 31 വീതവും തൊടിയൂര്‍-29, കരവാളൂര്‍-27, ചിറക്കര-26, അഞ്ചല്‍, കുലശേഖരപുരം പ്രദേശങ്ങളില്‍ 25 വീതവും ഈസ്റ്റ് കല്ലട, പെരിനാട് ഭാഗങ്ങളില്‍ 24 വീതവും പവിത്രേശ്വരം, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ 23 വീതവും ഇളമ്പള്ളൂര്‍-21, നിലമേല്‍, പത്തനാപുരം ഭാഗങ്ങളില്‍ 19 വീതവും ഇട്ടിവ, കല്ലുവാതുക്കല്‍, പ•ന പ്രദേശങ്ങളില്‍ 18 വീതവും ഉമ്മന്നൂര്‍, ശൂരനാട് സൗത്ത് എന്നിവിടങ്ങളില്‍ 17 വീതവും കുണ്ടറ-16, വെളിനല്ലൂര്‍, ശൂരനാട് നോര്‍ത്ത് ഭാഗങ്ങളില്‍ 15 വീതവും ആര്യങ്കാവ്, ഇടമുളയ്ക്കല്‍, തഴവ, നെടുവത്തൂര്‍, വിളക്കുടി പ്രദേശങ്ങളില്‍ 13 വീതവും തൃക്കരുവ, പിറവന്തൂര്‍, മേലില ഭാഗങ്ങളില്‍ 12 വീതവും കടയ്ക്കല്‍, ചാത്തന്നൂര്‍, വെളിയം എന്നിവിടങ്ങളില്‍ 11 വീതവും കുന്നത്തൂര്‍ തെ•ല, പനയം ഭാഗങ്ങളില്‍ 10 വീതവും ആലപ്പാട്, കുമ്മിള്‍ പ്രദേശങ്ങളില്‍ ഒന്‍പതു വീതവും ക്ലാപ്പന, ചിതറ, തലവൂര്‍, നീണ്ടകര, വെട്ടിക്കവല എന്നിവിടങ്ങളില്‍ എട്ടു വീതവും പൂയപ്പള്ളി, മൈലം ഭാഗങ്ങളില്‍ ഏഴു വീതവും പേരയം-ആറ്, അലയമണ്‍, കരീപ്ര പ്രദേശങ്ങളില്‍ അഞ്ചു വീതവും എഴുകോണ്‍, പോരുവഴി എന്നിവിടങ്ങളില്‍ നാലു വീതവും കുളക്കട, ചടയമംഗലം ഭാഗങ്ങളില്‍ മൂന്നു വീതവുമാണ് രോഗബാധിതര്‍ ഉള്ളത്. മറ്റിടങ്ങളില്‍ രണ്ടും അതില്‍ താഴെയുമാണ് രോഗബാധിതരുടെ എണ്ണം.

Recommended Video

cmsvideo
    Covid Vaccination Certificate should not be shared on social media | Oneindia Malayalam

    ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ജൂണ്‍ 2) 5408 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 11 ആരോഗ്യപ്രവര്‍ത്തകരും 683 മുന്നണിപ്പോരാളികളും 18 നും 44 നും ഇടയിലുള്ള 593 പേരും 45 നും 59 നും ഇടയിലുള്ള 986 പേരും 60 വയസിന് മുകളിലുള്ള 1176 പേരും ആദ്യ ഡോസ് സ്വീകരിച്ചു. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും 45 മുന്നണിപ്പോരാളികള്‍ക്കും 18 നും 44 നും ഇടയിലുള്ള രണ്ടു പേര്‍ക്കും 45 നും 59 നും ഇടയിലുള്ള 1363 പേര്‍ക്കും 60 വയസിന് മുകളിലുള്ള 546 പേര്‍ക്കും രണ്ടാമത്തെ ഡോസ് നല്‍കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+